ഫിലിപ്പിൻെറ ഉദ്യാനത്തിൽ രജനിഗന്ധം

ഫിലിപ്പും ഭാര്യയും തോട്ടത്തിൽ
സിനിമകളിലും കഥകളിലും കണ്ടും കേട്ടും മാത്രം അറിയാവുന്ന രജനിഗന്ധിയുടെ സുഗന്ധമാണ് അടൂർ കരുവാറ്റ തെക്ക് കളീക്കൽ വീട്ടിൽ കെ.ജി.ഫിലിപ്പി​െൻറ ഉദ്യാനം നിറയെ.കുട്ടിക്കാലത്ത് കൃഷിയോടും ചെടികളോടും തുടങ്ങിയ ഇഷ്ടമാണ് വടക്കേ ഇന്ത്യയിൽ സുപരിചിതമായ ഇൗ പൂച്ചെടിയെ അടൂരിലെത്തിക്കാൻ ഫിലിപ്പിന് േപ്രരകമായത്.ഉത്തർ പ്രദേശിൽ ഇൻകം ടാക്സ് വകുപ്പിൽ ഉദ്യോഗസ്ഥരായിരുന്നു കെ.ജി. ഫിലിപ്പും ഭാര്യ തങ്കമ്മ ഫിലിപ്പും. ഉത്തർപ്രദേശിലെ 51 വർഷത്തെ ജീവിതം അവസാനിപ്പിച്ച് 2017 മെയ് 29 ന് നാട്ടിൽ എത്തിയപ്പോൾ കൂടെ കൂട്ടിയതാണ് രജനിഗന്ധിച്ചെടി. കഴിഞ്ഞ വർഷത്തെ കനത്ത മഴയെ തുടർന്ന് രജനീഗന്ധി പൂവിട്ടെങ്കിലും അഴുകിപ്പോയിരുന്നു. തുടർന്ന് ഈ മഴക്കാലത്ത് ഇവ വീണ്ടും പുഷ്പിച്ചു. മഴ മാറി വെയിൽ തെളിഞ്ഞതോടെ രജനീ ഗന്ധി സുഗന്ധം പരത്തി തൊടിയിൽ പൂത്തുലഞ്ഞ് നിൽക്കുകയാണ്. മൂന്ന് മാസം പൂക്കൾ കേടുകൂടാതെയിരിക്കും എന്നതാണ് പ്രത്യേകത. മുറിക്കുള്ളിൽ പൂക്കൾ വച്ചാൽ അവിടെമാകെ സുഗന്ധം പരക്കും. കൂടുതലും പഞ്ചനക്ഷത്ര ഹോട്ടലുകളിൽ അലങ്കാരത്തിനാണ് ഇൗ ചെടിയും പൂക്കളും ഉപയോഗിക്കുന്നത്.വലിയ വിലയാണിവിടെ രജനിഗന്ധി പൂക്കൾക്ക്.ഉത്തർപ്രദേശ്, ഹിമാചൽപ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലാണ് ഇവ കൃഷി ചെയ്യുന്നത്.കിഴങ്ങുകളിൽ നിന്നാണ് പുതുചെടികളെ ഉൽപാദിപ്പിക്കുന്നത്.പതിനേഴാം നൂറ്റാണ്ട് മുതൽ സുഗന്ധദ്രവ്യങ്ങളുടെ ഉൽപാദനത്തിനാണ് പൂക്കൾ ഉപയോഗിച്ചുവരുന്നു.
രജനിഗന്ധിക്കൊപ്പം ഗ്ലാഡിയോല, ക്രിസാന്തമം, ലില്ലിയം, ഡാലിയ തുടങ്ങിയ അത്യപൂർവ്വ ഉത്തരേന്ത്യൻ ചെടികളും പൂന്തോട്ടത്തിലുണ്ട്.കൂടാതെ  പച്ചക്കറിയും വാഴകൃഷിയും ഉണ്ട്. വടക്കേ ഇന്ത്യയിൽ നിന്ന് എത്തിച്ച ചേമ്പ് പച്ചക്കറിത്തോട്ടത്തിലെ പ്രത്യേകതയാണ്.വീട്ടിലാവശ്യമുള്ള പച്ചക്കറികൾ ഏറെ നാളായി ഇവർ പുറത്ത് നിന്നു വാങ്ങാറില്ല. വനപ്രദേശങ്ങളും മരങ്ങളും കാണുന്നതാണ് തനിക്ക് ഏറ്റവും  ഇഷ്ടമെന്നും തെൻ്റ മാതാപിതാ ക്കൾ കൃഷിക്കാരായിരുന്നതിനാലാണ് കൃഷിയോട് കൂടുതൽ താൽപര്യമെന്നും ഫിലിപ്പ് പറഞ്ഞു. 
Loading...
COMMENTS