Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightമികച്ച ലാഭം തരുന്ന...

മികച്ച ലാഭം തരുന്ന പപ്പായക്കറ കൃഷി; വൻ ഡിമാൻഡ്!

text_fields
bookmark_border
മികച്ച ലാഭം തരുന്ന പപ്പായക്കറ കൃഷി; വൻ ഡിമാൻഡ്!
cancel
Listen to this Article

പപ്പായ കൃഷിയിൽ ഏറ്റും ലാഭമുള്ള പരിപാടിയാണ് പപ്പായ കറ ഉൽപ്പാദിപ്പിക്കൽ. ആരോഗ്യ മേഖലയിൽ മരുന്നുകൾ മുതൽ സൗന്ദര്യ വസ്തുക്കളുടെ ഉൽപ്പാദനത്തിൽ വരെ പപ്പെയ്ൻ എന്നറിയപ്പെടുന്ന പപ്പായക്കറക്ക് വലിയ ഡിമാന്‍റാണുള്ളത്. ഓരോ വർഷവും ഏതാണ്ട് 60 ലക്ഷം പപ്പായകളാണ് ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്നത്,.

പപ്പായയിൽ നിന്ന് ലഭിക്കുന്ന എൻസൈമായ പപ്പെയ്നെ സ്വർണഖനി എന്നാണ് കർഷകർ വിശേഷിപ്പിക്കുന്നത്. 2024ൽ പപ്പെയ്നിന്‍റെ ആഗോള മാർക്കറ്റ് 22,000 കോടിയിലെത്തിയിരുന്നു. 2032 ഓടെ 34,000 കോടിയിലെത്തുമെന്നാണ് വിലയിരുത്തുന്നത്. ഭക്ഷ്യ കമ്പനികളിൽ മാസ സംസ്കരണത്തിനും ബ്രൂവറികളിൽ ബിയർ വേർതിരിക്കാനും സൗന്ദര്യ വർദ്ധക വസ്തുക്കളിലുമാണ് പ്രധാനമായും പപ്പായ കറ ഉപയോഗിക്കുന്നത്. ഒരു മാസം 1000 കിലോ പപ്പായക്കറ ഉൽപ്പാദിപ്പിച്ചാൽ കിലോക്ക് ഏകദേശം 50 രൂപ എന്ന കണക്കിൽ കമ്പോളത്തിൽ വിൽക്കാൻ കഴിയും. അതായത്. മാസം 50,000 രൂപ വരെ വരുമാനം ലഭിക്കും. തൊഴിലാളികൾക്കുള്ള 20,000 രൂപ ചെലവ് മാറ്റി വെച്ചാൽ 30,000 ലാഭം.


ഒരേക്കറിൽ ആയിരം തൈകൾ വരെ നടാം. ആറ് മാസം മുതൽ ടാപ്പിംഗ് തുടങ്ങാം. ചോട്ടിൽ പ്രത്യേക പ്ളാസ്റ്റിക് വിരിച്ച ശേഷം കായ്കളുടെ തൊലിയിൽ സാധാരണ ബ്ളേഡ് കൊണ്ട് മുറിവുണ്ടാക്കിയാണ് കറയെടുക്കുന്നത്. എട്ട് ദിവസം കഴിഞ്ഞാൽ വീണ്ടും ടാപ്പിംഗ് നടത്താം. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ആണ് തൈകൾ മുളപ്പിക്കാൻ പറ്റിയ സമയം.

ചെറിയ പോളിത്തീൻ ബാഗുകളിൽ വിത്ത് പാകാം. മണലും, കാലിവളവും വൃത്തിയാക്കിയ മണ്ണും ചേർത്തിളക്കി നിറച്ച് തയ്യാറാക്കിയ ബാഗുകളിൽ പപ്പായവിത്ത് അഞ്ചു സെന്റിമീറ്റർ താഴ്ചയിൽ കുഴിച്ചു വയ്ക്കുക. തൈകൾ ആവശ്യാനുസരണം നനച്ചു കൊടുക്കണം. ജൈവവളം ചേർക്കുക. ചാണകമോ കമ്പോസ്റ്റോ പത്തുകിലോഗ്രം ഒന്നരമാസത്തെ ഇടവേളയിൽ നൽകണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pappayaAgri Infoagriculture
News Summary - Pappaya latex farming
Next Story