Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightഇൻഡോർ ഗാർഡനിങ്;...

ഇൻഡോർ ഗാർഡനിങ്; തിരഞ്ഞെടുക്കാം ഈ അഞ്ച് ചെടികൾ

text_fields
bookmark_border
ഇൻഡോർ ഗാർഡനിങ്; തിരഞ്ഞെടുക്കാം ഈ അഞ്ച് ചെടികൾ
cancel

വീട് സ്വർഗതുല്യമായ ഒരിടമാണ്. എത്രയധികം മനോഹരമാകുന്നുവോ അത്രയേറെ സമാധാനം നൽകുന്നതാണ് ഓരോ ഭവനവും. അതിനുതകുന്ന രീതിയിൽ വീടകങ്ങൾ ക്രമീകരിക്കുന്നതിന് നാം ശ്രദ്ധിക്കണം. അതിന് വീടിനകത്ത് ഇൻപ്ലാന്‍റ് ചെടികൾ വളർത്താവുന്നതാണ്. ഒരേ സമയം ശാന്തമായ അന്തരീക്ഷവും മനോഹാരിതയും നൽകുന്ന ഒന്നാണ് ഇൻപ്ലാന്‍റിങ്.

കേരളത്തിലെ ഉയർന്ന അന്തരീക്ഷ ഈർപ്പവും ചൂടും നിറഞ്ഞ കാലാവസ്ഥയിൽ വീടിനകത്ത് ചെടികൾ വളർത്താൻ ആഗ്രഹിക്കുന്നവർ ഏറെയാണ്. എന്നാൽ എല്ലാ ചെടികളും വീടിനുള്ളിലെ അന്തരീക്ഷവുമായി പെട്ടെന്ന് പൊരുത്തപ്പെടണം എന്നില്ല. കുറഞ്ഞ പരിചരണവും നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യവുമായ, വീടിനകത്ത് വളർത്താൻ കഴിയുന്ന 5 ഇൻഡോർ ചെടികൾ പരിചയപ്പെടാം:

മണി പ്ലാന്റ്

മലയാളികൾക്ക് ഏറ്റവും പരിചിതമായ ഒരു ഇൻഡോർ ചെടിയാണിത്. കേരളത്തിലെ കാലാവസ്ഥയിൽ വളരെ വേഗത്തിൽ വളരുന്ന മണി പ്ലാന്റിന് വലിയ പരിചരണമൊന്നും ആവശ്യമില്ല. മണ്ണിലും വെള്ളത്തിലും ഒരുപോലെ വളർത്താം. വീടിനുള്ളിലെ വായു ശുദ്ധീകരിക്കാൻ ഇത് സഹായിക്കുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത.

സ്നേക്ക് പ്ലാന്റ്

തുടക്കക്കാർക്ക് വളർത്താൻ ഏറ്റവും അനുയോജ്യമായ ചെടിയാണിത്. ദിവസങ്ങളോളം നനയ്ക്കാൻ മറന്നാൽ പോലും ഇവ വാടിപ്പോകില്ല. വളരെ കുറഞ്ഞ സൂര്യപ്രകാശത്തിലും ഇവയ്ക്ക് നിലനിൽക്കാൻ കഴിയും. രാത്രികാലങ്ങളിൽ പോലും ഓക്സിജൻ പുറത്തുവിടുന്നതിനാൽ കിടപ്പുമുറികളിൽ വെക്കാൻ ഏറ്റവും മികച്ച ഇൻഡോർ ചെടിയാണിത്. വെള്ളത്തിൽ നടുന്നതാണ് നല്ലത്.

സ്പാത്തിഫില്ലം അഥവാ പീസ് ലില്ലി

ഇലകളുടെ ഭംഗിക്കൊപ്പം മനോഹരമായ വെളുത്ത പൂക്കൾ കൂടി നൽകുന്ന ഒരു ചെടിയാണിത്. വീടിനുള്ളിലെ ഈർപ്പമുള്ള അന്തരീക്ഷം ഇവയ്ക്ക് വളരെ അനുയോജ്യമാണ്. രോഗങ്ങൾക്ക് കാരണമായേക്കാവുന്ന വായുവിലെ വിഷാംശങ്ങളെ നീക്കം ചെയ്യാൻ ഇവയ്ക്ക് പ്രത്യേക കഴിവുണ്ട്.

സെഡ് സെഡ് പ്ലാന്റ്

കടും പച്ചനിറത്തിൽ തിളങ്ങുന്ന ഇലകളോട് കൂടിയ സെഡ് സെഡ് പ്ലാന്റ് ആഡംബര ഭംഗി നൽകുന്നവയാണ്. കുറഞ്ഞ വെളിച്ചവും വളരെ കുറച്ചു വെള്ളവും മാത്രം മതിയാകും. ആഴ്ചയിലൊരിക്കൽ നനച്ചാൽ പോലും ഇവ നന്നായി വളരും. വീടിന്റെ ഏത് കോണിലും ഈസിയായി വെക്കാവുന്ന കടുപ്പമേറിയ ചെടിയാണിത്.

അഗ്ലോനിമ

വ്യത്യസ്ത നിറങ്ങളിലും പാറ്റേണുകളിലും ഇലകളുള്ള അഗ്ലോനിമ ചെടികൾ വീടിനകം കൂടുതൽ കളർഫുൾ ആക്കാൻ സഹായിക്കുന്ന ഇനമാണ്. ചൂടുള്ള കാലാവസ്ഥയെ പ്രതിരോധിക്കാൻ ഇവയ്ക്ക് കഴിയും. അധികം ഉയരത്തിൽ വളരാത്തതിനാൽ മേശപ്പുറത്തോ ജനൽപ്പാടികളിലോ വെക്കാൻ ഇത് വളരെ നല്ലതാണ്.

ശ്രദ്ധിക്കേണ്ട കാര്യം

ഇൻഡോർ ചെടികൾ ആണെങ്കിലും ആഴ്ചയിലൊരിക്കൽ ഇവയ്ക്ക് അൽപം പ്രകൃതിദത്തമായ വെളിച്ചം ലഭിക്കുന്ന സ്ഥലങ്ങളിലേക്ക് മാറ്റുന്നത് ചെടികളുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് സഹായിക്കും. കൂടാതെ, മണ്ണിലെ ഈർപ്പം നോക്കി മാത്രം വെള്ളം ഒഴിക്കാൻ ശ്രദ്ധിക്കുക.

ഹൈഡ്രോപോണിക്സ് എന്ന രീതി

ഇൻഡോർ ചെടികൾ മണ്ണില്ലാതെ, വെള്ളത്തിൽ മാത്രം വളർത്തുന്ന രീതിക്ക് ഹൈഡ്രോപോണിക്സ് അല്ലെങ്കിൽ വാട്ടർ പ്രൊപഗേഷൻ എന്ന് പറയാം. മണ്ണ് മാറ്റുമ്പോൾ ഉണ്ടാകുന്ന കീടങ്ങളുടെ ശല്യമോ അഴുക്കോ ഉണ്ടാകില്ല എന്നതിനാൽ വീടിനകം കൂടുതൽ വൃത്തിയായി സൂക്ഷിക്കാൻ ഈ രീതി സഹായിക്കും. മുകളിൽ പറഞ്ഞ ഇനങ്ങളെല്ലാം വെള്ളത്തിൽ വിജയകരമായി വളർത്താൻ കഴിയും.

  • അനുയോജ്യമായ പാത്രം തിരഞ്ഞെടുക്കുക

വെള്ളത്തിൽ ചെടി വളർത്താൻ ഏറ്റവും നല്ലത് സുതാര്യമായ ഗ്ലാസ് കുപ്പികളോ , ഭംഗിയുള്ള ജാറുകളോ, ഫ്ലവർ വേസുകളോ ആണ്. സുതാര്യമായ പാത്രങ്ങളാകുമ്പോൾ വേരുകൾ വളരുന്നത് കാണാൻ ഭംഗിയുണ്ടാകും, ഒപ്പം വെള്ളത്തിന്റെ അളവും വൃത്തിയും പെട്ടെന്ന് മനസ്സിലാക്കാനും സാധിക്കും.

  • ചെടിയുടെ തണ്ടുകൾ തിരഞ്ഞെടുക്കൽ

ആരോഗ്യമുള്ള ഒരു അമ്മച്ചെടിയിൽ നിന്ന് വേരുകൾ വരാൻ സാധ്യതയുള്ള മുട്ടുകളോട് കൂടിയ തണ്ടുകൾ മുറിച്ചെടുക്കുക. പ്രത്യേകിച്ച് മണി പ്ലാന്റ് ഒക്കെ മുറിക്കുമ്പോൾ ഇലകൾക്ക് താഴെയുള്ള ചെറിയ ബ്രൗൺ നിറത്തിലുള്ള മുട്ടുകൾ ഉണ്ടായിരിക്കണം. തണ്ടിന്റെ ഏറ്റവും താഴെയുള്ള ഇലകൾ നുള്ളിക്കളയുക. വെള്ളത്തിൽ ഇലകൾ മുങ്ങിക്കിടന്നാൽ അവ ചീഞ്ഞുപോവുകയും വെള്ളം കേടാകുകയും ചെയ്യും.

നഴ്സറിയിൽ നിന്ന് മണ്ണിൽ വളർത്തിയ ചെടിയാണ് വെള്ളത്തിലേക്ക് മാറ്റുന്നതെങ്കിൽ, അതിന്റെ വേരുകളിലെ മണ്ണ് പൂർണ്ണമായും കഴുകിക്കളഞ്ഞ് വൃത്തിയാക്കിയ ശേഷം വേണം വെള്ളത്തിൽ വെക്കാൻ.

നടുന്ന രീതി

തിരഞ്ഞെടുത്ത ഗ്ലാസ് പാത്രത്തിൽ മുക്കാൽ ഭാഗത്തോളം സാധാരണ വെള്ളം നിറയ്ക്കുക. ക്ലോറിൻ അധികമുള്ള വെള്ളമാണെങ്കിൽ ഒരു ദിവസം ബക്കറ്റിൽ തുറന്നുവെച്ച ശേഷം ഉപയോഗിക്കാം. തയാറാക്കിവെച്ച തണ്ടുകൾ ഈ വെള്ളത്തിലേക്ക് ഇറക്കിവെക്കുക. ഇലകൾ വെള്ളത്തിൽ മുങ്ങാതെ, തണ്ടിന്റെ അടിഭാഗവും മുട്ടുകളും മാത്രം വെള്ളത്തിൽ കിടക്കാൻ ശ്രദ്ധിക്കുക. ചെടി കുപ്പിക്കുള്ളിലേക്ക് മറിഞ്ഞു വീഴാതിരിക്കാൻ ആവശ്യമെങ്കിൽ പാത്രത്തിന്റെ അടിയിൽ കുറച്ച് കളർ കല്ലുകളോ മണലോ ഇട്ടുകൊടുക്കാവുന്നതാണ്.

ആഴ്ചയിലൊരിക്കൽ കുപ്പിയിലെ വെള്ളം പൂർണ്ണമായും മാറ്റി പുതിയ വെള്ളം ഒഴിക്കണം. ഇത് വേരുകൾക്ക് ആവശ്യമായ ഓക്സിജൻ ലഭിക്കാനും കൊതുകുകൾ മുട്ടയിടുന്നത് തടയാനും സഹായിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indoor plantsPlantsindoor gardeningagriculture
News Summary - Indoor gardening; These five plants to choose from
Next Story