Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightകൃഷിദർശൻ- കർഷകരുടെ...

കൃഷിദർശൻ- കർഷകരുടെ പരാതികൾ ഓൺലൈനായി സമർപ്പിക്കാം

text_fields
bookmark_border
കൃഷിദർശൻ- കർഷകരുടെ പരാതികൾ ഓൺലൈനായി സമർപ്പിക്കാം
cancel

തിരുവനന്തപുരം: കൃഷിദർശനിൽ കർഷകരുടെ പരാതികൾ ഓൺലൈനായി സമർപ്പിക്കാം. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പ് മന്ത്രിയും വകുപ്പിലെ ഉദ്യോഗസ്ഥരും കാർഷിക ബ്ലോക്കുകൾ കേന്ദ്രീകരിച്ച് വിവിധ കാർഷിക മേഖലകളിലെ കർഷകരോട് സംവദിച്ച് കർഷകരുടെ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കുകയും പരിഹരിക്കുകയും ചെയ്യുന്നതിനായി വിഭാവനം ചെയ്തിട്ടുള്ളതാണ് കൃഷിദർശൻ പരിപാടി. ഈ പദ്ധതി നെടുമങ്ങാട് ബ്ലോക്കിൽ 24 ന് തുടക്കം കുറിക്കും.

പരിപാടിക്ക് മുന്നോടിയായി കർഷകർക്ക് അവരുടെ പരാതികൾ ഓൺലൈനായി സമർപ്പിക്കാം. കൃഷിവകുപ്പിന്റെ എയിംസ് ( അഗ്രികൾച്ചർ ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം ) പോർട്ടലിന്റെ പുതിയ പതിപ്പിലൂടെയാണ് കർഷകർ പരാതികൾ സമർപ്പിക്കേണ്ടത്. ഈമാസം16 മുതൽ 20 വരെയാണ് പരാതികൾ ഓൺലൈനായി സമർപ്പിക്കേണ്ടത്. എഴുതി തയാറാക്കിയ പരാതികൾ ഓൺലൈനായി അപ്‌ലോഡും ചെയ്യാവുന്നതാണ്. കർഷകർക്ക് നേരിട്ടോ, അതത് കൃഷിഭവനുകൾ വഴിയോ പരാതികൾ സമർപ്പിക്കാവുന്നതാണ്.

കർഷകർ പരാതി സമർപ്പിക്കേണ്ടുന്ന വിധം

പരാതികൾ സമർപ്പിക്കുന്നതിനായി കൃഷിവകുപ്പിന്റെ AIMS പോർട്ടലിൽ കർഷകർ ലോഗിൻ ചെയ്യേണ്ടതുണ്ട്. കർഷകർ www.aims.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രവേശിച്ച് AIMS New Services എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് വരുന്ന പേജിൽ ലോഗിൻ ബട്ടണിൽ ക്ലിക്ക് ചെയ്ത് ഐ.ഡി, പാസ്‌വേഡ് എന്നിവ നൽകി ലോഗിൻ ചെയ്യാവുന്നതാണ്. ഐഡി, പാസ്‌വേഡ് എന്നിവ ലഭ്യമല്ലാത്ത കർഷകർക്ക് സ്വന്തം ആധാർ നമ്പർ, മൊബൈൽ നമ്പർ എന്നിവ ഉപയോഗിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കാവുന്ന താണ്. www.aimsnew.kerala.gov.in എന്ന വെബ് അഡ്രെസ്സ് വഴിയും ഈ പോർട്ടലിൽ ലോഗിൻ ചെയ്യാം.

കർഷകർ ലോഗിൻ ചെയ്ത ശേഷം ഡാഷ്ബോർഡിലെ 'MY LAND' എന്ന ഭാഗത്ത് കൃഷി ചെയ്യുന്ന ഭൂമിയുടെ വിവരങ്ങൾ ചേർക്കണം. ബന്ധപ്പെട്ട കൃഷിഭവൻ, പരാതികൾ പരിശോധിക്കേണ്ട ഉദ്യോഗസ്ഥർ എന്നിവരെ സോഫ്റ്റ്‌വെയർ തെരഞ്ഞെടുക്കുന്നതിനായാണ് കൃഷിഭൂമി വിവരങ്ങൾ ചേർക്കുന്നത്. കരം രസീത്/ പാട്ട ചീട്ട് അപ്‌ലോഡ് ചെയ്യേണ്ടതില്ല.

തുടർന്ന് APPLY New Service എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് പരാതി ബന്ധപ്പെട്ട കൃഷിഭവനിലേക്ക് സമർപ്പിക്കാവുന്നതാണ്. ഇത്തരത്തിൽ സമർപ്പിക്കുന്ന പരാതിക്ക്‌ ഓൺലൈനായി അപേക്ഷ നമ്പർ നൽകുന്നതും പരാതിയുടെ തൽസ്ഥിതി വിവരങ്ങൾ ഓൺലൈനായി കർഷകന് മനസ്സിലാക്കുവാനും സാധിക്കും. പരാതിയുടെ പകർപ്പ് കർഷകന് പ്രിന്റ് എടുത്തു സൂക്ഷിക്കുന്നതിനും പോർട്ടലിൽ സൗകര്യമുണ്ട്.

എഴുതിത്തയാറാക്കിയ പരാതികളോ പരാതികൾ സംബന്ധിച്ച ചിത്രങ്ങളോ കർഷകർക്ക് പരാതിയുടെ ഭാഗമായി അപ്‌ലോഡ് ചെയ്യാം. കർഷകർക്ക് എഴുതിത്തയാറാക്കിയ നിവേദനം, പരാതി അതത് കൃഷിഭവനുകളിൽ നേരിട്ട് സമർപ്പിക്കാം.

എഴുതി തയ്യാറാക്കിയ പരാതികൾ കർഷകർക്ക് കൃഷിഭവനിൽ നേരിൽ സമർപ്പിക്കുവാനും സാധിക്കും. AIMS രജിസ്ട്രേഷൻ ഇല്ലാത്ത കർഷകർ കൃഷിഭവനിൽ പരാതി സമർപ്പിക്കുന്ന പക്ഷം ആധാർ, മൊബൈൽ വിവരങ്ങൾ കൂടെ നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്. നെടുമങ്ങാട് ബ്ലോക്കിൽ നടത്തുന്ന കൃഷിദർശൻ പരിപാടിയുടെ ഭാഗമായി നെടുമങ്ങാട് ബ്ലോക്കിന് കീഴിലെ പഞ്ചായത്തുകളിലെ കർഷകർക്കാണ് പരാതികൾ സമർപ്പിക്കുവാൻ സാധിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Krishidarshan
News Summary - Krishidarshan- Grievances of farmers can be submitted online
Next Story