Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൊടുങ്ങല്ലൂരിെൻറ പൊട്ടുവെള്ളരി ഭൗമസൂചിക പദവിയിലേക്ക്
text_fieldsbookmark_border
ചെങ്ങാലിക്കോടൻ നേന്ത്രപ്പഴം, മലബാർ കുരുമുളക്, തിരുവിതാംകൂർ ശർക്കര, നിലമ്പൂർ തേക്ക് തുടങ്ങിയവക്ക് പിന്നാലെ കൊടുങ്ങല്ലൂരിെൻറ സ്വന്തം പൊട്ടുവെള്ളരി (സ്നാപ്പ് മെലൻ) ഭൗമ സൂചിക പദവിയിലേക്ക്. ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിലേക്കും എറണാകുളം ജില്ലയിലെ വിവിധയിടങ്ങളിലേക്കും വ്യാപിച്ച് തുടങ്ങിയ കൊടുങ്ങല്ലൂരിെൻറ പരമ്പരാഗത കാർഷിേകാൽപന്നമായ ഇൗ കക്കിരി സ്വാദിഷ്ടവും പോഷകമൂല്യമുള്ളതുമാണ്.
വിവിധ വകുപ്പുകളും കാർഷിക സർവകലാശാലയിലെ ഭൗതിക സ്വത്തവകാശ വിഭാഗവും ഉൽപന്നവുമായി ബന്ധപ്പെട്ട കർഷകരും കൂടിയാണ് പൊട്ടുവെള്ളരിയെ ലോക തലത്തിലേക്ക് ഉയർത്തുന്ന പ്രവർത്തനങ്ങൾ നടത്തേണ്ടത്. ഇതിെൻറ പ്രാഥമിക യോഗം തൃശൂർ അഗ്രികൾചറൽ റിസർച് സെൻററിൽ നടന്നതായി എസ്.എൻ. പുരം കൃഷി ഒാഫിസർ എൻ.കെ. തങ്കരാജ് പറഞ്ഞു. ജി.െഎ ടാഗിലേക്ക് വരുന്നതോടെ പ്രാദേശിക ഉൽപന്ന നിയമ സംരക്ഷണവും ലഭിക്കും. ലോകത്ത് മറ്റാർക്കും പൊട്ടുവെള്ളരിയുടെ പേര് ഉപയോഗിക്കാനാകില്ല. അതോടെ പൊട്ടുവെള്ളരി കൊടുങ്ങല്ലൂരിെൻറയും പരിസരപ്രദേശങ്ങളുടെയും മികച്ച ആദായം ലഭിക്കുന്ന ഭക്ഷ്യവിഭവമാക്കി മാറ്റാനാകുമെന്നും പ്രതീക്ഷിക്കുന്നു. മുണ്ടകൻ കൊയ്ത്ത് കഴിഞ്ഞ പാടത്താണ് പരമ്പരാഗതമായി പൊട്ടുവെള്ളരി കൃഷിയിറക്കിയിരുന്നത്. ക്രമേണ പാടത്തും പറമ്പിലും ഒരുപോലെ കൃഷി തുടങ്ങി. ജനുവരി മുതൽ മാർച്ച് വരെയാണ് പരമ്പരാഗത സീസൺ. ശ്രദ്ധാപൂർവം പരിചരിച്ചാൽ ഒരു മാസത്തിനകം പൂവിടും. 15 ദിവസം കഴിഞ്ഞാൽ കായുമാകും.
മൂന്നാം മാസം മുതൽ വിളവെടുപ്പ് തുടങ്ങാം. കൊടുങ്ങല്ലൂർ നഗരസഭ, എടവിലങ്ങ്, എസ്.എൻ പുരം, മതിലകം എന്നിവിടങ്ങളിൽ പൊട്ടുവെള്ളരി വലിയ തോതിൽ കൃഷി ചെയ്തിരുന്നു. ഇപ്പോൾ മാള, പറവൂർ മേഖലകളിലേക്കും ഇത് വ്യാപിച്ചിരിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story