മരുഭൂമിയിലെ ഈന്തപ്പന നാട്ടിലെ താരം

  • ചളിങ്ങാട് പുഴങ്കരയില്ലത്ത് അബ്​ദുല്‍റഹീമി​െൻറ വീട്ടുമുറ്റത്താണ് ഈന്തപ്പന കുലച്ചത്

00:40 AM
09/04/2018
ച​ളി​ങ്ങാ​ട് പു​ഴ​ങ്ക​ര​യി​ല്ല​ത്ത് അ​ബ്​​ദു​ല്‍റ​ഹീ​മി​െൻറ വീ​ട്ടു​മു​റ്റ​ത്ത് ന​ട്ടു​പി​ടി​പ്പി​ച്ച ഈ​ന്ത​പ്പ​ന​ക​ളി​ല്‍ ഒ​ന്ന് കു​ല​ച്ചപ്പോൾ
ഗ​ള്‍ഫി​​െൻറ ഗൃ​ഹാ​തു​ര​ത്വ​മു​ണ​ര്‍ത്തി ച​ളി​ങ്ങാ​ട് ഈ​ന്ത​പ്പ​ന കു​ല​ച്ചു. തൃശൂർ ച​ളി​ങ്ങാ​ട് പു​ഴ​ങ്ക​ര​യി​ല്ല​ത്ത് അ​ബ്​​ദു​ല്‍റ​ഹീ​മി​​െൻറ വീ​ട്ടു​മു​റ്റ​ത്ത് ന​ട്ടു​പി​ടി​പ്പി​ച്ച ര​ണ്ട് ഈ​ന്ത​പ്പ​ന​ക​ളി​ല്‍ ഒ​ന്നാ​ണ് കു​ല​ച്ചി​രി​ക്കു​ന്ന​ത്. 
വീ​ടി​ന് അ​ല​ങ്കാ​ര​മാ​യി ഈ​ന്ത​പ്പ​ന​ക​ള്‍ വേ​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തെ​ത്തു​ട​ർ​ന്ന് മൂ​ന്ന്​ വ​ര്‍ഷം മു​മ്പ് റ​ഹീം മ​ണ്ണു​ത്തി​യി​ല്‍നി​ന്നാ​ണ് ഈ​ന്ത​പ്പ​ന സം​ഘ​ടി​പ്പി​ച്ച​ത്. ആ​റ​ടി​യോ​ളം നീ​ള​മു​ള്ള ര​ണ്ടു തൈ​ക​ള്‍ ക​ട​യോ​ടെ കൊ​ണ്ടു​വ​ന്നാ​ണ് ന​ട്ട​ത്. രാ​ജ​സ്ഥാ​ന്‍ മ​രു​ഭൂ​മി​യി​ല്‍ വ​ള​രു​ന്ന ഇ​ന​മാ​ണ് ര​ണ്ടും. 
സാ​ധാ​ര​ണ ഈ​ന്ത​പ്പ​ന​ക​ള്‍ പ​രി​പാ​ലി​ക്കു​ന്നി​ട​ത്ത് പ്ര​ത്യേ​ക വ​ള​വും കൃ​ത്രി​മ ചൂ​ടും പൊ​ടി​ക്കാ​റ്റും പ​രാ​ഗ​ണ​വും ഒ​ക്കെ ചെ​യ്യാ​റു​ണ്ട്. മാ​ത്ര​മ​ല്ല,  ആ​ണ്‍- പെ​ണ്‍ ഇ​ന​ങ്ങ​ള്‍ ഒ​ന്നി​ച്ച് ന​ട്ടാ​ലേ ഇ​വ കു​ല​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ളൂ. ഇ​വി​ടെ ജ​ല​സേ​ച​ന​മ​ല്ലാ​തെ മ​റ്റൊ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്ന് വീ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. മൂ​ന്നു​ദി​വ​സം മു​മ്പാ​ണ് കു​ല വ​ന്ന​ത്. ഈ​ന്ത​പ്പ​ഴം ക​ണ്ടി​ട്ടു​ണ്ടെ​ങ്കി​ലും ഈ​ന്ത​പ്പ​ന കു​ല​ക്കു​ന്ന​ത് കാ​ണാ​ത്ത നാ​ട്ടു​കാ​ര്‍ക്ക് ഇ​ത് വി​സ്മ​യ​മാ​യി.
Loading...
COMMENTS