ജൈവകൃഷിയിൽ പുത്തൻ മാതൃകയൊരുക്കി യുവകർഷകൻ
text_fieldsനൗഷാദ് അലി കൊല്ലാൻഞ്ചേരിയും സുഹൃത്തുക്കളും കക്കാട് വടക്കേക്കാട് കൃഷി തോട്ടത്തിൽ
തിരൂരങ്ങാടി: ജൈവകൃഷിയിലൂടെ ഭൂമിയെ പൊന്നാക്കി മാറ്റുന്ന യുവകർഷകരുടെ കഥകൾ നമുക്ക് പ്രചോദനമാണ്. അത്തരമൊരു മാതൃകയാണ് കക്കാട് സ്വദേശിയായ 39കാരനായ നൗഷാദ് അലി കൊല്ലാൻഞ്ചേരി. കഴിഞ്ഞ അഞ്ചു വർഷമായി വടക്കേക്കാട് ഭാഗത്തും മറ്റ് ഇടങ്ങളിലും പി.കെ. ബഷീർ ഹാജിയിൽനിന്ന് പാട്ടത്തിനെടുത്ത ഒന്നര ഏക്കർ ഭൂമിയിൽ വിവിധ കൃഷികളിലൂടെ അദ്ദേഹം വിജയഗാഥ രചിക്കുകയാണ്.
നൗഷാദിന്റെ കൃഷിയിടത്തിൽ ചേമ്പ്, ചേന, വാഴ, കാച്ചിൽ, മുളക്, ചീര, മധുര കിഴങ്, വഴുതന, വെണ്ട, ചിരങ്ങ തുടങ്ങിയ വിവിധതരം കൃഷികളാണ് ചെയ്യുന്നത്. ജൈവരീതികളിലൂടെ മാത്രമാണ് കൃഷി. ഒ.സി. ബഷീർ അഹമ്മദ് എന്ന ബാവയുടെ കാർഷിക രംഗത്തെ വലിയ പിന്തുണയും സാഹയവും ഉപദേശങ്ങളുമാണ് അദ്ദേഹത്തെ ഈ മേഖലയിലേക്ക് ആകർഷിച്ചത്. അതോടൊപ്പം, സുഹൃത്ത് സലിം വടക്കൻ, നാസർ, കാവിൽ ഷാജി എന്നിവർ സർക്കാർ പദ്ധതികളെ പരിചയപ്പെടുത്തുകയും കൃഷിയിടത്തിൽ സഹായിക്കുകയും ചെയ്യുന്നുണ്ട്. മാതാവ് ബികുട്ടി, ഭാര്യ സുമയ്യ എന്നിവരും പിന്തുണയുമായി ഒപ്പമുണ്ട്. എൻ.സി.പി നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് കൂടിയായ നൗഷാദ് അലി പ്രദേശത്തെ കലാ-കായിക-സാംസ്കാരിക മേഖലകളിലും നൗഷാദ് സജീവ സാന്നിധ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

