Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Featurechevron_rightമാളയിലെ റബർ തോട്ടം...

മാളയിലെ റബർ തോട്ടം സീതാറാമിന്‍റെ ചെമ്മരിയാടുകൾക്ക് മേച്ചിൽപുറം

text_fields
bookmark_border
മാളയിലെ റബർ തോട്ടം സീതാറാമിന്‍റെ ചെമ്മരിയാടുകൾക്ക് മേച്ചിൽപുറം
cancel

അസം സ്വദേശി സീതാറാമാണ് മാളയിൽ അമ്പതോളം ചെമ്മരിയാടുകളെ പരിപാലിക്കുന്നത് റ​ബ​ർ തോ​ട്ടം ചെ​മ്മ​രി​യാ​ടു​ക​ൾ മേ​ച്ചി​ൽ​പു​റ​മാ​ക്കി​യ​പ്പോ​ൾ അസം സ്വ​ദേ​ശി സീ​താ​റാ​മി​​​​​​​െൻറ ജീ​വി​തം കേ​ര​ള​ത്തി​ൽ പ​ച്ച​പി​ടി​ച്ചു. തൃശൂർ മാ​ള​ പ​ള്ളി​പ്പു​റം ക​ള്ളി​യ​ത്ത് സ​ണ്ണി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഏ​ഴ് ഏ​ക്ക​ർ റ​ബ​ർ തോ​ട്ട​ത്തി​ലാ​ണ് ഇ​പ്പോ​ൾ അ​മ്പ​തോ​ളം ചെ​മ്മ​രി​യാ​ടു​ക​ൾ വ​ള​രു​ന്ന​ത്. 2001ലാ​ണ് 62 കാ​ര​നാ​യ സീ​താ​റാം ആ​ടി​നെ മേ​ക്കാ​ൻ ഇ​വി​ടെ​യെ​ത്തി​യ​ത്.

goat mala
സീതാറാം ഫാമിൽ
 


ക​ർ​ണാ​ട​ക​യി​ൽ​ നി​ന്നാ​ണ് ആ​ട്ടി​ൻ​കു​ട്ടി​ക​ളെ കൊ​ണ്ടു​വ​രു​ന്ന​ത്. പൂ​ർ​ണ വ​ള​ർ​ച്ച​യെ​ത്തു​മ്പോ​ൾ ക​ർ​ണാ​ട​ക​യി​ൽ ത​ന്നെ കൊ​ണ്ടു​പോ​യി വി​ൽ​ക്കും. ഇ​വി​ട​ത്തെ ആ​ടു​ക​ൾ​ക്ക് ന​ൽ​കു​ന്ന തീ​റ്റ​യും പ​രി​പാ​ല​ന​വും ഇ​വ​ക്ക് മ​തി​യാ​കും. ഇ​വി​ടെ ചെ​മ്മ​രി​യാ​ടു​ക​ൾ​ക്ക് ആ​വ​ശ്യ​ക്കാ​രി​ല്ല. അ​തി​നാ​ൽ ക​ർ​ണാ​ട​ക​യി​ലെ​ത്തി​ക്ക​ണം. വ​ള​ർ​ച്ച​യെ​ത്തി​യ മു​പ്പ​തോ​ളം ആ​ടു​ക​ളെ ഇ​വി​ടെ​നി​ന്നും കൊ​ണ്ടു​പോ​യി​ട്ടു​ണ്ട്.

ഇ​ട​തൂ​ർ​ന്ന റ​ബ​ർ മ​ര​ങ്ങ​ൾ​ക്കി​ട​യി​ലെ പു​ല്ലാ​ണ് ഇ​വ​യു​ടെ പ്ര​ധാ​ന ഭ​ക്ഷ​ണം. രാ​പ​ക​ൽ ഇ​വി​ടെ​യാ​ണി​വ​രു​ടെ വാ​സം. ചു​റ്റു​മ​തി​ൽ ശ​ക്ത​മാ​യ​തി​നാ​ൽ നാ​യ​യും, കു​റു​ക്ക​നും എ​ത്തു​ക​യി​ല്ല. നാ​ട്ടി​ലെ ആ​ടു​ക​ൾ​ക്ക് ന​ൽ​കു​ന്ന പി​ണ്ണാ​ക്കും, ക​ട​ല​യു​മൊ​ക്കെ ഇ​വ​ക്കും ന​ൽ​കു​ന്നു​ണ്ട്. ഇ​വ​യു​ടെ രോ​മം വ​ള​രു​മ്പോ​ൾ സീ​താ​റാം മു​റി​ച്ചു​മാ​റ്റാ​റു​ണ്ട്. ആ​ട് ജീ​വി​ത​വു​മാ​യി പൊ​രു​ത്ത​പ്പെ​ട്ട സീ​താ​റാ​മി​ന് നാ​ട്ടി​ൽ ഭാ​ര്യ​യും നാ​ല് മ​ക്ക​ളും ഉ​ണ്ട്. അ​യ​ൽ​വാ​സി​യാ​യ ബീ​രേ​നാ​ണ് സീ​താ​റാ​മി​നെ കേ​ര​ള​ത്തി​ൽ കൊ​ണ്ടു വ​ന്ന​ത്.

Show Full Article
TAGS:Goat Farm Sitharam mala Agriculture News malayalam news 
Next Story