Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightകന്നുകാലികൾക്കെന്താ...

കന്നുകാലികൾക്കെന്താ ചൂടില്ലേ?

text_fields
bookmark_border
കന്നുകാലികൾക്കെന്താ ചൂടില്ലേ?
cancel

മനുഷ്യർക്ക്​ മാത്രമല്ല മൃഗങ്ങൾക്കും ചൂട്​ കൂടിയാൽ സഹിക്കാൻ കഴിയില്ല. മനുഷ്യരുടെയും മൃഗങ്ങളുടെയും ശരീരം സ്വ യം ശീതോഷ്​ണ നിയന്ത്രിതമായതിനാൽ അന്തരീക്ഷ ഊഷ്​മാവി​​​െൻറ വ്യതിയാനം ഒരു പരിധിവരെ താങ്ങാൻ കഴിയും. എന്നാൽ, ഈ പ്ര വർത്തനം പലകാരണങ്ങളാൽ പരാജയപ്പെടുകയും അന്തരീക്ഷ താപനില ഉയർന്നുനിൽക്കുകയും ചെയ്​താൽ ശരീരത്തി​​​െൻറ ചൂട്​ അനി യന്ത്രിതമായി വർധിക്കുന്നു.

അന്തരീക്ഷത്തിൽ ഈർപ്പവും ഊഷ്​മാവും കൂടുതലുള്ള ദിവസങ്ങളിൽ വെയിലത്ത്​ അധികനേരം കെട്ടിയിടുകയോ ഏറെദൂരം നടത്തുകയോ ചെയ്യുന്ന പശുക്കളിലും വെയിലത്ത്​ കഠിനമായി പണിയെടുപ്പിക്കുന്ന കാളകളിലുമാ ണ്​ സൂര്യാതപമുണ്ടാകുന്നത്​. വായു സഞ്ചാരം കുറഞ്ഞതും ആസ്​ബസ്​റ്റോസ്​, തകരഷീറ്റ്​ എന്നിവകൊണ്ട്​ മേഞ്ഞതുമായ ത ൊഴുത്തിൽ പാർപ്പിക്കുന്നതും ചൂടിന്​ കാരണമാകുന്നു. കറവയുള്ള പശുക്കൾക്കും എരുമകൾക്കുമാണ്​ ഇത്​ കൂടുതലും ബാധി ക്കുക​.

സൂര്യാതപമേറ്റാൽ പാലുൽപാദനം കുറയും. തൊഴുത്ത്​ സൂര്യപ്രകാശം നേരിട്ട്​ ഏൽക്കാത്ത രീതിയിലാകണം പണിയേണ്ടത്​. തൊഴുത്തിൽ കാറ്റ്​ നല്ലപോലെ കടക്കണം. മേൽക്കൂര കൂടുതൽ ഉയരത്തിൽ പണിയുന്നത്​ നല്ലതാണ്​. ഓലമേഞ്ഞ മേൽക്കൂര പശുക്കൾക്ക്​ കൂടുതൽ തണുപ്പുനൽകും. ആസ്​ബസ്​റ്റോസ്​, ഓട്​, കോൺ​ക്രീറ്റ്​ മേൽക്കൂരകളിൽ ചാക്ക്​, ഓല എന്നിവ പാകി വെള്ളം തളിച്ചുകൊടുക്കാം.

മേൽക്കൂരക്ക്​ താഴെ ചാക്കുകൊണ്ട്​ ഒരു ഇടക്കൂര നിർമിച്ച്​ വെള്ളം തളിച്ചുകൊടുക്കുന്നതും തൊഴുത്തിൽ എക്​സോസ്​റ്റ്​ ഫാനും സീലിങ്​ ഫാനും ഘടിപ്പിക്കുന്നതും നന്നാണ്​. നേരിട്ട്​ സൂര്യകിരണങ്ങൾ ഏൽക്കാതിരിക്കാൻ പശുക്കളെയും എരുമകളേയും രാവിലെ ഒമ്പതുമണിക്ക്​ മു​േമ്പാ ഉച്ചകഴിഞ്ഞ്​ അഞ്ചു​ മണിക്ക്​ ശേഷമോ മാത്രമേ മേയാൻ വിടാവൂ. മേച്ചിൽ സ്​ഥലത്തും തൊഴുത്തിലും കുടിക്കാൻ തണുത്തവെള്ളം എപ്പോഴും ഉറപ്പാക്കണം. സൗകര്യമുണ്ടെങ്കിൽ എരുമകളെ ജലാശയത്തിൽ മുങ്ങിക്കിടക്കാൻ അനുവദിക്കാം.

തൊഴുത്തിൽ നിർത്തുന്ന കാലികളുടെ ശരീരത്തിൽ നാല്​ പ്രാവശ്യമെങ്കിലും വെള്ളം തളിക്കണം. പശുക്കളുടെ പുറത്ത്​ വെള്ളം വീഴുന്ന തരത്തിൽ ഷവറുകൾ ഘടിപ്പിക്കാം​. ചൂട്​ കൂടു​േമ്പാൾ രണ്ട്​ മണിക്കൂർ ഇടവേളകളിൽ ഷവറുകൾ മൂന്നു​ മിനിറ്റ്​ തുറന്നുവിടാം​. തൊഴുത്തിൽ ചാണകവും മൂത്രവും കെട്ടിനിൽക്കാൻ അനുവദിക്കരുത്.

കുറയരുത്​ ജലാംശം
കേരളത്തിൽ 80 ശതമാനവും സങ്കരയിനം പശുക്കളാണ്​. ഇവക്ക്​ ചൂടു സഹിക്കാനുള്ള ശേഷി കുറവാണ്​. ശരീരത്തിൽനിന്ന്​ ജലാംശം നഷ്​ടപ്പെട്ട്​ പ്രതിരോധശേഷി കുറഞ്ഞ്​ ചാവാനുള്ള സാധ്യതയുമേറെയാണ്​. രോഗപ്രതിരോധ ശേഷി കുറയുന്നതിനനുസരിച്ച്‌ ന്യുമോണിയ, വയറിളക്കം, മഞ്ഞപ്പിത്തം, പട്ടുണ്ണിപ്പനി എന്നിവ വരാനുള്ള സാധ്യത കൂടുതലാണ്‌. പാലുൽപാദനവും കുറയും. പച്ചപ്പുല്ല്​ കുറയുന്നതും പ്രതികൂലമാണ്​. രാവിലെയും വൈകീട്ടും തീറ്റ നല്‍കുക. അന്തരീക്ഷ ഊഷ്‌മാവ്‌ കൂടുതലുള്ള സമയത്ത്‌ തീറ്റ നല്‍കുന്നത്‌ കുറക്കുക.

കവറപ്പശുക്കൾക്ക്​ വേനൽക്കാലത്ത്​ യഥേഷ്​ടം കുടിവെള്ളം നൽകണം. തീറ്റ അൽപം വെള്ളത്തിൽ കുഴച്ചും വെള്ളം വേറെയും നൽകണം. വൈറ്റമിൻ -എയുടെ കുറവ്​ പരിഹരിക്കാൻ പച്ചപ്പുല്ല്​ നൽകണം. പച്ചപ്പുല്ല്​ ലഭ്യമല്ലെങ്കിൽ മീനെണ്ണ ഓരോ ഔൺസ്​ വീതം ആഴ്​ചയിൽ രണ്ടു തവണ നൽകണം. പോഷകക്കുറവ്​ നികത്താൻ വൈറ്റമിൻ ധാതുലവണമിശ്രിതം തീറ്റയിൽ ചേർത്തു നൽകണം. അകിടുവീക്കം ഉണ്ടാകാനുള്ള സാധ്യത ശ്രദ്ധിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cowkerala newscattleanimal husbandryAgriculture News
News Summary - agriculture news 290220
Next Story