Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightകറിയ്ക്ക് മുമ്പൻ...

കറിയ്ക്ക് മുമ്പൻ ഇലയ്ക്കു പിമ്പൻ! ഇതൊക്കെ ശ്രദ്ധിച്ചാൽ തഴച്ചുവളരും ‘കറിവേപ്പില’

text_fields
bookmark_border
കറിയ്ക്ക് മുമ്പൻ ഇലയ്ക്കു പിമ്പൻ! ഇതൊക്കെ ശ്രദ്ധിച്ചാൽ തഴച്ചുവളരും ‘കറിവേപ്പില’
cancel

കറിയ്ക്ക് മുമ്പൻ ഇലയ്ക്കു പിമ്പൻ എന്ന പഴഞ്ചൊല്ലിന് ഉടമയായ അടുക്കളയിലെ താരത്തെ നാം ഒരിക്കലും മറക്കാറില്ല. അതിന്റെ മണവും രുചിയും ഒത്തുചേരുന്ന കോംബോ വീട്ടമ്മമാർക്ക് ഒരിക്കലും ഒഴിച്ചുകൂടാനാകാത്തതാണല്ലോ..എന്നാൽ പലരും പരാതി പറയാറുള്ള ഒന്നാണ് വീട്ടിൽ നട്ട കറിവേപ്പില വേണ്ടത്ര വളരുന്നില്ല എന്നത്. ഒരു തൈ നട്ടാൽതന്നെ വർഷങ്ങളോളം ഇലകൾ തരുന്ന ഒന്നാണ് കറിവേപ്പില. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കറിവേപ്പില ചെടികൾ നല്ലതുപോലെ തഴച്ചുവളരാനും കീടങ്ങളെ അകറ്റിനിർത്താനും സാധിക്കും.

നടുന്ന സ്ഥലം

കറിവേപ്പിലയ്ക്ക് നല്ല സൂര്യപ്രകാശം അത്യാവശ്യമാണ്. തണലത്ത് വെച്ചാൽ ചെടി പെട്ടെന്ന് വളരില്ല. അതുകൊണ്ട്, കറിവേപ്പില നടാൻ ഉദ്ദേശിക്കുന്ന സ്ഥലം നന്നായി വെയിൽ ലഭിക്കുന്ന ഇടമായിരിക്കണം. വെള്ളം കെട്ടിക്കിടക്കാത്ത, നല്ല നീർവാർച്ചയുള്ള മണ്ണിൽ കറിവേപ്പില തൈ നടുന്നതാണ് ഉത്തമം. കറിവേപ്പിന്‍റെ ചുവട്ടിൽനിന്ന് മുളച്ചുവരുന്ന വേരുതൈകൾ (Root Suckers) പറിച്ചുനടുന്നതാണ് ഏറ്റവും നല്ലത്. തായ്‌ചെടിയുടെ അതേ ഗുണങ്ങൾ ഈ തൈകൾക്കും ലഭിക്കുമെന്നതിനാൽ അതാണ് ഉത്തമം.

നനയ്ക്കുമ്പോൾ ശ്രദ്ധിക്കാൻ

കറിവേപ്പിലയ്ക്ക് അമിതമായി വെള്ളം ഒഴിക്കുന്നത് വേര് ചീയാൻ കാരണമാകും. മണ്ണിലെ ഈർപ്പം നോക്കി മാത്രം നനയ്ക്കുക. വേനൽക്കാലത്ത് ദിവസവും നനയ്ക്കണം, എന്നാൽ മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കാതെ നോക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

മികച്ച വളങ്ങൾ

കറിവേപ്പിലയുടെ വളർച്ചയ്ക്ക് നൈട്രജൻ അടങ്ങിയ വളങ്ങളാണ് കൂടുതൽ ആവശ്യം. അതിന് മികച്ച ജൈവിക വളങ്ങൾ ഏതൊക്കെയാണെന്ന് താഴെ നൽകുന്നു

  • പുളിപ്പിച്ച കഞ്ഞിവെള്ളം ഒന്നിടവിട്ട ദിവസങ്ങളിൽ ഒഴിച്ചുകൊടുക്കുന്നത് കറിവേപ്പിലയ്ക്ക് ഏറ്റവും മികച്ചതാണ്.
  • കടലപ്പിണ്ണാക്ക് വെള്ളത്തിൽ പുളിപ്പിച്ച് അതിന്റെ തെളി നേർപ്പിച്ചു ചുവട്ടിൽ ഒഴിക്കുന്നത് ഇലകൾക്ക് നല്ല പച്ചനിറം നൽകും.
  • മാസത്തിലൊരിക്കൽ അൽപം ചാണകപ്പൊടിയും കരിയില ചാരവും ചേർത്തുകൊടുക്കുന്നത് മണ്ണ് ഫലഭുയിഷ്ടമാക്കാൻ സഹായിക്കും. അതി ചെടിക്ക് വളരെ നല്ലതാണ്.
  • അൽപം അമ്ലാംശമുള്ള മണ്ണിലാണ് കറിവേപ്പില നന്നായി വളരുന്നത്. മാസത്തിലൊരിക്കൽ ഒരു ടീസ്പൂൺ തൈരോ മോരോ വെള്ളത്തിൽ കലർത്തി ചുവട്ടിൽ ഒഴിക്കുന്നത് മണ്ണിന്‍റെ ഗുണമേന്മ വർദ്ധിപ്പിക്കാൻ സഹായിക്കും.
  • വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം ഇത് ആഴ്ചയിലൊരിക്കൽ തളിക്കുന്നത് ഇല ചുരുളൽ മാറ്റാനും കീടങ്ങളെ അകറ്റാനും സഹായിക്കും.

പ്രത്യേകം ശ്രദ്ധിക്കാൻ

കറിവേപ്പിലയെ അധികം ഉയരത്തിൽ വളരാൻ അനുവദിക്കാതിരിക്കുന്നതാണ് നല്ലത്. ചെടി ഏകദേശം രണ്ടടി ഉയരമെത്തുമ്പോൾ മുകൾഭാഗം നുള്ളിക്കളയുന്നത് കൂടുതൽ വശങ്ങളിലേക്ക് ശാഖകൾ പടരാനും ചെടി നല്ല കുറ്റിച്ചെടിയായി വളരാനും സഹായിക്കും. കറിവേപ്പിലയുടെ മുകൾഭാഗം (തലപ്പ്) ഇടയ്ക്കിടെ നുള്ളിക്കൊടുക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Agri Newscultivationcurry leavesPay attentionAgriculuture
News Summary - If you pay attention to all this, the curry leaf will flourish
Next Story