Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്ലാവിനങ്ങളുടെ ജൈവവൈവിധ്യ ശേഖരണം തുടങ്ങി

text_fields
bookmark_border
പ്ലാവിനങ്ങളുടെ ജൈവവൈവിധ്യ ശേഖരണം തുടങ്ങി
cancel

തിരുവന്തപുരം : സംസ്ഥാനത്തെ പ്ലാവിനങ്ങളുടെ ജൈവവൈവിധ്യ ശേഖരണം തുടങ്ങി. സംസ്ഥാന ഫലമായ ചക്കയുടെ വിവിധ നാടൻ ഇനങ്ങൾ കണ്ടെത്തുവാനും അവയെ സംരക്ഷിക്കുവാനും കേരള കാർഷിക സർവകലാശാലയുടെ കൊല്ലം ജില്ലയിലെ സദാനന്ദപുരം കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രമാണ് ഗവേഷണ പദ്ധതി നടപ്പിലാക്കുന്നത്.

കർഷക പങ്കാളിത്തത്തോടെ കൂടിയുള്ള ഗവേഷണ പദ്ധതിയിലേക്ക് കാലം തെറ്റി (സെപ്റ്റംബർ മുതൽ നവംബർ വരെയോ) അല്ലെങ്കിൽ വർഷം മുഴുവൻ കായ്ക്കുന്നതുമായ പ്ലാവിനങ്ങളുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഉള്ള കർഷകർ ഇവയുടെ വിവരങ്ങൾ 8137840190 എന്ന ഫോൺ നമ്പറിൽ വാട്സാപ്പിലൂടെയോ വിളിച്ചോ വിവരങ്ങൾ തരണമെന്ന് സ്വാനന്ദപൂരം കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രം പ്രൊഫസർ ആൻഡ് ഹെഡ് അറിയിച്ചു.

ക്ഷ്യവസ്തു എന്ന നിലയിലും ഭക്ഷ്യ സുരക്ഷയ്ക്കും സുരക്ഷിത ഭക്ഷണമെന്ന നിലയിലും ഭക്ഷ്യസംസ്കരണ മേഖലയിലും ചക്കക്ക് വലിയ പ്രധാന്യമുണ്ട്. പഴമായി ഉപയോഗിക്കാവുന്നതും ചിപ്സിനു കൊള്ളാവുന്നതുമായ നിരവധി ഇനങ്ങൾ തന്നെയുണ്ട്. ഇവയൊന്നും തന്നെ നശിച്ചുപോകാതെ കണ്ടെത്തി അവയെ സംരക്ഷിക്കേണ്ടത് പുതു തലമുറയുടെ ആവശ്യമാണെന്ന തിരിച്ചറിവിൽനിന്നാണ് പദ്ധതി തുടങ്ങിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Biodiversity collection of jackfruit tree started
Next Story