Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightഅതിർത്തിയിലെ ജാഗ്രത...

അതിർത്തിയിലെ ജാഗ്രത കൃഷിയിലും; സമ്പന്നം മധുവിന്‍റെ കൃഷിയിടം

text_fields
bookmark_border
അതിർത്തിയിലെ ജാഗ്രത കൃഷിയിലും; സമ്പന്നം മധുവിന്‍റെ കൃഷിയിടം
cancel
camera_alt

മ​ധു കൃ​ഷി​യി​ട​ത്തി​ൽ

കട്ടപ്പന: പട്ടാളച്ചിട്ടതന്നെയാണ് കൃഷിയുടെ കാര്യത്തിലും വിമുക്ത ഭടൻ കട്ടപ്പന കൊല്ലക്കാട്ട് മധുവിന്. അതുകൊണ്ട് കൃഷിയിടം ഫലവർഗങ്ങളാൽ സമ്പന്നമാണ്. ജമ്മു കശ്മീർ, മിസോറം, നാഗാലാ‌ൻഡ്, തുടങ്ങിയ അതിർത്തി പ്രദേശത്തടക്കം 26 വർഷം സൈനിക സേവനം നടത്തിയ മധുവിന്‍റെ ആഗ്രഹമായിരുന്നു ഫലവർഗ കൃഷിയും പരിപാലനവും.

അതു കൊണ്ടാണ് സൈനിക സേവനത്തിന് ശേഷം മറ്റു ജോലികളിലേക്ക് തിരിയാതെ വീട്ടിലെ കൃഷിയിടത്തിൽ മണ്ണിനോട് പടവെട്ടാൻ ഉറച്ചിറങ്ങിയത്. ഫലവർഗ കൃഷി ചെയ്താണ് തുടങ്ങിയത്. അതോെടാപ്പം ഫലവൃക്ഷ കൃഷി പ്രോത്സാഹിപ്പിച്ചും തൈകൾ ഉൽപാദിപ്പിച്ച് വിതരണം നടത്തിയും മറ്റുള്ളവരെ കൃഷിയിലേക്ക് ആകർഷിക്കുന്നുമുണ്ട്.

നൂറ്റമ്പതോളം ഫലവർഗങ്ങൾ, അമ്പതോളം ഔഷധ സസ്യങ്ങൾ, പച്ചക്കറികൾ, കിഴങ്ങുവർഗങ്ങൾ, ഏലം, കാപ്പി, കുരുമുളക്, തെങ്ങ്, കമുക്, തുടങ്ങി മിക്ക കൃഷിവിളകളും മധുവിന്‍റെ കൃഷിയിടത്തിലുണ്ട്. ഫല വർഗ്ഗ ഇനങ്ങളിൽ ഔക്കാഡോ എന്ന വെണ്ണപ്പഴമാണ് മുഖ്യ ആകർഷണം. ഈ പഴത്തിന്‍റെ 10 ഇനങ്ങൾ കൃഷി ചെയ്യുന്നുണ്ട്. നാരകം വർഗത്തിൽ 16 ഇനങ്ങളുണ്ട്. അതിൽ ഓറഞ്ച്, ചെറുനാരകം, സീതപ്പഴം, മുള്ളാത്ത, ഇലാമാ എന്നിവയും, മൾബറിയുടെ നാല് ഇനങ്ങളും കൃഷി ചെയ്യുന്നുണ്ട്. മാവ് വർഗത്തിൽ 12 ഇനങ്ങളുണ്ട്.

പ്ലാവ് ഏഴ് ഇനങ്ങളും, വാഴ 10 ഇനങ്ങളും, മാങ്കോസ്റ്റിൻ രണ്ട് ഇനങ്ങളും ഉണ്ട്‌. ബറാബ, ലിച്ചി, റംബുട്ടാൻ, ദുരിയൻ, ഫാഷൻ ഫ്രൂട്ട്, ഡ്രാഗൺ ഫ്രൂട്ട്, മര മുന്തിരി, ഓറഞ്ച്, ബയർആപ്പിൾ തുടങ്ങി മധുവിന്‍റെ കൃഷിയിടത്തിൽ എല്ലാത്തരം ഫലങ്ങളും വിളയുന്നു.

നിരവധി ഔഷധ സസ്യങ്ങളും കിഴങ്ങു വർഗങ്ങളും മധുവിന്‍റെ കൃഷിയിടത്തിലുണ്ട്. ഏലം, കാപ്പി, കുരുമുളക്, തെങ്ങ് തുടങ്ങിയ കൃഷികളും പരിപാലിക്കുന്നുണ്ട്. തന്‍റെ വീടിനോട് ചേർന്ന് ഫലവൃക്ഷ തൈകളും പച്ചക്കറി തൈകളും ഉൽപാദിപ്പിച്ച് വിതരണവും നടത്തുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Agriculture NewsMadhu
News Summary - Border vigilance also in agriculture; Madhu's farm is Rich
Next Story