ചുരയ്ക്ക അരങ്ങൊഴിഞ്ഞില്ല; പുള്ളില്‍ പെരുത്താനന്ദം
text_fields
അഭിനയലോകത്തേക്ക് മഞ്ജു വാര്യര്‍ തിരിച്ചത്തെിയപോലെ അടുക്കളത്തോട്ടത്തിലേക്ക് ചുരയ്ക്കയും മടങ്ങിയത്തെുകയാണ്. കേരളത്തിലെ അടുക്കളത്തോട്ടങ്ങളിലെ അപൂര്‍വ വിളപ്പട്ടികയില്‍ ഇടംപിടിച്ച ചുരയ്ക്കയെന്ന വള്ളിവിള പുള്ളിലെ കോളില്‍ വിളവെടുപ്പു പാകമായി. ജൈവരീതിയില്‍ വിളയിച്ച വിള കൊയ്യാന്‍ കേരളത്തിലെ ജൈവകൃഷിയുടെ അംബാസഡറെന്ന പെരുമയിലൊന്നുമല്ല മഞ്ജുവത്തെിയത്. കളിച്ചുനടന്ന പാടത്ത് പന്തലില്‍ വിളഞ്ഞ കറിക്കനി കാണാന്‍ കണ്ണില്‍ കൗതുകം നിറച്ചാണ് അച്ഛനും അമ്മക്കുമൊപ്പം നടിയത്തെിയത്. അന്യനാട്ടില്നിന്നത്തെുന്ന നീളന്‍ ചുരയ്ക്കകള്‍ കണ്ടുശീലിച്ചവര്‍ക്ക് ഉരുണ്ടുകൊഴുത്തത് കണ്ടപ്പോള്‍ കൗതുകം. പത്തടി ഉയരത്തില്‍ നിര്‍മിച്ച സ്ഥിരം പന്തലില്‍ തൂങ്ങിയാടുന്നതിലൊന്നിനെ കൈപ്പിടിയിലൊതുക്കാന്‍ നടി പീഠത്തെ ആശ്രയിച്ചു. വിളയില്‍ കൈ തൊട്ടപ്പോള്‍ പെരുത്താനന്ദം. വിളയൊന്ന് പൊട്ടിച്ചപ്പോള്‍ വിളവെടുപ്പുത്സവത്തിന്‍െറ ഓര്‍മയില്‍ കൂടിനിന്നവര്‍ കൈയടിച്ചു.

