Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൂന്നാം വയസ്സിൽ മണ്ണിലേക്ക്, ആറാം വയസ്സിൽ സംരംഭക; ഇന്ന് ഈ ബാലികക്ക് സ്വന്തമായുള്ളത് 40 ഏക്കർ കൃഷിഭൂമി

text_fields
bookmark_border
മൂന്നാം വയസ്സിൽ മണ്ണിലേക്ക്, ആറാം വയസ്സിൽ സംരംഭക; ഇന്ന് ഈ ബാലികക്ക് സ്വന്തമായുള്ളത് 40 ഏക്കർ കൃഷിഭൂമി
cancel
camera_alt

കെൻഡൽ റേ ജോൺസൺ

മൂന്നാം വയസ്സിൽ മണ്ണിലേക്ക് കാലെടുത്തുവെച്ചു, ആറാം വയസ്സിൽ സ്വന്തമായി ഒരു കാർഷിക സംരംഭം..പ്രായമൊരു തടസ്സമേയല്ല. എത്ര കുറവാണെങ്കിലും നാം നൽകുന്ന ആത്മ വിശ്വാസവും സമർപ്പണവുമാണ് ജീവിത വിജയത്തിന് ഹേതുവെന്ന് തെളിയിച്ചിരിക്കുകയാണ് അമേരിക്കക്കാരി കെൻഡൽ റേ ജോൺസൺ.

ഇപ്പോൾ കേവലം പത്ത് വയസ്സേ ഉള്ളൂ കെൻഡൽ റേയ്ക്ക്. എന്നാൽ, ഇന്ന് അവൾ 40 ഏക്കർ കൃഷിഭൂമിയുടെ അവകാശിയാണ്. അതും അവൾക്ക് സൗജന്യമായി ലഭിച്ചത്. അതുപോലെ അവളെ തേടിയെത്തിയത് മറ്റൊരു അപൂർവ ബഹുമതിയും. അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ ലൈസൻസ്ഡ് കർഷക!

മൂന്നാം വയസ്സിൽ തുടങ്ങിയ കൗതുകം

തന്റെ മുത്തശ്ശിയിൽ നിന്ന് കേട്ടറിഞ്ഞ കാർഷിക പാഠങ്ങളാണ് കെൻഡലിനെ ഈ രംഗത്തേക്ക് ആകർഷിച്ചത്. മൂന്നാം വയസ്സിൽ മുത്തശ്ശിക്കൊപ്പം ചേർന്ന് 'കോളാർഡ് ഗ്രീൻസ്' (Collard greens) നട്ടുപിടിപ്പിച്ചതാണ് ജീവിതത്തിലെ വഴിത്തിരിവായത്. ഒരു ചെറിയ വിത്ത് വളർന്ന് വലുതാകുന്നത് അത്ഭുതത്തോടെയാണ് താൻ നോക്കിക്കണ്ടതെന്നും ആ മാന്ത്രികാനുഭവമാണ് തന്നെ കർഷകയാക്കിയതെന്നും കെൻഡൽ ഓർത്തെടുക്കുന്നു. മകളുടെ കഴിവും ആവേശവും തിരിച്ചറിഞ്ഞ മാതാപിതാക്കളായ ഉർസുല ജോൺസണും ഭർത്താവും അവൾക്ക് പൂർണ പിന്തുണയുമായി കൂടെനിൽക്കുകയായിരുന്നു.

ആറാം വയസ്സിൽ കാർഷിക സംരംഭക

ആറാം വയസ്സിൽ 'എ ലാ കാർട്ടെ ഫാംസ്' എന്ന പേരിൽ സ്വന്തമായി ബിസിനസ്സ് രജിസ്റ്റർ ചെയ്തതോടെയാണ് കെൻഡൽ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ സർട്ടിഫൈഡ് കർഷകയായി അംഗീകരിക്കപ്പെട്ടു. ഇന്ന് വിളവെടുത്ത പച്ചക്കറികൾ കർഷകച്ചന്തകളിൽ വിൽക്കുന്നതിനൊപ്പം, കൃഷിയെക്കുറിച്ച് പഠിക്കാനെത്തുന്ന സ്കൂൾ കുട്ടികൾക്ക് ഗൈഡായി പ്രവർത്തിക്കാനും, താൻ എഴുതിയ കാർഷിക പുസ്തകങ്ങളുടെ പ്രചാരണത്തിനും കെൻഡൽ സമയം കണ്ടെത്തുന്നുണ്ട്. പോരാത്തതിന് അറ്റ്ലാന്‍ഡയിലെ മാർക്കറ്റിലേക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിക്കുന്നതും കെൻഡൽ തന്നെ.

ഒരിക്കലും നിർബന്ധിച്ചിട്ടല്ല മകൾ കൃഷിയിലേക്ക് ഇറങ്ങിയതെന്നാണ് അമ്മ ഉർസ്വല പറയുന്നത്. അവളുടെ ഇഷ്ടമാണിത്. അത് അവൾ ചെയ്യുന്നു. ജനിച്ചപ്പോള്‍ മുതൽ ചെടികളും മണ്ണുമൊക്ക താൽപര്യം ഉണ്ടായിരുന്നു. പ്രായം കൂടുന്നത് അനുസരിച്ച് ആ ഇഷ്ടവും വർധിച്ചു. ഇതെല്ലാമാണ് അവളുടെ ലോകം, യഥാർഥ കെൻഡലിനെ ഇവിടെ കാണാന്‍ പറ്റൂ. അവളിൽ നിന്നാണ് പലതും ഞങ്ങൾ പഠിക്കുന്നത്, ഒരര്‍ഥത്തിൽ ഞങ്ങൾ അവളെ പിന്തുടരുകയാണ് ഇക്കാര്യത്തിൽ –പിതാവ് ജോൺസൺ പറയുന്ന വാക്കുകളാണിത്.

കുട്ടിക്കാലത്തുതന്നെ കൈവരിച്ച ഈ അപൂർവ നേട്ടം കണക്കിലെടുത്ത് സൗത്ത് കരോലിന സ്റ്റേറ്റ് യൂനിവേഴ്സിറ്റി കെൻഡലിന് ഉന്നതപഠനത്തിനായി പൂർണ സ്കോളർഷിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ തലമുറയ്ക്ക് കൃഷി പഠിപ്പിച്ചുകൊടുക്കുക വഴി നഗരങ്ങളിലെ പോഷകാഹാര ക്ഷാമത്തിനും ഭക്ഷ്യക്ഷാമത്തിനും പരിഹാരം കാണാമെന്നാണ് ഈ കൊച്ചുകർഷകയുടെ അഭിപ്രായം. നൂറ് ഏക്കറോളം വരുന്ന കൂറ്റൻ ഫാമും കന്നുകാലി വളർത്തൽ കേന്ദ്രവും കെട്ടിപ്പടുക്കുകയെന്നതാണ് അറ്റ്ലാന്റ സ്വദേശിയായ കെൻഡലിന്റെ സ്വപ്നം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Farming at Age 3, Entrepreneur at 6; This 10-Year-Old Girl Owns 40 Acres of Farmland
Next Story