അടുക്കളത്തോട്ടത്തിൽ ചില നുറുങ്ങുവിദ്യകൾ

vegitable-farming

എല്ലാവരും വീട്ടിൽ സ്വസ്ഥം. ഇഷ്​ടംപോലെ സമയം. എന്നാൽപ്പിന്നെ വീട്ടിൽ നല്ലൊരു അടുക്കളത്തോട്ടം ഉണ്ടാക്കിയാലോ? കുട്ടികളും കൂടെച്ചേര​െട്ട.

പച്ചക്കറി നട്ടാൽ പിന്നാലെ കൂടണം. ഇല്ലെങ്കിൽ ഫലമെല്ലാം വല്ലവരും കൊണ്ടുപോകും. മിക്കവരും നട്ടാൽ വല്ലപ്പോഴും വെള്ളമൊഴിച്ചാലായി. വേനലാണെങ്കിലോ പറയുകയും വേണ്ട. കരിഞ്ഞുണങ്ങി രോഗകീടബാധയിൽ ചുരുണ്ട്​ നശിച്ചുകഴിയു​േമ്പാഴായിരിക്കും ‘അയ്യോ എ​​െൻറ വെണ്ട!’ എന്ന്​ തലയിൽ കൈവെക്കുക. പക്ഷേ, അപ്പോഴേക്കും അവ അകാലചരമമടഞ്ഞിട്ടുണ്ടാവും. ഇതാ ഇനി പറയുന്ന നുറുങ്ങുവിദ്യകൾ അടുക്കളത്തോട്ടത്തിൽ ഒന്നു പരീക്ഷിച്ചുനോക്കൂ! എന്നിട്ട്​ വളർച്ചയും വിളവും കണ്ടറിയൂ...

കോവിഡ്​ പിടിമുറുക്കിയതിനാൽ ഇപ്പോൾ വിത്തും തണ്ടും കിട്ടാൻ പ്രയാസമായിരിക്കും. എങ്കിലും അയൽക്കാരോടോ ബന്ധുക്കളോടോ പറഞ്ഞാൽ കൈയിലുള്ളവർ ഒരു വിത്തെങ്കിലും തരാതിരിക്കുമോ​? അതുമല്ലെങ്കിൽ കറിവെക്കാൻ കൊണ്ടുവരുന്ന പച്ചക്കറികളിൽ മൂത്തതും പഴുത്തതുമുണ്ടെങ്കിൽ മാറ്റിവെച്ച്​ ഉണക്കി വിത്തെടുത്താൽ മതി. മുളകും പാവലും പയറുമൊക്കെ ഇങ്ങനെ വിത്തെടുക്കാം.

•വെണ്ട, പയർ എന്നിവ ഉണങ്ങിയാലുടൻ വിത്തെടുക്കണം. ഇല്ലെങ്കിൽ മുളക്കൽ ശേഷി കുറയും.
•പടവലം, പാവൽ വിത്ത് എന്നിവ പച്ചച്ചാണകത്തിൽ പൊതിഞ്ഞ് ചുമരിൽ പതിച്ചുവെക്കുക. നടാറാകുമ്പോൾ വിത്ത്​ അടർത്തിമാറ്റുക. സാധാരണ പത്തു ദിവസം എടുക്കുന്ന വിത്തുകൾ മുളക്കാൻ ആറു ദിവസം മതി.
•വിത്തുകൾ പാകിയ സ്ഥലത്ത്​ കാഞ്ഞിരത്തി​​െൻറ കമ്പുകൾ കുത്തിനിർത്തിയാൽ പ്രാണിശല്യം കുറയും.
•ഈർപ്പം കൂടുതലുള്ള സ്ഥലത്ത് വട്ടയിലയിലോ തേക്കിലയിലോ കുമ്പിൾ കുത്തി മണ്ണു നിറച്ചു വിത്തിട്ട് മുളച്ച് രണ്ടിലയാകുമ്പോൾ പറിച്ചു തടത്തിൽ നടുക.
•വിത്തു കുതിർക്കുന്ന വെള്ളത്തിൽ ഒരു പിടി ഉപ്പു ചേർത്താൽ വിത്തിലുള്ള പൂപ്പൽ മാറുകയും മുളക്​ കരുത്തു കൂടുകയും ചെയ്യും.
•കമ്യൂണിസ്​റ്റ്​ പച്ച, കരിനെച്ചി എന്നിവയുടെ ഇലകള്‍ തക്കാളി ചെടിയുടെ ചുവട്ടില്‍ വിതറുക. ഇലകള്‍ ചീഞ്ഞ് വളമാകുന്നതിനൊപ്പം നിമ വിരകളെയും തുരത്തും.
•നൂറു ഗ്രാം വെളുത്തുള്ളി ചതച്ച് അരലിറ്റർ വെള്ളത്തിൽ കലക്കി അതിൽ പാവൽവിത്ത് ആറു മണിക്കൂർ കുതിർത്തുവെക്കുക. കുതിർന്ന പാവൽവിത്ത് ചരിഞ്ഞ തറയിൽ വച്ചിരിക്കു ന്ന ചാക്കിൽ നിരത്തി ചാക്കുകൊണ്ടുതന്നെ മൂടുക. അതിനുശേഷം ചാക്കു നന്നായി നനച്ചു ഭാരംവെക്കുക. ദിവസവും നനച്ചുകൊടുത്താൽ മൂന്നു നാലു ദിവസത്തിനകം വിത്തു മുളയ്ക്കും.
•കോവലി​​െൻറ പന്തലിൽ വള്ളി തിങ്ങി നിറയരുത്. പന്തലിൽ ഒറ്റ പാളി വള്ളികളേ അനുവദിക്കാവൂ. അധികമുള്ള വള്ളികൾ തുടക്കത്തിൽനിന്ന്​ മുറിച്ചുമാറ്റുക. വെയിൽ ഏൽക്കാതെ നിൽക്കുന്ന ഇരുണ്ട പച്ച നിറമുള്ള മൂത്ത ഇലകൾ അടർത്തിക്കളയുക. കോവൽ ഇല കറിവെക്കാനും ​അരിഞ്ഞ്​ തോരനുണ്ടാക്കാനും നല്ലതാണ്​.

 

Loading...
COMMENTS