അമേരിക്കൻ ഇറക്കുമതി ക്ഷീരകർഷകരുടെ ന​ട്ടെ​ല്ലൊടിക്കും

15:50 PM
19/02/2020

ദ്യ എന്‍.ഡി.എ സര്‍ക്കാരി​​​​​െൻറ കാലത്തുതന്നെ രാജ്യത്തെ കര്‍ഷകരുടെ നടുവൊടിഞ്ഞിരുന്നു. കര്‍ഷക ദ്രോഹ നടപടികളില്‍നിന്നും കഷ്​ടിച്ച് രക്ഷപ്പെട്ടതാകട്ടെ ക്ഷീരകര്‍ഷകരും. എന്നാല്‍ ക്ഷീരകര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന നടപടിയുമായി രണ്ടാം എൻ.ഡി.എ സര്‍ക്കാര്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങി കഴിഞ്ഞു. യു.എസ് പ്രസിഡൻറ്​ ഡോണള്‍ഡ് ട്രംപ്​ ഇന്ത്യയിലെത്ത​ുന്നതിന്​ മുന്നോടിയായി നൽകിയ വാഗ്​ദാനങ്ങളിലൊന്ന്​ ക്ഷീരമേഖലയിലെ അമേരിക്കയുടെ ഇറക്കുമതി ആയിരുന്നു. ഇന്ത്യയുമായി വ്യാപാരക്കരാർ ഇപ്പോഴില്ലെന്ന്​ ട്രംപ്​ വ്യക്തമാക്കിയെങ്കിലും പിന്നീട്​ ക്ഷീരമേഖലയിലെ ഇറക്കുമതിയുമായി ബന്ധപ്പെട്ട നീക്കങ്ങളുമായി മുന്നോട്ടുപോകുമെന്നാണ്​ സൂചന.

 

ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്ഷീരോൽപാദന രാജ്യമാണ്​ ഇന്ത്യ. കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നുവെങ്കിലും ക്ഷീരോൽപ്പന്ന ഇറക്കുമതി​ക്ക്​ ഇതുവരെ വിപണി തുറന്നു നൽകിയിട്ടില്ല. കാരണം ഗ്രാമീണ മേഖലയിലെ 73 ദശലക്ഷത്തിലധികം ജനങ്ങളുടെ പ്രധാന ജീവിതമാർഗം ക്ഷീര മേഖലയായതുകൊണ്ടുതന്നെ. വലിയൊരു ജനവിഭാഗത്തി​​​​​െൻറ തൊഴി​ലിനോടൊപ്പം ഇന്ത്യൻ സാമ്പത്തിക വ്യവസ്​ഥയെയും ​തീരുമാനം പ്രതികൂലമായി ബാധിക്കും. കാർഷിക മേഖലയിൽ 2017ലെ ഇന്ത്യയുടെ​ മൊത്ത ഉൽപാദന മൂല്യത്തിൽ 67.2 ശതമാനവും ക്ഷീര മേഖലയിൽ നിന്നായിരുന്നു.

ഗ്രാമീണ മേഖലയിലെ ദാരിദ്ര്യനിരക്ക്​ കുറക്കുന്നതിനും അസമത്വം ഒഴിവാക്കുന്നതിനും ക്ഷീരമേഖല നിർണായക പങ്കുവഹിക്കുന്നുണ്ട്​. കൂടാതെ ഗ്രാമീണ കുടുംബങ്ങളിലെ ഭക്ഷ്യ സുരക്ഷയും ക്ഷീരമേഖല ഉറപ്പാക്കുന്നുണ്ടായിരുന്നു. അഗ്രിക്കൾച്ചർ സ്​കിൽ കൗൺസിൽ ഓഫ്​ ഇന്ത്യയു​െട കണക്കുപ്രകാരം ഗ്രാമീണ മേഖലയിലെ തൊഴിൽ നിരക്കിൽ 90 മുതൽ 120 ദിവസം വരെ ക്ഷീര മേഖലയിൽ നിന്നായിരുന്നു. ഗ്രാമീണർക്ക്​ തൊഴിൽ സുരക്ഷകൂടി ഉറപ്പാക്കുന്ന ക്ഷീര മേഖലയെ തകർക്കുന്ന തീരുമാനമാനവുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തിൽ പുനർചിന്തവേണമെന്നാണ്​ ആവശ്യം. ഇത്തരത്തിൽ ഇന്ത്യൻ സാമ്പത്തിക വ്യവസ്​ഥയിൽ നിർണായക പങ്കുവഹിക്കുന്ന ക്ഷീരമേഖലയിൽ ഇറക്കുമതി നടപ്പാക്കാനുള്ള നീക്കം രാജ്യത്തെ ഒരുകൂട്ടം ഗ്രാമീണ ജനങ്ങളെ ആത്മഹത്യയിലേക്ക്​ തള്ളിവിടും.

2017ൽ ആഗോളതലത്തിൽ ക്ഷീരമേഖലയിലേക്ക്​ ഇന്ത്യയുടെ സംഭാവന 21 ശതമാനമായിരുന്നു. എന്നു പറഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ ക്ഷീര ഉൽപ്പാദകർ. ഏകദേശം 73 മില്യൺ ജനങ്ങൾ ക്ഷീരമേഖലയെ ആശ്രയിച്ച്​ ജീവിക്കുന്നുവെന്നാണ്​ കണക്ക്​. അതേപോലെതന്നെ തങ്ങളുടെ ഉൽപ്പന്നത്തി​​​​​െൻറ 60 ശതമാനം വരുമാനവും കർഷകർക്ക്​ തന്നെ ലഭിക്കുന്ന ഒരേയൊരു മേഖലയും ഇതുതന്നെ. ശരാശരി ഒന്നോ രണ്ടോ പശുവിനെയോ എരുമയേ​യൊ വളർത്തിയാണ്​ കർഷകർ ഈ നേട്ടമുണ്ടാക്കുന്നത്​. അതേസമയം യു.എസി​​​​​െൻറ കാര്യ​െമടുത്താൽ 0.04 മില്ല്യൺ ജനങ്ങൾ മാത്രമാണ്​ ക്ഷീരമേഖലയെ ആശ്രയിക്കുന്നത.്​ അതായത്​ ഒരാൾ ശരാശരി 241 മൃഗങ്ങളെ പോറ്റ​ുന്നു. വൻകിട ഡയറി ഫാമുകളാണ്​ അമേരിക്കൻ ക്ഷീരോൽപ്പന്ന മേഖലയുടെ അടിസ്​ഥാനമെങ്കിൽ നമ്മുടേതാക​ട്ടെ പാവപ്പെട്ട കർഷകരു​െട ഒന്നോ രണ്ടോ മൃഗങ്ങളും.

വമ്പന്‍ മുടക്കുമുതലുമായി യു.എസില്‍ ക്ഷീരമേഖലയിലേക്ക് കര്‍ഷകര്‍ ഇറങ്ങുമ്പോഴും, കുറഞ്ഞ ചിലവില്‍ ക്ഷീരമേഖലയിലെ നമ്മുടെ കർഷകർക്ക്​ മുടക്കുമുതലിനേക്കാൾ കൂടുതൽ വരുമാനം നേടാൻ കഴിയുന്നുണ്ട്​. എന്നാല്‍ പാലുല്‍പ്പന്നങ്ങളുടെ ആഗോള വിലനിര്‍ണയത്തിലെ പ്രധാന ശക്തിയായി യു.എസ് ഈ മേഖല കൈയടക്കി കഴിഞ്ഞു. വിറ്റഴിക്കുന്ന പാലുല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന വില ഈടാക്കാന്‍ അവര്‍ക്ക് സാധിക്കുന്നതും ആഗോള മാര്‍ക്കറ്റിനെ നിയന്ത്രിക്കാന്‍ ഇനിയും ക്ഷീര കര്‍ഷക മേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ കഴിയാത്ത അമേരിക്കക്ക് കഴിഞ്ഞതും ശ്രദ്ധേയം.

പാലുല്‍പ്പന്നങ്ങളുടെ ഇന്ത്യയിലേക്കുള്ള ഇറക്കുമതി വഴി യു.എസിന് ലഭിക്കുക 100 മില്ല്യണ്‍ ഡോളറി​​​​​െൻറ അധിക വരുമാനം കൂടിയാണ്. ഇതേസമയം ഇന്ത്യയില്‍ ക്ഷീരോല്‍പ്പന്നങ്ങളുടെ വരുമാനത്തില്‍ 85 മില്ല്യൻ ഡോളർ നഷ്​ടമായിരിക്കും രേഖപ്പെടുത്തുക. 2018-19 ല്‍ 14.71 മില്ല്യൺ ഡോളർ അധിക വരുമാനം നേടിയ ക്ഷീരമേഖലക്കായിരിക്കും ഈ ദുര്‍ഗതി.

ക്ഷീര മേഖലയെ ആശ്രയിച്ചു ജീവിക്കുന്നവരെയാകും പുതിയ തീരുമാനം പ്രതികൂലമായി ബാധിക്കുക. 2022ല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് പറഞ്ഞ നരേന്ദ്രമോദി സര്‍ക്കാരി​​​​​െൻറ പുതിയ നീക്കം അവരെ കടക്കെണിയിലാക്കുമെന്നതിൽ സംശയമില്ല.

Loading...
COMMENTS