Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തള്ളിക്കളയേണ്ട സാമ്പാർ ചീരയെ
text_fieldsbookmark_border
പാടത്തും പറമ്പിലും യഥേഷ്ടം വളരുന്ന സാമ്പാർചീരയെ നാം അത്ര ഗൗനിക്കാറില്ല. കളയായി കളയാറുമുണ്ട്. എന്നാൽ ഏറെ ഭക്ഷ്യയോഗ്യമാണ് പോഷകാംശങ്ങൾ ഏറെയുള്ള താലിനം ട്രയാങ്കുലർ എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന സാമ്പാർ ചീര. ഇലകളിലും തണ്ടിലും ഇരുമ്പ്, കാൽസ്യം എന്നീ മൂലകങ്ങൾക്ക് പുറമെ ജീവകം എ യും സിയും അടങ്ങിയിട്ടുണ്ട്.;ഇലയും തണ്ടും ഭക്ഷ്യയോഗ്യമാണ്. ഉയർന്ന തോതിൽ മൂലകങ്ങളും ആൻറി ഓക്സിഡൻറുകളും അടങ്ങിയിരിക്കുന്നതിനാൽ വിളർച്ച , കുടലിലെ അർബുദം, അസ്ഥി സംബന്ധമായരോഗങൾ എന്നിവയെ ഒരു പരിധി വരെ തടയാൻ സഹായിക്കുന്നു.താരതമ്യേന കലോറി കുറവായതിനാൽ പ്രമേഹ രോഗികൾക്കും യഥേഷ്ടം ഉപയോഗിക്കാവുന്നതാണ്. സുഖപ്രസവ ഖൃതം എന്ന ആയുർവേദ മരുന്നിലെ പ്രധാന ചേരുവയാണ് ഈ സസ്യം. മനോഹരമായ വയലറ്റ് നിറമുള്ള ചെറിയ പുഷ്പങ്ങളോടുകൂടിയ ചെടികൾ ആകർഷണീയമാണ്. അതിനാൽ നമ്മുടെ പൂന്തോട്ടങ്ങളിലും ഇവയെ ഉൾപ്പെടുത്താവുന്നതാണ്. നടീൽ വസ്തവായി 10 മുതൽ 15 സെ.മീ വരെ നീളമുള്ള മൃദുവായ തണ്ടുകളാണ് ഉപയോഗിക്കേണ്ടത്.മറ്റുചെടികളെ അപേക്ഷിച്ച് മണ്ണിൽ നിന്നും ഘനമൂലകങ്ങളെ ആഗീകരണം ചെയ്യാനുള്ള കഴിവ് ഇവക്ക് കൂടുതലാണ്. അതുകൊണ്ട് സാമ്പാർ ചീര നട്ടുവളർത്തുമ്പോൾ ഘനമൂലകങ്ങൾ അടങ്ങാത്ത മണ്ണ് തെരഞ്ഞെടുക്കണം.
Next Story
