കരിഞ്ഞുണങ്ങി വട്ടവട; ഓണത്തിന്​  ഇത്തവണ​ പച്ചക്കറിയില്ല 

23:03 PM
21/07/2019
കരിഞ്ഞുണങ്ങിയ ബീന്‍സില്‍നിന്ന്​ പയര്‍ വേർപെടുത്തുന്ന കര്‍ഷക

 സം​സ്ഥാ​ന​ത്തി​​​െൻറ പ​ച്ച​ക്ക​റി ക​ല​വ​റ എ​ന്ന​റി​യ​പ്പെ​ടു​ന്ന വ​ട്ട​വ​ട​യി​ൽ​നി​ന്ന്​ ഇ​ത്ത​വ​ണ ഓ​ണ​വി​പ​ണി​യി​ലേ​ക്ക്​ പ​ച്ച​ക്ക​റി​യി​ല്ല. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും മ​ഴ കു​റ​ഞ്ഞ​തും മൂ​ലം ഉ​ല്‍പാ​ദ​ന​ത്തി​ൽ വ​ൻ ഇ​ടി​വാ​ണ്​ സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് കാ​ല​വ​ര്‍ഷ​മെ​ത്തി​യെ​ങ്കി​ലും വ​ട്ട​വ​ട​യി​ൽ കാ​ര്യ​മാ​യ മ​ഴ ല​ഭി​ക്കു​ന്നി​ല്ല.  ഓ​ണ​വി​പ​ണി ല​ക്ഷ്യ​മി​ട്ട് ഇ​റ​ക്കി​യ കൃ​ഷി വേ​ന​ൽ​ചൂ​ടി​ല്‍ ക​രി​ഞ്ഞു​ണ​ങ്ങി. കാ​ര​റ്റ്, ബീ​റ്റ്​​റൂ​ട്ട്, ബീ​ന്‍സ്, വെ​ളു​ത്തു​ള്ളി, ചു​വ​ന്നു​ള്ളി തു​ട​ങ്ങി​യ പ​ത്തി​ല​ധി​കം പ​ച്ച​ക്ക​റി​ക​ളാ​ണ് വ​ട്ട​വ​ട​യി​ല്‍ കൃ​ഷി ചെ​യ്യു​ന്ന​ത്. 
പ​ല​രും ഭൂ​മി ദീ​ര്‍ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ പാ​ട്ട​ത്തി​നു വാ​ങ്ങി​യാ​ണ് കൃ​ഷി​യി​റ​ക്കു​ന്ന​ത്. നി​ല​വി​ല്‍ പാ​ട്ട​ത്തു​ക ന​ല്‍കാ​ൻ​പോ​ലും ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. ബാ​ങ്കി​ല്‍നി​ന്ന്​ എ​ടു​ത്ത വാ​യ്പ തി​രി​ച്ച​ട​വ്​ മു​ട​ങ്ങി. 
കൃ​ഷി ആ​വ​ശ്യ​ങ്ങ​ള്‍ക്കാ​യി ല​ക്ഷ​ങ്ങ​ളാ​ണ് ക​ര്‍ഷ​ക​ര്‍ വാ​യ്പ എ​ടു​ത്തി​രി​ക്കു​ന്ന​ത്. നി​ല​വി​ലെ സ്ഥി​തി​തു​ട​ര്‍ന്നാ​ല്‍ പ​ല​രും ക​ട​ക്കെ​ണി​യി​ലാ​കും. വ​ട്ട​വ​ട മേ​ഖ​ല​യി​ൽ മ​ഴ എ​ത്തി​യി​ല്ലെ​ങ്കി​ൽ മ​റ്റു ജോ​ലി തേ​ടി​പ്പോ​കേ​ണ്ട അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​തെ​ന്ന് ക​ര്‍ഷ​ക​ര്‍ പ​റ​യു​ന്നു. സ​ര്‍ക്കാ​ര്‍ ഇ​ട​പെ​ട്ട് വാ​യ്പ​ക​ള്‍ എ​ഴു​തി​ത്ത​ള്ള​ണ​മെ​ന്നാ​ണ്​ ഇ​വ​രു​ടെ ആ​വ​ശ്യം.

 

 

Loading...
COMMENTS