തണുപ്പ് കൂടി; കോഴികൾ ചാകുന്നു
text_fieldsകോട്ടയം: ജില്ലയിൽ തണുപ്പ് വർധിച്ചതോടെ ശ്വസന തടസ്സവും വിവിധ ബാക്ടീരിയൽ രോഗങ്ങളും മൂലം മുട്ടക്കോഴികൾ ചത്തൊടുങ്ങുന്നു. തീറ്റയും വെള്ളവും എടുക്കുമെങ്കിലും ദഹനം കൃത്യമായി നടക്കാത്തതുമൂലം വയർ വീർത്ത് കോഴികൾ ചാവുകയാണ്.
തണുപ്പ് അനുദിനം വർധിച്ചുവരുന്ന സാഹചര്യത്തിൽ രോഗം കൂടുതൽ വ്യാപിക്കാതിരിക്കാൻ കർഷകർ മൃഗാശുപത്രികളെ സമീപിച്ചെങ്കിലും പ്രതിരോധിക്കാൻ ആവശ്യമായ മരുന്നുകൾ ലഭ്യമല്ല എന്ന മറുപടിയാണ് ലഭിച്ചത്.
മരുന്ന് ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

