Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightഇ​വി​ടെ...

ഇ​വി​ടെ വീ​ട്ടു​മു​റ്റ​ത്തും വി​ള​യും സ്‌​ട്രോ​ബ​റി

text_fields
bookmark_border
ഇ​വി​ടെ വീ​ട്ടു​മു​റ്റ​ത്തും വി​ള​യും സ്‌​ട്രോ​ബ​റി
cancel

എ​ട​വ​ണ്ണ: ശൈ​ത്യ​മേ​ഖ​ല​യി​ല്‍ മാ​ത്രം കൃ​ഷി​ചെ​യ്യു​ന്ന​തും ആ​ളു​ക​ള്‍ മോ​ഹ​വി​ല കൊ​ടു​ത്ത് വാ​ങ്ങു​ന്ന​തു​മാ​യ സ്‌​ട്രോ​ബ​റി വീ​ട്ടു​മു​റ്റ​ത്ത് കൃ​ഷി ചെ​യ്ത് വി​ള​വെ​ടു​പ്പ് ന​ട​ത്തി മാ​തൃ​ക​യാ​വു​ക​യാ​ണ് എ​ട​വ​ണ്ണ​യി​ലെ പ​ത്ത​പ്പി​രി​യം പ​ന​നി​ല​ത്ത് റൈ​ഹാ​ന. ഒ​രു കൃ​ഷി ഗ്രൂ​പ്പി​ല്‍നി​ന്ന്​ കി​ട്ടി​യ ര​ണ്ട് തൈ​ക​ളി​ല്‍നി​ന്നാ​ണ് ആ​ദ്യം കൃ​ഷി ആ​രം​ഭി​ച്ച​ത്.

ഇ​ന്ത്യ​യി​ല്‍ സ്‌​ട്രോ​ബ​റി കൃ​ഷി ചെ​യ്യു​ന്ന​ത് 85 ശ​ത​മാ​ന​വും മ​ഹാ​രാ​ഷ്​​ട്ര​യി​ലെ മ​ല​മ്പ്ര​ദേ​ശ​മാ​യ മ​ഹാ​ബ​ലേ​ശ്വ​റി​ലാ​ണ്. സ​മു​ദ്ര​നി​ര​പ്പി​ല്‍നി​ന്ന്​ ഏ​റെ ഉ​യ​ര്‍ന്നു​കി​ട​ക്കു​ന്ന ഇ​ടു​ക്കി​യി​ലെ കാ​ന്ത​ല്ലൂ​രി​ലും കൃ​ഷി ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കൃ​ഷി ചെ​യ്യു​ന്ന​തും വി​ള​വെ​ടു​ക്കു​ന്ന​തും അ​പൂ​ര്‍വ​മാ​ണ്. സ്വീ​റ്റ് ചാ​ര്‍ലി എ​ന്ന വി​ഭാ​ഗ​ത്തി​ല്‍പെ​ട്ട​താ​ണ് വി​ള​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. വീ​ടി​ന് മു​ന്നി​ല്‍ തൂ​ക്ക് ച​ട്ടി​യി​ലും കൃ​ഷി ചെ​യ്യാ​ന്‍ ക​ഴി​യും. ശൈ​ത്യ​കാ​ല​ത്താ​ണ് വി​ള​വെ​ടു​പ്പ്, എ​ങ്കി​ലും മ​ഴ​ക്കാ​ല​ത്ത് പോ​ലും പ​ഴം ഉ​ണ്ടാ​യ​താ​യി റൈ​ഹാ​ന പ​റ​ഞ്ഞു. 'മു​റ്റ​ത്തെ കൃ​ഷി കൂ​ട്ടാ​യ്​​മ'​യി​ലെ വേ​ണു​വി​െൻറ നി​ർ​ദേ​ശ​പ്ര​കാ​ര​മു​ള്ള കൃ​ഷി​രീ​തി​യാ​ണ് പി​ൻ​തു​ട​രു​ന്ന​ത്.

വാ​രി​ക്കോ​ട​ന്‍ മോ​യി​നാ​ണ് ഭ​ര്‍ത്താ​വ്. ര​ണ്ട് മ​ക്ക​ളു​ണ്ട്. കൃ​ഷി വ​കു​പ്പ് പി​ന്തു​ണ ന​ല്‍കി​യാ​ല്‍ വ്യ​വ​സാ​യി​ക അ​ടി​സ്ഥാ​ന​ത്തി​ല്‍ കൃ​ഷി ചെ​യ്യാ​ന്‍ ക​ഴി​യു​മെ​ന്നും റൈ​ഹാ​ന പ​റ​ഞ്ഞു. ആ​വ​ശ്യ​ക്കാ​ര്‍ക്ക് തൈ​ക​ളും വി​ല്‍പ​ന ന​ട​ത്തു​ന്നു​ണ്ട്. ടെ​റ​സി​ന് മു​ക​ളി​ലാ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്. നി​ര​വ​ധി ത​രം പ​ച്ച​മു​ള​കു​ക​ളും ഇ​വി​ടെ വി​ള​യു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Strawberry
News Summary - home yard and crop Strawberry
Next Story