ഊട്ടി വെളുത്തുള്ളിക്ക് റെക്കോഡ് വില

23:01 PM
25/07/2019

ഊട്ടി വെളുത്തുള്ളിക്ക് റെക്കോഡ് വില. കിലോക്ക് 400 രൂപയായാണ്​ വില വർധിച്ചത്​. കഴിഞ്ഞ ദിവസം 250 രൂപവരെയായിരുന്നു വില. പെട്ടെന്ന് വില കൂടിയത് പ്രയോജനപ്പെടുത്താനുള്ള തിടുക്കത്തിലാണ് കർഷകർ. ഊട്ടി, കേത്തി, പാലാട, കൊല്ലിമലൈ, കല്ലട്ടി, ഏപ്പനാട്, ഹണിക്കൊര, തേനാട് കൊബൈ, നഞ്ചനാട്, ഇത്തലാർ ഉൾപ്പെടെയുള്ള ഭാഗത്താണ് വെളുത്തുള്ളി കൂടുതൽ കൃഷിയിറക്കിയിരിക്കുന്നത്. മേട്ടുപ്പാളയം, കോയമ്പത്തൂർ മാർക്കറ്റിൽ നീലഗിരി വെളുത്തുള്ളിക്ക് ഡിമാൻഡ്​ കൂടിയതാണ് വില വർധിക്കാൻ കാരണം. തമിഴർ ആടി മാസത്തിൽ മാംസാഹാരം ഒഴിവാക്കുന്നതുകാരണം പച്ചക്കറികൾക്കും വില കൂടി. അതേസമയം കോഴിയിറച്ചിക്ക് വില കുറയുകയും ചെയ്തു. കിലോ 100 രൂപവരെയാണ് കോഴിയിറച്ചി വില. 

Loading...
COMMENTS