വാളക്കുളം സ്കൂളുകാരുടെ സ്വന്തം കതിര്‍ മണി

  • കൃഷി പഠനത്തിലൊതുങ്ങിയില്ല

10:51 AM
07/09/2016

സണ്‍ഡേ ഫാമിങ്ങിലൂടെ അവധിദിനങ്ങള്‍ക്ക് അവധി നല്‍കി മലപ്പുറം ജില്ലയിലെ വാളക്കുളം കെ.എച്ച്.എം.എച്ച്.എസ് സ്കൂളിലെ കുട്ടിക്കര്‍ഷകരുടെ വിയര്‍പ്പാണ് ‘കതിര്‍മണി’ എന്ന  ബ്രാന്‍ഡഡ് അരി  . സ്വന്തം ബ്രാന്‍ഡായി പ്രാദേശിക വിപണിയിലിറക്കുകയാണ് . സംസ്ഥാനത്തുതന്നെ ഇതാദ്യമായാണ് ഒരു വിദ്യാലയത്തിലെ കുട്ടികള്‍ അരി വിപണിയിലിറക്കുന്നത്.

സ്കൂളിലെ 160 വിദ്യാര്‍ഥികള്‍ അംഗമായ ദേശീയഹരിത സേനാംഗങ്ങളുടെ നേതൃത്വത്തിലാണ് വാളക്കുളം പാടത്ത് പൊന്ന് വിളയിച്ചത്. ജൈവകൃഷിയിലൂടെയാണ് ഉമ, ജ്യോതി നെല്ലിനങ്ങള്‍ കൊയ്തെടുത്തത്. ഞാറ് പാകിയും വളമിട്ടും കൊയ്തും മെതിച്ചെടുത്തും അവര്‍ കൃഷിപാഠത്തെ പ്രവൃത്തിപഥത്തിലത്തെിച്ചു. രക്ഷിതാക്കളുടെയും കൃഷിവകുപ്പിന്‍െറയും പിന്തുണ കൂടി ലഭിച്ചതോടെ കുട്ടികള്‍ക്കത് പുതിയ അനുഭവം പകര്‍ന്നുനല്‍കിയതിന്‍െറ സന്തോഷത്തിലാണ് അധ്യാപകരും. മുന്‍ കൃഷിമന്ത്രി കെ.പി. മോഹനനത്തെിയാണ് ‘കൊയ്ത്തുത്സവം’ നടത്തിയത്.

COMMENTS