അറിയാം ഈ പ്രഫസറുടെ കാര്‍ഷിക ജീവിതം
text_fieldsശാസ്താംകോട്ട ഡി.ബി. കോളജിലെ ഇംഗ്ളീഷ് വിഭാഗം അസോസിയേറ്റഡ് പ്രഫസര്‍പ്രഫ. ശങ്കരനാരായണന് കൃഷിയും ഫലവൃക്ഷങ്ങളും ജീവനാണ്.വീടിന്‍്റെ ചുറ്റും ഏക്കര്‍ കണക്കിന് ഫലവൃക്ഷങ്ങളും കൃഷിത്തോട്ടവും. പൂര്‍ണമായും കാര്‍ഷിക ജീവിതം. അതും ജൈവകൃഷിരീതിയിലുള്ള പരിപാലനം. വീടിനു സമീപമുള്ള നാലേക്കറില്‍ വിഭിന്നങ്ങളായ കൃഷികളില്‍ ഇദ്ദേഹം സംതൃപ്തന്‍.
ഫലവൃക്ഷതോട്ടം
രണ്ടേക്കറിലെ ഫലവൃക്ഷതോട്ടമാണ് പ്രധാനം. പഴതോട്ടത്തില്‍ അപൂര്‍വ ഇനങ്ങളുമുണ്ട്. മെക്സിക്കന്‍ അവക്കോഡ, ദൂരിയന്‍, ഫുലാസാന്‍, മാംഗോസ്റ്റിന്‍, മുള്ളാത്ത, റെഡ്ലേഡി പപ്പായ, മഞ്ഞയും ചുവപ്പും കലര്‍ന്ന റമ്പുട്ടാന്‍, മുന്തിരി, വിവിധ തരം പേര, മാതളനാരങ്ങ, വാഴ, മാവ്, പ്ളാവ്, ശീമപ്ളാവ്, നാരകം എന്നിവയും മലേഷ്യന്‍ കുടംപുളി, മാലി മുളക്, മലേഷ്യന്‍ ഗ്രീന്‍ ഡ്വാര്‍ഫ്, മലേഷ്യന്‍ യെല്ളൊ ഡ്വാര്‍ഫ്, സന്നഗി ഇനങ്ങളിലെ തെങ്ങുകള്‍, ലക്ഷ്മിതരു എന്നിവയും ശങ്കരനാരായണന്‍റെ ഭാരതിവിലാസം വീടിനു ഹരിതാഭ പകരുന്നു. ലഖ്നൗ 49, ബീഹി ഇനങ്ങളിലുള്ള പേര 150 എണ്ണമുണ്ട്. നാടന്‍, അല്‍ഫോന്‍സ, മൂവാണ്ടന്‍, ഇമാബസന്ത് എന്നീ ഇനങ്ങളിലുള്ള മാവും വരിക്ക, കറയില്ലാത്ത വരിക്ക, തേന്‍വരിക്ക എന്നീ ഇനങ്ങളിലുള്ള പ്ളാവും ഉണ്ട്. പറവകള്‍ക്കു നല്‍കാതെ ഒരു ആദായവും തനിക്കു വേണ്ടെന്ന നിലപാടിലാണ് ഇദ്ദേഹം. ഇത്തവണ റമ്പുട്ടാന് നെറ്റിട്ടില്ല. പറവകള്‍ വേണ്ടുവോളം റമ്പുട്ടാന്‍ പഴം ഭക്ഷിച്ചതിന്‍്റെ ബാക്കിയാണ് സ്വന്തം ആവശ്യത്തിനു പോലും എടുത്തത്.
മത്സ്യകൃഷി
ഏഴു സെന്‍റിലെ കുളത്തില്‍ വളര്‍ത്തുമത്സ്യ കൃഷിയുമുണ്ട്. നൈലോട്ടിക്ക, കരിമീന്‍ എന്നീ ഇനങ്ങളില്‍ 1000 മത്സ്യങ്ങളാണുള്ളത്. ഗുജറാത്ത് മൈക്രോപോളി ആര്‍ട്ടിഫിഷ്യല്‍ മെറ്റീരിയല്‍ ഉപയോഗിച്ചാണ് കുളത്തിന് പോളിഹൗസ് ഉണ്ടാക്കിയിരിക്കുന്നത്. മത്സ്യങ്ങളെല്ലാം സസ്യഭുക്കാണ്. ചോറ്, വാഴപ്പഴം, പപ്പായ, ചീനി (കപ്പ)യില, മുരിങ്ങയില, ചീരയില ഇവയൊക്കെയാണ് ഭക്ഷണം .ആഴ്ചയില്‍ 10 കിലോ ഗ്രാന്യൂള്‍സും നല്‍കും. വീടിന്‍്റെ ടെറസിലെ മഴവെള്ളം ഒഴുകിയത്തെുന്നത് മത്സ്യകുളത്തിലാണ്.

ജലസേചനം
കിണറ്റില്‍ നിന്നും വീടിന് അല്‍പം അകലെ നിര്‍മിച്ച വലിയ കുളത്തില്‍ നിന്നുമാണ് കൃഷിക്കും മത്സ്യകുളത്തിനും വെള്ളമത്തെിക്കുന്നത്.തുള്ളിനനയും ഫെര്‍ട്ടിഗേഷന്‍ യൂനിറ്റും കൃഷിയിടങ്ങളില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നു. ആവശ്യമുള്ളപ്പോള്‍ വളവും വെള്ളത്തിനൊപ്പം കൃഷിയിടങ്ങളിലത്തെിക്കാന്‍ ഫെര്‍ട്ടിഗേഷന്‍ യൂനിറ്റ് ഉപകരിക്കുന്നു.
മറ്റു കൃഷികള്‍
കുരുമുളക്, ചേമ്പ്, ചേന എന്നിവയും ശങ്കരനാരായണന്‍്റെ കൃഷയിടത്തിലുണ്ട്. കഴിഞ്ഞ വര്‍ഷം 350 പപ്പായ, 300 പച്ചമുളക്, 300 മാലിമുളക്, 300 ഏത്തവാഴ, ഞാലിപൂവന്‍, ചെങ്കദളി എന്നിവയും പാവക്ക, പയര്‍, പടവലം, സലാഡ് വെള്ളരി തുടങ്ങിയ പച്ചക്കറികളും ആദായം നല്‍കിയതായി ശങ്കരനാരായണന്‍ പറയുന്നു. 35 കിലോഗ്രാം വരെയുള്ള ഏത്തക്കുലകള്‍ ഉണ്ടായിരുന്നു. ഇവക്ക് വിപണി കണ്ടുപിടിക്കാന്‍ വളരെയേറെ ബുദ്ധിമുട്ടി. രാസവളം ഉപയോഗിച്ചതിനാലാണ് കുലയുടെ വലിപ്പം കൂടിയതെന്ന ആരോപണമുണ്ടായി. ഒടുവില്‍ കരുനാഗപ്പള്ളിയിലുള്ള ചിപ്സ് കമ്പനിക്കാര്‍ മൊത്തവിലക്ക് കുലകള്‍ വാങ്ങുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്‍്റ് ഫാക്ടറി സീനിയര്‍ സൂപ്പര്‍വൈസറായിരുന്ന കേശവന്‍ നായരുടെയും പറക്കോട് എന്‍.എസ്.എല്‍.പി.എസ്് മുന്‍ അധ്യാപിക പരേതയായ രാധാമണിയുടെയും മകനായ ശങ്കരനാരായണന്‍്റെ ഭാര്യ അടൂര്‍ ഓള്‍ സെയിന്‍റ്സ് പബ്ളിക്സ്കൂള്‍ അധ്യാപികയാണ്. ഏക മകള്‍ വിഷ്ണുപ്രിയ എന്‍ജിനീയറിങ് ബിരുദാനന്തര ബിരുദം നേടിയ ശേഷം ദല്‍ഹിയില്‍ എം.ബി.എ കോച്ചിങിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
