Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Featurechevron_rightസുമാനരേന്ദ്രക്ക്...

സുമാനരേന്ദ്രക്ക് നൃത്തത്തോടൊപ്പം കൃഷിയും കലോപാസന

text_fields
bookmark_border
സുമാനരേന്ദ്രക്ക് നൃത്തത്തോടൊപ്പം കൃഷിയും കലോപാസന
cancel

നൃത്താധ്യാപിക അടൂര്‍ സ്വദേശിനി ‘തപസ്യ’യില്‍ സുമാനരേന്ദ്രക്ക കൃഷിയും കലോപാസനയാണ് . വീടിന് ചുറ്റും മട്ടുപ്പാവിലുമായി എല്ലാവിധ പച്ചക്കറികളും സമ്യദ്ധമായി വളരുന്നത് കണ്ടിട്ടുള്ളവര്‍ക്ക് ഇത് മനസ്സിലാവും. നഗര ഹൃദയത്തിലാണ് എന്നതിനാല്‍ ഇതിനൊക്കെ സ്ഥലമുണ്ടോ എന്ന് ചോദിക്കുന്നവരാണ് അധികവും. എന്നാല്‍ സ്ഥലപരിമിതി എന്നത് പ്രശ്നമായി തോന്നിയിട്ടില്ളെന്ന് സുമ പറയുന്നു. മൂന്നിനം പയര്‍, മൂന്ന് തരം തക്കാളി, പച്ചമുളക്, പനിനീര്‍ചാമ്പ, പലതരം വഴുതന, കോവല്‍,നിത്യവഴുതന, വെണ്ട, ഇഞ്ചി,ചീര,മഞ്ഞള്‍,കൂടാതെ ശൈത്യകാല വിളകളായ കുക്കുമ്പര്‍, ബീറ്റ്റൂട്ട്, കോളീഫ്ളവര്‍, കാബേജ്, രണ്ടുതരം ബീന്‍സ് എന്നിവ ഇവിടെ തഴച്ചു വളരുകയാണ്.

പച്ചക്കറി കൃഷിയുടെ ഒരു പതിറ്റാണ്ട്
 വീടിനു ചുറ്റും പത്തുസെന്‍റിലും മട്ടുപ്പാവില്‍ 1700 ചതുരശ്രയടിയിലും 1200 ഗ്രോബാഗുകളിലാണ് ക്യഷി. 2005 മുതല്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ക്യഷിയിലേക്ക് തിരിഞ്ഞത്. 2006ല്‍ വീടിനു ചുറ്റും ചെറിയ രീതിയില്‍ ആരംഭിച്ച പച്ചക്കറിക്യഷി 2010ല്‍  മട്ടുപ്പാവിലേക്കും വ്യാപിപ്പിച്ചു. .ജൈവ വളവും ജൈവ കീടനാശിനിയുമാണ് ഉപയോഗിക്കുന്നത്. തുടര്‍ന്ന് വീടിനോട് ചേര്‍ന്നും മട്ടുപ്പാവിലുമായി മഴമറയും സ്ഥാപിച്ചു. ഇതിന് നാലുലക്ഷത്തോളം ചെലവ് വന്നു.  ഇതിനാല്‍ ഓരോതുളളി വെളളത്തില്‍ നിന്നും പരമാവധി ഉല്പാദനം ലഭ്യമാക്കാനായി. 
കൃഷിയിലെ നൂതനവിദ്യയായ തിരിനനയും സുമ വിജയകരമായി പച്ചക്കറി കൃഷിക്ക് ഉപയോഗപ്പെടുത്തി. വളരെ കുറച്ച് വെള്ളത്തില്‍ കൃഷി ചെയ്യാന്‍ സാധിക്കുമെന്നതാണ് പ്രത്യേകത. വെള്ളം നേരിട്ട് ചെടിയിലേക്ക് ഒഴിക്കാതെ ഒരു തിരിയിലൂടെ വെള്ളമുള്ള പൈപ്പിനെയും ചെടിയുള്ള ഗ്രോ ബാഗിനെയും തമ്മിലാണ് ബന്ധിപ്പിക്കുക. ഇതിനായി പൈപ്പില്‍ അല്‍പ്പം വെള്ളം ഒഴിച്ച് കൊടുത്താല്‍ മാത്രം മതി. ആവശ്യമുള്ള വെള്ളം ചെടി വലിച്ചെടുക്കും . ഇത്തരം കൃഷിരീതിക്കു പരിമിതമായ സ്ഥലവും വളരെ കുറച്ച് വെള്ളവും മതി.  ചെടിക്ക് ആവശ്യമായ നനവ് എപ്പോഴും നിലനിര്‍ത്തുന്നതാണു തിരിനന സംവിധാനം. 

അടുക്കളത്തോട്ടത്തില്‍ സുമാ നരേന്ദ്ര
 


പി.വി. സി പൈപ്പ്ലൈനില്‍ സുഷിരമുണ്ടാക്കി ഗ്രോബാഗ് സ്ഥാപിച്ചാണ് ഇതിന്‍െറ പ്രവര്‍ത്തനം. ഗ്രോബാഗിന്‍്റെ ചുവട്ടില്‍ സുഷിരമിട്ട് ഇതില്‍ ഗ്ളാസ് വൂള്‍ എന്ന തിരി വയ്ക്കും. എയര്‍കൂളറുകളിലും എ.സിയിലുമൊക്കെ ഉപയോഗിക്കുന്നതാണ് ഗ്ളാസ് വൂള്‍ തിരി. ഇതിന് ജലം വലിച്ചെടുക്കാനും നനവ് നിലനിര്‍ത്താനും കഴിവുണ്ടെന്നതിനാലാണ് കൃഷിനനക്ക് ഉപയോഗിക്കുന്നത്. ഇതില്‍ ഉണ്ടായേക്കാവുന്ന രാസ പദാര്‍ഥത്തിന്‍െറ അലര്‍ജിയുണ്ടാകാതിരിക്കാന്‍  ഗ്ളൗസ് ധരിച്ച് ഉപയോഗിക്കുന്നതാണ് നല്ലത്.  ഗ്രോബാഗില്‍നിന്നു പുറത്തേക്കു നില്‍ക്കുന്ന തിരി സുഷിരത്തിലൂടെ പൈപ്പിലേക്കു കടത്തിവിടും. പൈപ്പില്‍ ജലം നിറയ്ക്കുമ്പോള്‍ തിരിയിലൂടെ അതു മുകളിലേക്കു കയറും. പൈപ്പിലെ സുഷിരത്തില്‍ ഫ്ളോട്ട് ക്യാപ് ഘടിപ്പിച്ചാണ് ജലനിരപ്പറിയുന്നത്. 
വീട്ടിലുണ്ടാകുന്ന പ്ളാസ്റ്റിക് മാലിന്യത്തെ കൃഷിയിടത്തില്‍ ഉപയോഗിക്കാനുമാവുന്നു. ഗ്രോബാഗുകളെ താങ്ങി നിറുത്തുന്ന സ്റ്റാന്‍ഡുകളായി പ്ളാസ്ററിക് മാലിന്യം നിറച്ച കുപ്പികളാണ് ഉപയോഗിക്കുന്നത് .പച്ചക്കറി കൃഷി കൂടാതെ വളര്‍ത്തു മത്സ്യങ്ങളും അലങ്കാരമത്സ്യങ്ങളും സുമയുടെ വീട്ടിലെ കുളത്തിലുണ്ട്.
സുമ ഇപ്പോള്‍ കുറച്ചുവര്‍ഷങ്ങളായി വീട്ടിലേക്കാവശ്യമായ പച്ചക്കറികള്‍ പുറത്തുനിന്നു വാങ്ങാറില്ല. ഏറെക്കുറെ എല്ലാം തന്‍െറ കൃഷിത്തോട്ടത്തില്‍ നിന്ന് കിട്ടും. വിഷം കലരാത്ത പച്ചക്കറി വാങ്ങാന്‍ ഒട്ടേറെ പേരാണ് ‘തപസ്യ’യില്‍ എത്തുന്നത്. നഗരസഭയിലെ മികച്ച വനിതാ കര്‍ഷക കൂടിയാണ് സുമ. തൃപ്പൂണിത്തുറ ആര്‍.എല്‍.വിയില്‍ നിന്ന് ബി.എ ഭരതനാട്യത്തില്‍  റാങ്കോടെ വിജയിച്ച സുമക്ക് ക്യഷിഭവന്‍്റെ മികച്ച വനിതാ കര്‍ഷകക്കുളള അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

ഭര്‍ത്താവ് : സുരേഷ്കുമാര്‍ 
മക്കള്‍: ഗൗതം കൃഷ്ണ, രഞ്ജിനി കൃഷ്ണ.

Show Full Article
TAGS:success stories 
Next Story