Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Featurechevron_rightആര് സംരക്ഷിക്കും,...

ആര് സംരക്ഷിക്കും, വയനാടന്‍ കുള്ളന്‍ പശുക്കളെ ...

text_fields
bookmark_border
ആര് സംരക്ഷിക്കും, വയനാടന്‍ കുള്ളന്‍ പശുക്കളെ ...
cancel
camera_alt???????? ???????? ?????????? ??????????

"നിങ്ങള്‍ വരുന്നെങ്കില്‍ രാവിലെ ഏഴുമണിക്ക് മുന്‍പ് ഇവിടെഎത്തണം ,അല്ളെങ്കില്‍ വൈകിട്ട് ആറു ആറര മണിയാവും നിങ്ങള്‍ പറഞ്ഞ കാര്യംനടക്കാന്‍ " .. മുത്തങ്ങയിലെ സുഹൃത്ത്  ഇത് നേരത്തെ സൂചിപ്പിച്ചിരുന്നെങ്കിലും രാവിലത്തെ യാത്ര നടന്നില്ല ,അങ്ങനെ ആ യാത്ര വൈകിട്ടെത്തേക്കാക്കി . പറഞ്ഞുവരുന്നത് വയനാട്ടിലെ മുത്തങ്ങ വന്യജീവിസങ്കേതത്തിനടുത്തുള്ള ഒരു വനഗ്രാമത്തില്‍ ഒരുകൂട്ടരെ കാണാന്‍പോയ അനുഭവമാണ് .

നാലരയോടെ വനത്തിനകത്തുള്ള ചിറാമൂലകോളനിയില്‍ ഞങ്ങള്‍ എത്തിയെങ്കിലും നിരാശയായിരുന്നുഫലം ." അവര്‍കാട്ടില്‍നിന്ന്തിരിച്ചുവരാന്‍ഇനിയും രണ്ടുരണ്ടരമണിക്കൂറെടുക്കും , പിന്നെഇരുട്ടുംമുമ്പ്് ഇവിടെനിന്ന് പോവുന്നതല്ളേ നിങ്ങള്‍ക്കും നല്ലത് , ആനയൊക്കെ ഇറങ്ങുന്ന സ്ഥലമല്ളേ ? ". അവര്‍ ഞങ്ങളെ പറഞ്ഞുവിടാന്‍ ശ്രമിച്ചെങ്കിലും ഞങ്ങള്‍ പിന്മാറാന്‍ ഒരുക്കമല്ലായിരുന്നു .‘‘ നമ്മളിപ്പോ തന്നെ കാടിനുള്ളില്‍ പോയി അവരെ കണ്ടാലോ ’’ എന്നായി സുഹൃത്ത്.  കാട്ടില്‍ നിങ്ങള്‍ക്ക് കുറച്ചധികം നടക്കേണ്ടിവരും ,  വൈകുന്നേരമാണ് ,ആനയും കടുവയുമൊക്കെയുള്ള മുത്തങ്ങാ കാടാണ്  എന്നൊക്കെ അവര്‍ പറഞ്ഞ് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഞങ്ങള്‍ വിടാന്‍ഒരുക്കമല്ലായിരുന്നു .നേരെ മുത്തങ്ങാവനത്തിലേക്ക് . കടുവയുള്ളകാടാണ് , ചുറ്റും ആനകിടങ്ങും ആനവേലികളും ആണ് , ഉള്ളില്‍ പേടിയുണ്ടായിരുന്നെകിലും പുറത്തുകാണിച്ചില്ല .

വയനാടന്‍ കുള്ളന്‍
 


മൂന്നര കിലോമീറ്റര്‍ വനത്തിലൂടെ നടന്നത്തെിയപ്പോള്‍ , ദൂരെ കുമിഴു മരത്തിന്‍്റെ തകിടുകള്‍ ഉരസുന്ന വലിയശബ്ദം.  ‘‘ദാ  അവരവിടെയുണ്ട്’’ കൂടെയുണ്ടായിരുന്ന ആദിവാസികര്‍ഷകന്‍ കൈചൂണ്ടി .ഒരിത്തിരിനടന്നപ്പോയതാ , വയനാടന്‍ കാട്ടുപച്ചയില്‍ മതിമറന്നു തീറ്റതേടുന്ന അവര്‍ . അതേഞങ്ങള്‍തേടിപ്പോയ, ചെറിയ ബലിഷ്ഠമായ കൊമ്പുകളുംഅധികം വളര്‍ച്ചയില്ലാത്ത ശരീരവും , അസാമാന്യ കരുത്തുമുള്ള അത്യപൂര്‍വ്വങ്ങളായ വയനാടന്‍ കുള്ളന്‍ പശുക്കള്‍ . വിക്കിപീഡിയയില്‍നിന്ന് ഇവരെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചെന്നുവരില്ല . ഗൂഗിള്‍ ഇമേജിലും ഇവരെ നിങ്ങള്‍ കണ്ടെന്നുംവരില്ല . കാരണം എല്ലാ ഗൂഗിള്‍മാപ്പുകള്‍ക്കും അന്യമാണ് ഇവരുടെ വഴികളും ഇവര്‍ക്കൊപ്പം കാടുകയറുന്ന ആദിവാസികര്‍ഷകരുടെ ദൂരങ്ങളും.

വരിയുടച്ചും കഴുത്തറത്തും നമ്മള്‍ വംശനാശം വിധിച്ച നമ്മുടെ നാടന്‍ ജനുസ്സുകളിലെ അവസാന കണ്ണിയാണിവര്‍ . കാറ്റും മഴയുംവകവെക്കാതെ പകലന്തിയോളം വയനാടന്‍ കാടുകളില്‍ മേഞ്ഞുനടന്ന് വൈകിട്ട്  ഗ്രാമങ്ങളിലെ തൊഴുത്തുകളിലേക്ക് കൂട്ടമായി തിരികയത്തെുന്ന നാടിന്‍്റെയും കാടിന്‍്റെയും നന്മയുള്ള ജീവിവര്‍ഗ്ഗം .ഇന്നുവരെ ഒരു മൃഗഡോക്ടര്‍ക്കും ഇവയെ ചികില്‍സിക്കേണ്ടിവന്നിട്ടില്ല , കാരണം ഇവക്ക് രോഗങ്ങള്‍ ഒന്നുമില്ല .ഇവയുടെ പാലുംനെയ്യും ഇന്നും േഗാത്രസമൂഹം ഒൗഷധമായി ഉപയോഗിക്കുന്നു . ഒരു കാലാവസ്ഥാവ്യതിയാനവും ഇവരെബാധിച്ചിട്ടില്ല . അത്രമാത്രം ഈ നാടിന്‍്റെ ഭൂമിശാസ്ത്രത്തോട് ഇവര്‍ ഇഴചേര്‍ന്നിരിക്കുന്നു .എഴുതാന്‍ ഇനിയുമേറെ ..മുത്തങ്ങയിലും ചെതലയത്തും തിരുനെല്ലിയിലും അങ്ങനെ,കേവലം ഇരുന്നൂറില്‍താഴെ മാത്രമാണ് ഭൂമുഖത്ത് ഇവര്‍ ബാക്കിയുള്ളത് .

വയനാട് കുള്ളന്‍െറ സംരക്ഷകന്‍ ശ്രീധരന്‍
 

എഴുപത്തിരണ്ടാംവയസ്സിലും ഈ വയനാടന്‍ പശുക്കള്‍ക്കൊപ്പം കാടുകയറുന്ന ശ്രീധരേട്ടനും , കുഞ്ഞിരാമേട്ടനും അവര്‍ക്ക് കൂടെയുള്ള ചുരുക്കം ചില കര്‍ഷകരും കാണിച്ചുതരുന്നത് ജൈവവൈവിധ്യസംരക്ഷണത്തിന്‍്റെ വലിയ പാഠങ്ങള്‍ തന്നെയാണ്. ഈ പശുക്കൂട്ടവുമായി ഇവര്‍ കാടുകയറുന്നത് വിലക്കിയും ഭയപ്പെടുത്തിയും ഈ നാട്ടുനന്മയെ നശിപ്പിക്കാന്‍ വനംവകുപ്പ് ആവുന്നത്ര ശ്രമിക്കുന്നു എന്നത് മറ്റൊരു കാര്യം .

പശു സംരക്ഷകരുടെ ബാഹുല്യം മൂലം ഒരു രാജ്യം തന്നെ ഭീതിയില്‍ കഴിയുന്ന കാലത്ത്, ഈ സാധുക്കളായ കര്‍ഷകര്‍ നിശബ്ദമായി , ആരോടും പരിഭവമില്ലാതെ , ഈ നാട്ടുനന്മയെ കാക്കല്‍ തങ്ങളുടെ കടമയാണെന്ന തിരിച്ചറിവോടെ  ദൗത്യം തുടരുകയാണ് . ഉറവിടങ്ങളില്‍തന്നെയുള്ള ജൈവസംരക്ഷണത്തിനു ( In situ consevation ) ഇതിനേക്കാള്‍ മികച്ച ഉദാഹരണങ്ങള്‍ വേറെ ഏതുണ്ട് ? ...

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:waynad kullan
News Summary - http://54.186.233.57/node/add/article
Next Story