'ജീവനി' അരി വിപണിയിൽ
text_fieldsതുരുത്ത് വിത്തുൽപാദന കേന്ദ്രത്തിെൻറ ജീവനി അരി
ആലുവ: തുരുത്ത് വിത്തുൽപാദന കേന്ദ്രത്തിെൻറ ജീവനി അരി വിപണനത്തിന് തയാറായി. 30 ശതമാനം തവിടോടുകൂടി പുഴുങ്ങി കുത്തിയ അരി വിത്തുൽപാദന കേന്ദ്രത്തിലാണ് വിൽപന നടത്തുന്നത്. നുറുശതമാനം ജൈവരീതിയിൽ ഫാമിൽതന്നെ ഉൽപാദിപ്പിച്ച നെല്ല് കുത്തിയെടുത്ത അരിയാണിത്.
കള നിയന്ത്രണത്തിനും രോഗ കീടനിയന്ത്രണത്തിനും രാസവളമോ കീടനാശിനികളോ കളനാശിനികളോ ഒന്നും ഉപയോഗിച്ചിട്ടില്ല.
പകരം ഫാമിലെ താറാവുകളെയാണ് ഇതിനായി ഉപയോഗിച്ചത്. ജീവനി അരി മട്ടയും വെള്ളയുമുണ്ട്. മനരത്ന, ജപ്പാൻ വയലറ്റ് എന്നിവയുടേതാണ് മട്ട അരി. ജൈവ എന്ന ഇനത്തിേൻറതാണ് വെള്ള അരി. ഇതേ അരികളുടെ പുട്ടുപൊടിയും അവലും ഇപ്പോൾ ലഭ്യമാണ്. ഫാമിലെ കുളത്തിൽ വളർത്തുന്ന മീനുകളും വിൽപനക്ക് തയാറായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

