ഇനി നാട്ടുപൂക്കൾ തീർക്കും വസന്തം

ആ​ന​ന്ദ​പു​രം ശ്രീ​കൃ​ഷ്ണ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ എ​ന്‍.​എ​സ്.​എ​സ് വ​ള​ൻ​റി​യ​ര്‍മാ​രു​ടെ ചെ​ണ്ടു​മ​ല്ലി തോ​ട്ടം
പൂ​ക്ക​ള​ത്തി​ലെ പ്ര​ധാ​നി​യാ​യ ചെ​ണ്ടു​മ​ല്ലി​യെ കാ​ത്ത്​ ഇ​നി ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​ണ്ണു​വെ​ക്കേ​ണ്ട. ഓ​ണ​ത്തി​ന് ഗ്രാ​മ​ത്തി​ലെ മു​ഴു​വ​ന്‍ കു​ടും​ബ​ങ്ങ​ള്‍ക്കും ആ​വ​ശ്യ​മാ​യ പൂ​ക്ക​ള്‍  ഉ​ല്‍പാ​ദി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് തൃശൂര്‍ ജില്ലയിലെആ​ന​ന്ദ​പു​രം ശ്രീ​കൃ​ഷ്ണ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ള്‍. അ​ത്തം മു​ത​ല്‍ ഓ​ണം വ​രെ പൂ​ക്ക​ള​ത്തി​നാ​വ​ശ്യ​മാ​യ ചെ​ണ്ടു​മ​ല്ലി പൂ​ക്ക​ളാ​ണ് ജൈ​വ രീ​തി​യി​ലൂ​ടെ ഇ​വ​ര്‍ കൃ​ഷി​ചെ​യ്തു​ണ്ടാ​ക്കി​യ​ത്. വി​ദ്യാ​ല​യ​ത്തി​ലെ എ​ന്‍.​എ​സ്.​എ​സ് യൂ​നി​റ്റി​ലെ 100 വ​ള​ൻ​റി​യ​ർ​മാ​രാ​ണ് പൂ​കൃ​ഷി ചെ​യ്ത​ത്. സ്‌​കൂ​ള്‍ അ​ങ്ക​ണ​ത്തി​ലെ അ​ര​യേ​ക്ക​റി​ലാ​യി​രു​ന്നു കൃ​ഷി. ഹൈ​ബ്രീ​ഡ് ഇ​ന​ത്തി​ലു​ള്ള 2500 ചെ​ണ്ടു​മ​ല്ലി തൈ​ക​ള്‍ ബം​ഗ​ളൂ​രു​വി​ല്‍നി​ന്നാ​ണ് കൊ​ണ്ടു​വ​ന്ന​ത്. മു​രി​യാ​ട് കൃ​ഷി​ഭ​വ​ന്‍ അ​ധി​കൃ​ത​രും സ്ഥ​ല​ത്തെ​ത്തി മാ​ർ​ഗ നി​ർ​ദേ​ശം ന​ല്‍കി. പ്രി​ന്‍സി​പ്പ​ൽ ബി. ​സ​ജീ​വ്, എ​ന്‍.​എ​സ്.​എ​സ് യൂ​നി​റ്റി​െൻറ ചു​മ​ത​ല​യു​ള്ള സി.​പി. ജോ​ബി എ​ന്നി​വ​രു​ടെ മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ളും പൂ​കൃ​ഷി​യി​ല്‍ വി​ജ​യം നേ​ടാ​ന്‍ ത​ങ്ങ​ളെ സ​ഹാ​യി​ച്ച​താ​യി വി​ദ്യാ​ർ​ഥി​ക​ള്‍ പ​റ​ഞ്ഞു. സ്‌​കൂ​ളി​ല്‍ വ​ലി​യൊ​രു ഓ​ണ​പ്പൂ​ക്ക​ളം തീ​ര്‍ക്കാ​നാ​ണ് ഇ​വ​രു​ടെ തീ​രു​മാ​നം. ബാ​ക്കി​യു​ള്ള പൂ​ക്ക​ള്‍ കു​റ​ഞ്ഞ വി​ല​യ്​​ക്ക് ഗ്രാ​മ​ത്തി​ല്‍ വി​ല്‍പ​ന ന​ട​ത്താ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.
Loading...
COMMENTS