കണ്‍കുളിര്‍കാഴ്ചയായി മാഹിന്റെ പൂന്തോട്ടം
text_fieldsമാഹിന്‍ ആയത്ത് ചെണ്ടുമല്ലി പൂ കൃഷിത്തോട്ടത്തില്‍
പെരുമ്പാവൂര്‍: യുവാക്കള്‍ ദ്രുതലാഭ മോഹങ്ങള്‍ നേടാന്‍ തെറ്റായ വഴികളിലേക്ക് തിരിയുന്ന കാലത്ത്, വേറിട്ട വഴിയേ സഞ്ചരിച്ച് മാതൃകയാവുകയാണ് കണ്ടന്തറ സ്വദേശി മാഹിന്‍ ആയത്ത് എന്ന യുവകര്‍ഷകന്‍. കണ്ടന്തറയിലെ 50 സെന്റോളം വരുന്ന പാടശേഖരത്തില്‍ മഞ്ഞയും ഓറഞ്ചും നിറങ്ങളില്‍ പൂത്തുലഞ്ഞുനില്‍ക്കുന്ന ചെണ്ടുമല്ലി പൂക്കളുടെ വലിയൊരു പ്രപഞ്ചം തന്നെ മാഹിന്‍ തീര്‍ത്തു. പെരുമ്പാവൂരിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് ഇവിടം ഇപ്പോള്‍ പ്രധാന ആകര്‍ഷണ കേന്ദ്രമാണ്.
പൂക്കളുടെ ഭംഗി ആസ്വദിക്കാനും ചിത്രങ്ങള്‍ പകര്‍ത്താനുമായി ദിനംപ്രതി നിരവധി ആളുകളാണ് ഇവിടേക്ക് എത്തുന്നത്. കച്ചവട ലക്ഷ്യങ്ങള്‍ക്കപ്പുറം, തരിശുകിടന്ന ഭൂമിയെ മനോഹരമാക്കി മാറ്റാനും ചുറ്റുമുള്ളവര്‍ക്ക് മനസ്സിന് ശാന്തി നല്‍കുന്ന അന്തരീക്ഷം സമ്മാനിക്കാനുമാണ് ദൗത്യം ഏറ്റെടുത്തതെന്ന് മാഹിന്‍ ആയത്ത് പറഞ്ഞു. നാടിന് കണ്‍കുളിര്‍ കാഴ്ച സമ്മാനിച്ച യുവകര്‍ഷകന് ജനപ്രതിനിധികളും നാട്ടുകാരും ഉള്‍പ്പെടെ അനവധി പേരാണ് അഭിനന്ദനങ്ങളുമായി എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

