ഒത്തിരി കൃഷിത്തിരക്കുമായി ഈ പോസ്റ്റ്മാന്‍

രവി തന്‍െറ മത്സ്യക്കുളത്തിനരികെ

ഒന്നിനും സമയമിന്ന് പറയുന്നവര്‍ക്ക് ചുട്ട മറുപടിയാണ് ഈ പോസ്റ്റ്മാന്‍റെ ജീവിതം.  ഒൗദ്യോഗിക തിരക്കുകള്‍ക്കിടയിലും വീണുകിട്ടുന്ന സമയം മത്സ്യകൃഷിക്ക് ചിലവിട്ട് നാടിനും നാട്ടുകാര്‍ക്കും മാതൃകയാവുകയാണ് തപാല്‍ വകുപ്പിലെ ജീവനക്കാരനായ രവീന്ദ്രന്‍. ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തല തൈക്കാട്ടുശ്ശേരി പോസ്റ്റോഫീസിലെ പോസ്റ്റ്മാന്‍ രവീന്ദ്രനാണ് ജോലിക്ക് ശേഷം കിട്ടുന്ന സമയം കൃഷിക്ക് വേണ്ടി മാറ്റിവെയ്ക്കുന്നത്.തൈക്കാട്ടുശ്ശേരി ചുടുകാട്ടുംപുറത്തുള്ള സ്വന്തം സ്ഥലത്ത് ഒരേക്കറില്‍ മത്സ്യകൃഷി . ഗിഫ്റ്റ് തിലോപ്പിയ ഇനത്തിലുള്ള മത്സ്യമാണ് ഇപ്പോള്‍ കൃഷി ചെയ്യുന്നത്.1977ല്‍ സര്‍വിസില്‍ പ്രവേശിച്ചതാണ് രവി . കൃഷിയോടുള്ള പ്രിയം ചെറുപ്പം തൊട്ടേ ഉണ്ടെങ്കിലും കര്‍ഷനായിട്ട് 23 വര്‍ഷം.എല്ലാവിധ പച്ചക്കറികളും , കോഴിയും താറാവും ഒക്കെയുണ്ട് തന്‍െറ വീടിന് ചുറ്റുമുള്ള കൃഷിയിടത്തില്‍.

രവി മത്സ്യക്കുളത്തില്‍ വലയിടുന്നു
 

ഓഫീസിലെ സമയം കഴിഞ്ഞ് വീട്ടിലത്തെിയാലുടന്‍ കൃഷിയിടത്തിലേക്ക് ഇറങ്ങുകയാണ്.  മീന്‍ വളര്‍ത്തലാണ് പ്രധാന കൃഷി. കൃഷി ചെയ്തുവരികയാണ്. കേരളത്തില്‍ അപൂര്‍വ്വമായി കൃഷി ചെയ്യുന്ന മത്സ്യമാണ് ഗിഫ്റ്റ് തിലോപ്പിയ. തീന്‍മേശയില്‍ ഏറെ രുചി പകരുന്ന ഗിഫ്റ്റ് തിലോപ്പിയ സമൃദ്ധമായി  തന്നെ രവിച്ചേട്ടന്‍ വളര്‍ത്തുന്നുണ്ട്. അതിരാവിലെ ഉണര്‍ന്ന് രവി നേരെ കൃഷിയിടത്തിലേക്ക്. ഓഫീസ് സമയം കഴിഞ്ഞത്തെുന്നതും കൃഷിത്തിരക്കിലേക്ക് തന്നെ. കൃഷിയിടത്തിലെ പണികളെല്ലാം ആരെയും ഏല്‍പ്പിക്കാതെ രവിച്ചേട്ടന്‍ സ്വയം ചെയ്യുന്നു എന്നതാണ് പ്രത്യേകത.  ഭാര്യ രമയും മക്കള്‍ രാജേഷും രതീഷും മരുമകള്‍ നിഷയും കൃഷിക്ക് പിന്തുണയുമായി കൂടെയുണ്ട്. 

COMMENTS