Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightമണ്ണിൽ പൊരുതി...

മണ്ണിൽ പൊരുതി അതിജീവിച്ചവർ

text_fields
bookmark_border
മണ്ണിൽ പൊരുതി അതിജീവിച്ചവർ
cancel
camera_alt

ഷീബയും ഗിരിജയും പടുതക്കുളത്തിന്​ സമീപം


കോഴിക്കോട്​: അധ്വാനിക്കാൻ മനസുണ്ടെങ്കിൽ വരുമാനം വീട്ടിൽ തന്നെയെന്ന്​ തെളിയിച്ചിരിക്കുകയാണ്​ കാക്കൂർ സ്വദേശികളായ ഷീബയും സുഹൃത്തുക്കളും. മത്സ്യക്കൃഷി, നെൽകൃഷി, പച്ചക്കറി കൃഷി തുടങ്ങിയവയാണ്​ ഷീബയും അയൽവാസികളും ചേർന്ന്​ തുടങ്ങിയത്​. ഷീബ, ഗിരിജ, സീന, ഷീബ എന്നീ നാലു പേരാണ്​ മത്സ്യക്കൃഷി തുടങ്ങിയത്​.

ഇതിൽ ഒരു ഷീബയുടെ കുട്ടി ഭിന്നശേഷിക്കാരിയായിനാൽ ഇവർക്ക്​ വീട്​ വിട്ട്​ പുറത്തു​േപാകാനാകില്ല. അതിനാൽ വീട്ടിൽ തന്നെ ഇരുന്ന്​ ചെയ്യാവുന്ന ജോലികൾ അന്വേഷിക്കു​േമ്പാഴാണ്​ പഞ്ചായത്ത്​ മത്സ്യക്കൃഷിക്ക്​ സഹായം നൽകുന്നുണ്ടെന്ന്​ അറിഞ്ഞത്​. അങ്ങനെയാണ്​ രണ്ട്​ സെൻറ്​ സ്​ഥലത്ത്​ പടുതക്കുളം നിർമിച്ചത്​. അസം വാള എന്ന മത്സ്യക്കുഞ്ഞുങ്ങളെയാണ്​ കുളത്തിൽ നിക്ഷേപിച്ചത്​. നിലവിൽ 1500 കുഞ്ഞുങ്ങൾ​ ഉണ്ട്​​. രണ്ടുമാസമായി മത്സ്യക്കൃഷി തുടങ്ങിയി​ട്ടെന്ന്​ ഷീബ പറഞ്ഞു.

ഷീബയും സുഹൃത്തുക്കളും നിർമിച്ച പടുതക്കുളം


അയൽവാസിയായ മറ്റൊരു സ്​ത്രീയെക്കൂടി ചേർത്ത്​ ഒരേക്കർ സ്​ഥലം പാട്ടത്തിനെടുത്ത്​ നെൽകൃഷിയും നടത്തുന്നുണ്ടെന്ന്​ ഷീബ പറഞ്ഞു. ഫെബ്രുവരി പകുതിയോടെ നെൽകൃഷി വിളവെടുത്തു. ജനുവരിയിൽ പെയ്​ത മഴമൂലം പുല്ലും കുറേ വിത്തും നഷ്​ടമായി. എന്നാലും നല്ല വിളവ്​ ലഭിച്ചിട്ടുണ്ട്​. ഇനി ഏപ്രിലിലോടെയാണ്​ വിത്ത്​ വിതക്കുകയെന്നും ഷീബ പറഞ്ഞു. ഇത്​ കൂടാതെ പച്ചക്കറി കൃഷിയും പശു, കോഴി വളർത്തലും ചെയ്യുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fish FarmingWomens Day 2021
News Summary - WOMEN'S DAY SPECIAL calicut
Next Story