പറഞ്ഞ ആളേയല്ല പച്ചമുളക്​

19:30 PM
05/05/2020

വെറും എരിവ്​ മാത്രമല്ല പച്ചമുളകിനുള്ളത്​. വിറ്റാമിനുകളും ഇരുമ്പ്​, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങളും ആവശ്യത്തിനുണ്ട്​. ശരീരത്തിലെ കൊഴുപ്പ്​ ഉരുക്കിക്കളയാനുള്ള ശേഷിയുമുണ്ട്​. ആഹാരം ദഹിക്കാനും പച്ചമുളക്​ സഹായിക്കുന്നു.

എങ്ങനെ നടാം?
നല്ല പഴുത്ത മുളക്​ ഉണക്കി വിത്തെടുക്കാം. ചാണകപ്പൊടി മണ്ണില്‍ ചേർത്തിളക്കി വിത്തു പാകുക. എന്നും വെള്ളം തളിക്കണം. മുളച്ച്  ഒരു മാസമാകുമ്പോള്‍ പറിച്ചുനടാം. നടാനുള്ള സ്ഥലവും മണ്ണിളക്കി നനച്ചു പാകപ്പെടുത്തുക. പറിച്ചുനട്ട തൈകള്‍ക്ക് മൂന്നുനാലുദിവസം തണല്‍ നല്‍കണം. പത്തു ദിവസത്തിനു ശേഷം  കാലിവളം, എല്ലുപൊടി എന്നിവ നൽകാം. 

മണ്ണും  മൂന്നിലൊന്ന് ചാണകപ്പൊടിയും ചകിരിച്ചോറും ചേര്‍ത്താണ് ഗ്രോബാഗ് നിറക്കേണ്ടത്. എല്ലുപൊടിയും വേപ്പിന്‍ പിണ്ണാക്കും 500 ഗ്രാം ചേര്‍ക്കണം. വേരുചീച്ചില്‍, ഫംഗസ് രോഗം ഒഴിവാക്കാൻ ഒരു ടീസ്പൂണ്‍ ട്രൈക്കോഡര്‍മയും ചേര്‍ക്കാം. നടുമ്പോള്‍ ചെറുതായി നന നല്ലതാണ്. ഗ്രോബാഗ് തണലത്ത് വെക്കണം.

Loading...
COMMENTS