നൂറ് ഏക്കറിൽ പൊന്ന് വിളയിച്ച് മുഹമ്മദ് റാഫി
text_fieldsഎലവഞ്ചേരി തുമ്പിടിയിൽ പാട്ട ഭൂമിയിൽ നെൽകൃഷി നടത്തുന്ന പാടത്തിന് സമീപം മുഹമ്മദ് റാഫിയും കുടുംബവും
എലവഞ്ചേരി: കൃഷി നഷ്ടമാണെന്ന് പറയുന്നവർക്കിടയിൽ പാട്ടത്തിനെടുത്ത നൂറ് ഏക്കറിൽ നെൽകൃഷിയിലൂടെ പൊന്നുവിളയിക്കുകയാണ് മുഹമ്മദ്റാഫി. പുലർച്ചെ മുതൽ സന്ധ്യ വരെ നെൽപ്പാടങ്ങളിൽ സജീവമായി നിലകൊണ്ട് മണ്ണിൽ പൊന്നുവിളയിച്ച് ഇത്തവണത്തെ കേരള ബാങ്ക് നൽകുന്ന സംസ്ഥാനത്തെ മികച്ച നെൽകർഷകനുള്ള സഹകാരി കർഷക അവാർഡ് നേടിയിരിക്കുകയാണ് എലവഞ്ചേരിയിലെ മുഹമ്മദ് റാഫി.
13 വർഷമായി കൃഷിയിൽ സജീവമായ മുഹമ്മദ് റാഫി അഞ്ച് ഏക്കറിലാണ് തുടക്കം കുറിച്ചത്. എലവഞ്ചേരി തുമ്പിടി-കരിപ്പായി പാടശേഖര സമിതി ഉൾപ്പെടെ അയിലൂർ, വടവന്നൂർ പഞ്ചായത്തുകളിലെ പ്രദേശങ്ങളിലാണ് പാട്ടകൃഷിയിടത്തിൽ ലാഭകരമായി കൃഷി ചെയ്തുവരുന്നത്. കൃഷിയിലെ വരുമാനംകൊണ്ട് തന്റെ പങ്കാളി നിഷാനെയെ ഡോക്ടറാക്കിയതിന്റെ സന്തോഷമാണ് റാഫിക്ക് പങ്കുവെക്കാനുള്ളത്. മണ്ണിനെ സ്നേഹിച്ച് നിരന്തരം പരിശ്രമിക്കുന്ന കർഷകൻ നഷ്ടത്തിന്റെ കണക്ക് പറയില്ല എന്നാണ് മുഹമ്മദ് റാഫി പറയുന്നത്.
കേരള ബാങ്കി ന്റെ തിരുവനന്തപുരത്തുള്ള ഹെഡ് ഓഫിസ് ഓഡിറ്റോറിയത്തിൽ നടന്ന അവാർഡ് ദാനചടങ്ങിൽ എം.എൽ.എമാരായ കെ. ബാബു, എ. പ്രഭാകരൻ തുടങ്ങിയവരുടെ സാനിധ്യത്തിൽ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ട മുറിക്കൽ അവാർഡ് നൽകി. മുഹമ്മദ് റാഫിയും ഭാര്യ ഡോ. നിഷാനയും മക്കളായ റിന, റിയൻ എന്നിവർ ചേർന്നാണ് അവാർഡ് ഏറ്റുവാങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

