വ​ർ​ഷ​കാ​ല ചെ​മ്മീ​ൻ കൃ​ഷി​യി​ൽ അശോകന്​ ലാഭം ലക്ഷങ്ങൾ

വി​ള​വെ​ടു​ത്ത ചെ​മ്മീ​നു​മാ​യി വ​ള്ളി​വ​ട്ടം ചി​റ​യി​ൽ അ​ശോ​ക​ൻ
വ​ർ​ഷ​കാ​ല ചെ​മ്മീ​ൻ കൃ​ഷി​യി​ൽ നേ​ട്ട​വു​മാ​യി വീ​ണ്ടും അ​ശോ​ക​ൻ. ചെ​മ്മീ​ൻ ക​ർ​ഷ​ക​ർ കൃ​ഷി ചെ​യ്യാ​ൻ മ​ടി​ക്കു​ന്ന വ​ർ​ഷ​ക്കാ​ല​ത്ത് തൃശൂർ വ​ള്ളി​വ​ട്ടം ചി​റ​യി​ൽ അ​ശോ​ക​ൻ 128 ദി​വ​സം കൊ​ണ്ട് ഉ​ൽ​പാ​ദി​പ്പി​ച്ച​ത് 1500 കി​ലോ ചെ​മ്മീ​നാ​ണ്. വ​ള്ളി​വ​ട്ടം പെ​ഴും​കാ​ട് ചീ​പ്പ് ചി​റ​യി​ൽ പാ​ട്ട​ത്തി​നെ​ടു​ത്ത അ​ഞ്ചേ​ക്ക​ർ സ്ഥ​ല​ത്താ​ണ് അ​ശോ​ക​ൻ ചെ​മ്മീ​ൻ കൃ​ഷി ചെ​യ്യു​ന്ന​ത്. ആ​ല​പ്പു​ഴ​യി​ലെ ഹാ​ച്ച​റി​യി​ൽ​ നി​ന്ന് കൊ​ണ്ടു​വ​ന്ന 75,000 ചെ​മ്മീ​ൻ കു​ഞ്ഞു​ങ്ങ​ളെ ജൂ​ൺ 28നാ​ണ് നി​ക്ഷേ​പി​ച്ച​ത്. ര​ണ്ട് സ്ഥി​രം പ​ണി​ക്കാ​രോ​ടൊ​പ്പം അ​ശോ​ക​ൻ രാ​വും പ​ക​ലും അ​തീ​വ ശ്ര​ദ്ധ​യോ​ടെ പ​രി​പാ​ലി​ച്ചു. നാ​ല് ല​ക്ഷം രൂ​പ ​െച​ല​വാ​യി. വി​ള​വെ​ടു​ത്ത​പ്പോ​ൾ പ​ത്ത് ല​ക്ഷം രൂ​പ​യു​ടെ ചെ​മ്മീ​ൻ കി​ട്ടി. ആ​റ് ല​ക്ഷം രൂ​പ​യു​ടെ ലാ​ഭ​മു​ണ്ടാ​യെ​ന്ന് അ​ശോ​ക​ൻ പ​റ​ഞ്ഞു. കി​ലോ​ക്ക് 700 രൂ​പ വ​രെ കി​ട്ടി. 
നാ​ല് മാ​സം മു​മ്പ് ഇ​തേ സ്ഥ​ല​ത്ത് അ​ശോ​ക​​​​​​െൻറ വ​നാ​മി ചെ​മ്മീ​ൻ കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പി​ൽ 1600 കി​ലോ ചെ​മ്മീ​ൻ ല​ഭി​ച്ചി​രു​ന്നു. ഇ​രു​പ​ത് വ​ർ​ഷ​മാ​യി ഈ ​രം​ഗ​ത്തു​ള്ള അ​ശോ​ക​ന് പി​ന്തു​ണ​യും സ​ഹാ​യ​വു​മാ​യി ഭാ​ര്യ ഗീ​ത​യും മ​ക​ൾ അ​ശ്വി​നി​യു​മു​ണ്ട്. മ​ക​ൻ അ​ശ്വി​ൻ ഗ​ൾ​ഫി​ൽ ജോ​ലി ചെ​യ്യു​ന്നു.
COMMENTS