Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightപെൺകരുത്തിൽ...

പെൺകരുത്തിൽ തരിശുഭൂമിക്ക് ചെണ്ടുമല്ലി വസന്തം

text_fields
bookmark_border
പെൺകരുത്തിൽ തരിശുഭൂമിക്ക് ചെണ്ടുമല്ലി വസന്തം
cancel
camera_alt

ഒ​റ്റ​പ്പാ​ലം 19ാം മൈ​ൽ ജൂ​ബി​ലി റോ​ഡി​ലെ ചെ​ണ്ടു​മ​ല്ലി പാ​ട​വും സം​രം​ഭ​ക​രാ​യ വ​നി​ത​ക​ളും

ഒ​റ്റ​പ്പാ​ലം: ത​രി​ശാ​യി കി​ട​ന്ന വ​യ​ലി​ൽ പെ​ണ്ണൊ​രു​മ​യു​ടെ ക​രു​ത്തി​ൽ വി​രി​ഞ്ഞ​ത് ചെ​ണ്ടു​മ​ല്ലി​യു​ടെ നി​റ​വ​സ​ന്തം. നാ​ല് വ​നി​ത​ക​ളു​ടെ കൂ​ട്ടാ​യ അ​ധ്വാ​ന വി​ജ​യ​ത്തി​ന്റെ വി​ള​നി​ല​മാ​വു​ക​യാ​ണ് മീ​റ്റ്ന പാ​ട​ശേ​ഖ​ര​ത്തി​ന് കീ​ഴി​ലെ 19ാം മൈ​ൽ ജൂ​ബി​ലി റോ​ഡി​ലെ ര​ണ്ടേ​ക്ക​ർ കൃ​ഷി​യി​ടം. ഓ​ണ​വി​പ​ണി ല​ക്ഷ്യ​മി​ട്ട് ന​ട്ടു​വ​ള​ർ​ത്തി​യ ചെ​ണ്ടു​മ​ല്ലി പൂ​ക്ക​ളു​ടെ വി​ള​വെ​ടു​പ്പ് നാ​ടി​ന്റെ ഉ​ത്സ​വ​മാ​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​ത്ത​വ​ണ നാ​ട്ടു​കാ​ർ​ക്ക് ഓ​ണ​ത്തി​ന് നാ​ട്ടി​ൽ വി​രി​ഞ്ഞ പൂ​ക്ക​ൾ കൊ​ണ്ടു​ള്ള പൂ​ക്ക​ളം തീ​ർ​ക്കാ​നാ​കും.

പോ​സ്റ്റ​ൽ ക്വാ​ർ​ട്ടേ​ഴ്‌​സ് വാ​ർ​ഡി​ലെ ഗ്രാ​മ​സ​ഭ​യി​ൽ കൗ​ൺ​സി​ല​ർ സാ​യി കി​ര​ൺ മു​ന്നോ​ട്ടു​വെ​ച്ച ആ​ശ​യം കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളാ​യ എം. ​ഷെ​രീ​ഫ, ഒ.​ബി. പ്ര​സീ​ത, പി. ​സ​രി​ത, കെ. ​സ്മി​ത എ​ന്നി​വ​ർ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. പാ​ട്ട​മി​ല്ലാ​തെ പാ​ട​ശേ​ഖ​രം ഉ​ട​മ വി​ട്ടു​ന​ൽ​കി​യ​തോ​ടെ മു​ന്നി​ലു​ണ്ടാ​യി​രു​ന്ന വ​ലി​യ പ്ര​തി​സ​ന്ധി​യും ഒ​ഴി​ഞ്ഞു. കു​ടും​ബ​ശ്രീ​യു​ടെ വാ​യ്‌​പ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു കൃ​ഷി​പ്പ​ണി​ക​ൾ. 10,000 ചെ​ണ്ടു​മ​ല്ലി തൈ​ക​ൾ ഒ​റ്റ​പ്പാ​ലം കൃ​ഷി​ഭ​വ​ൻ എ​ത്തി​ച്ചു​ന​ൽ​കി.

കാ​ല​ങ്ങ​ളാ​യി ത​രി​ശാ​യി കി​ട​ന്ന നി​ലം ഒ​രു​ക്കി​യെ​ടു​ക്കാ​ൻ ഏ​റെ പ​ണം ചെ​ല​വി​ടേ​ണ്ടി വ​ന്നെ​ങ്കി​ലും ഓ​ണ​വി​പ​ണി കൊ​ണ്ട് ഈ ​പ​ണം ക​ണ്ടെ​ത്താ​ൻ ക​ഴി​യു​മെ​ന്ന വി​ശ്വാ​സ​മു​ണ്ടെ​ന്നും ക​ച്ച​വ​ട​ക്കാ​ർ​ക്ക് വി​ൽ​ക്കു​ന്ന​തോ​ടൊ​പ്പം പൂ​ക്ക​ളു​ടെ നേ​രി​ട്ടു​ള്ള വി​ൽ​പ​ന​ക്കാ​യി സ്റ്റാ​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭ​യെ സ​മീ​പി​ച്ചി​ട്ടു​ണ്ടെ​ന്നും സാ​യി കി​ര​ൺ പ​റ​ഞ്ഞു.

ചെ​ണ്ടു​മ​ല്ലി​ക​ളോ​ടൊ​പ്പം വാ​ടാ​മ​ല്ലി ചെ​ടി​ക​ളും ന​ട്ടി​രു​ന്ന​താ​ണ്. എ​ന്നാ​ൽ, മ​ഴ​യി​ൽ അ​വ അ​ഴു​കി ന​ശി​ച്ചു. മൂ​ന്ന് വ​ർ​ഷ​ത്തേ​ക്കാ​ണ് പാ​ടം കൃ​ഷി​ക്കാ​യി വി​ട്ടു​കൊ​ടു​ത്തി​രി​ക്കു​ന്ന​ത്. പൂ​ക്ക​ളു​ടെ സീ​സ​ൺ ക​ഴി​യു​ന്ന മു​റ​ക്ക് പ​ച്ച​ക്ക​റി കൃ​ഷി​യും ആ​ലോ​ച​ന​യി​ലു​ണ്ട്. അ​ത്തം പി​റ​ക്കും മു​മ്പ് ത​ന്നെ പൂ​ക്ക​ൾ വാ​ങ്ങാ​നും ഫോ​ട്ടോ​ഷൂ​ട്ടി​നു​മാ​യി ആ​ളു​ക​ൾ ഇ​വി​ടേ​ക്ക് എ​ത്തു​ന്നു​ണ്ട്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള​തി​നേ​ക്കാ​ൾ കു​റ​ഞ്ഞ നി​ര​ക്കി​ൽ പൂ​ക്ക​ൾ നാ​ട്ടി​ൽ​നി​ന്നു് ല​ഭി​ക്കു​മെ​ന്ന സ്ഥി​തി​യു​ണ്ടാ​യാ​ൽ വി​ൽ​പ​ന എ​ളു​പ്പ​മാ​ണെ​ന്നാ​ണ് ഇ​വ​രു​ടെ വി​ല​യി​രു​ത്ത​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ottapalamSuccess StoryPalakkadChendumalli cultivationlife womenagriculture
News Summary - Spring is coming to the barren land in Penkarut
Next Story