കുളത്തിലെ ചാകര

  • മികച്ച മത്സ്യ കർഷകനുള്ള സംസ്ഥാന അവാർഡ് കടങ്ങോട് സ്വദേശി ശ്രീനിഷിന്

02:01 AM
06/07/2017
ശ്രീ​നി​ഷ് മീനുമായി

വ​ർ​ഷം ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​ത്​ 45 ട​ൺ മീ​ൻ. കോ​രി​യ മീ​ൻ ആ​വ​ശ്യ​ക്കാ​ർ​ക്ക്​ നേ​രി​ട്ട്​ വി​ൽ​ക്ക​ൽ. ദി​വ​സം ചു​രു​ങ്ങി​യ​ത്​ ര​ണ്ട്​ ക്വി​ൻ​റ​ൽ മീ​നൂ​റ്റ​ൽ. ആ​ണ്ടി​ൽ മി​ക്ക ദി​വ​സ​വും മീ​നു​ൽ​ത്സ​വം ന​ട​ത്തു​ന്ന ക​ട​ങ്ങോ​ട് സ്വ​ദേ​ശി വി.​എ​സ്.​ശ്രീ​നി​ഷി​നെ​തേ​ടി ത​ല​ക്ക​ന​മു​ള്ളൊ​രു അ​വാ​ർ​ഡെ​ത്തി. കേ​ര​ള ഫി​ഷ​റീ​സ് വ​കു​പ്പി​​​​െൻറ മി​ക​ച്ച ശു​ദ്ധ​ജ​ല മ​ത്സ്യ​ക​ർ​ഷ​നു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡ്. രോ​ഹു, മൃ​ഗാ​ൽ, ക​ട്​​ല, കോ​യി​ക്കാ​ർ​പ്പ്, ഗ്രാ​സ്​ കാ​ർ​പ്പ്, സി​ൽ​വ​ർ കാ​ർ​പ്പ്​ എ​ന്നീ ഇ​ന​ങ്ങ​ളാ​ണ്​ പ്ര​ധാ​ന​മാ​യും കൃ​ഷി​യി​റ​ക്കു​ന്ന​ത്.

​​​​ശ്രീ​നി​ഷ് മീനുമായി
 

അ​മ്പ​ല​ക്കു​ള​മോ ക​രി​ങ്ക​ൽ ക്വാ​റി​യോ എ​ന്നു​വേ​ണ്ട നീ​രു​ള്ളി​ട​ത്തെ​ല്ലാം ശ്രീ​നി​ഷി​​​​െൻറ ക​ണ്ണെ​ത്തും. വെ​റു​തെ വെ​ള്ളം കെ​ട്ടി​ക്കി​ട​ന്നി​െ​ട്ട​ന്താ... അ​വി​ടെ മീ​ൻ പെ​രു​ക​െ​ട്ട എ​ന്ന​ത്​ കേ​ൾ​ക്കു​ന്ന​വ​ർ​ക്കു​മു​ണ്ടാ​കി​ല്ല ഒ​രു ത​രി എ​തി​ർ​പ്പ്. അ​ങ്ങ​നെ വെ​ള്ള​ത്തി​ലാ​വാ​ത്ത വെ​ള്ള​ത്തി​ലെ കൃ​ഷി 19.5 ഹെ​ക്ട​റാ​ക്കി​ ശ്രീ​നി​ഷ്. എ​രു​മ​പ്പെ​ട്ടി, വേ​ലൂ​ർ, ക​ട​ങ്ങോ​ട്, ക​ട​വ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​യും കു​ന്നം​കു​ളം ന​ഗ​ര​സ​ഭ പ​രി​ധി​യി​ലേ​യും കു​ള​ങ്ങ​ളി​ലാ​ണ്​ മ​ത്സ്യ കൃ​ഷി. എ​ട്ട്​ വ​ർ​ഷ​മാ​യി മ​ത്സ്യ കൃ​ഷി ചെ​യ്യു​ന്ന ശ്രീ​നി​ഷ് ബം​ഗ​ളു​രു​വി​ലെ കേ​ന്ദ്ര ഉ​ൾ​നാ​ട​ൻ മ​ത്സ്യ​ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ​നി​ന്നാ​ണ്​ (Central Inland Fisheries Research Institute) പ​രി​ശീ​ല​നം നേ​ടി​യ​ത്. ക​ട​ങ്ങോ​ട് മ​ന​പ്പ​ടി വ​ലി​യ​പ​റ​മ്പി​ൽ ശ്രീ​ധ​ര​ൻ -സ​രോ​ജി​നി ദ​മ്പ​തി​മാ​രു​ടെ മ​ക​നാ​ണ്. ഇൗ ​മാ​സം 10ന് ​തി​ര​ുവ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഉ​പ​ഹാ​രം ഏ​റ്റു​വാ​ങ്ങും.

COMMENTS