പൂപ്പാടങ്ങൾ ഒരുങ്ങി

00:43 AM
21/07/2019
വ​യ​നാ​ട്​ അ​തി​ർ​ത്തി​യി​ൽ ക​ർ​ണാ​ട​ക​യി​ലെ ബേ​ര​മ്പാ​ടി​യി​ലെ ചെ​ണ്ടു​മ​ല്ലി തോ​ട്ട​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഉ​ഴു​ത്​ നീ​ങ്ങു​ന്ന ക​ർ​ഷ​ക​ൻ. കാ​ള​ക​ൾ ഒ​രു പൂ​ച്ചെ​ടി​പോ​ലും തൊ​ടാ​തെ ശ്ര​ദ്ധ​യോ​ടെ​യാ​ണ്​ ക​ർ​ഷ​ക​നെ അ​നു​സ​രി​ക്കു​ന്ന​ത് (ജോ​ൺ​സ​ൺ വി. ​ചി​റ​യ​ത്ത് )
​യ​നാ​ട്​ അ​തി​ർ​ത്തി​യി​ൽ ക​ർ​ണാ​ട​ക ഭാ​ഗ​ങ്ങ​ളി​ൽ പൂ​പ്പാ​ട​ങ്ങ​ൾ ഒ​രു​ങ്ങി​. പൂ​ക്ക​ൾ ധാ​രാ​ള​മാ​യി ക​യ​റ്റി​പ്പോ​കു​ന്ന ഗു​ണ്ട​ൽ​പേ​ട്ട​യി​ൽ ഇ​ത്ത​വ​ണ കൃ​ഷി കു​റ​വാ​ണ്. മ​ഴ​ക്കു​റ​വു​മൂ​ലം ക​ർ​ഷ​ക​ർ പൊ​തു​വെ പു​ഷ്പ​കൃ​ഷി​യി​ൽ​നി​ന്ന് അ​ക​ലു​ക​യാ​ണ്. 
കൃ​ഷി​യി​ട​ങ്ങ​ൾ ന​ന​ക്കാ​ൻ സൗ​ക​ര്യ​മു​ള്ള​വ​ർ മാ​ത്ര​മാ​ണ്​ കൃ​ഷിെ​ച​യ്യു​ന്ന​ത്. ചെ​ണ്ടു മ​ല്ലി ഇ​പ്പോ​ൾ വി​ൽ​പ​ന​ക്ക്​ എ​ത്തി​ത്തു​ട​ങ്ങി. ക​ർ​ഷ​ക​ർ​ക്ക്​ കി​ലോ​ക്ക്​ ആ​റ്​-​ഏ​ഴ്​​ രൂ​പ​യാ​ണ്​ ല​ഭി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ല​ട​ക്കം വി​പ​ണി​യി​ൽ എ​ത്തു​ന്ന പൂ​ക്ക​ളേ​ക്കാ​ൾ എ​ത്ര​യോ ഇ​ര​ട്ടി പെ​യി​ൻ​റ്​ ക​മ്പ​നി​ക​ൾ വാ​ങ്ങു​ന്നു​ണ്ട്. 
ഓ​ണ​ക്കാ​ലം  കേ​ര​ള​ത്തി​ലേ​ക്ക് പൂ​ക്ക​ൾ എ​ത്തു​ന്ന​തി​ൽ വ​ലി​യ ഭാ​ഗം ക​ർ​ണാ​ട​ക​യി​ലെ ഗു​ണ്ട​ൽ​പേ​ട്ട ഭാ​ഗ​ത്തു നി​ന്നാ​ണ്. അ​പ്പോ​ൾ വി​ല കു​ത്ത​നെ ഉ​യ​രും. പ്ര​ദേ​ശ​ത്ത്​ സൂ​ര്യ​കാ​ന്തി കൃ​ഷി​യും സ​ജീ​വ​മാ​ണ്. പൂ​പ്പാ​ട​ങ്ങ​ൾ കാ​ണാ​ൻ ആ​ളു​ക​ൾ ധാ​രാ​ള​മാ​യി ഈ ​റൂ​ട്ടി​ൽ എ​ത്തു​ന്നു​ണ്ട്.
Loading...
COMMENTS