സോഡാപ്പൊടി കൊണ്ട് ഒരു സിമ്പിൾ ട്രിക്ക്; ഒറ്റ ദിവസം കൊണ്ട് വിളകളിലെ മീലിമുട്ടയെയും വെള്ളീച്ചയെയും തുരത്താം
text_fieldsവിളകളുടെ ഇലകളിലും തണ്ടിലുമൊക്കെ പൊതുവെ കണ്ടുവരുന്ന അവയുടെ വളർച്ച മുരടിപ്പിക്കുന്ന വെളുത്ത നിറത്തിലുള്ള ജീവികളാണ് മീലിമുട്ടയും വെള്ളീച്ചയും. ഈ കീടങ്ങൾ ചെടിയിൽ പറ്റിപ്പിടിച്ച് അവയുടെ നീര് ഊറ്റി കുടിക്കുകയാണ് ചെയ്യുന്നത്. ഇതോടെ ചെടികൾ കുരുടിച്ച് കായ്ഫലം കുറയും.
സിമ്പിളായ ഈ ഒറ്റ മാർഗം കൊണ്ട് മീലി മുട്ടയെയും വെള്ളീച്ചയെയും തുരത്താം.
ഒരു ലിറ്ററിന്‍റെ ഒരു ബോട്ടിലെടുത്ത് ആദ്യം അതിലേക്ക് ഒരു ടീസ്പൂൺ സോഡാപ്പൊടി ഇടണം. അതിലേക്ക് 5 മില്ലി ലിക്വിഡ് സോപ്പ് ചേർക്കാം. ശേഷം 5 മില്ലി വേപ്പെണ്ണ ചേർക്കാം. ഇതിലേക്ക് വെള്ളം ചേർത്ത് ഇളക്കണം. ശേഷം കീടബാധയേറ്റ ചെടികളുടെ ഇലകളിലും തണ്ടുകളിലും സ്പ്രേ ചെയ്ത് കൊടുക്കാം. സ്പ്രേ ചെയ്യുമ്പോൾ അധികം വെയിലോ ചൂടോ ഇല്ലാത്ത സമയത്ത് ചെയ്യണം. ചൂട് കൂടുതലാണെങ്കിൽ ഇലകൾ വാടിപ്പോകും. രാവിലെയോ വെയിൽ താഴ്ന്ന ശേഷം വൈകിട്ടോ സ്പ്രേ ചെയ്യാം.
ആദ്യത്തെ ദിവസം സ്പ്രേ ചെയ്ത ശേഷം പോയില്ലെങ്കിൽ മൂന്ന് ദിവസത്തിന് ശേഷം വീണ്ടും സ്പ്രേ ചെയ്യാവുന്നതാണ്. ചെടികളുടെ നീരൂറ്റി കുടിക്കുന്ന ജീവികളെ തുരത്താനുള്ള മികച്ച മാർഗമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

