നെല്ല് ഹെക്ടറിന് 22,000; തെങ്ങിന് 1,540 രൂപ
text_fieldsതിരുവനന്തപുരം: വന്യജീവി ആക്രമണത്തില്‍ കൃഷിനാശ നഷ്ടപരിഹാരത്തിനൊപ്പം വിളകള്‍ക്കും നഷ്ടപരിഹാരം അനുവദിച്ചതോടെ തുക ഇരട്ടിയായി. നെല്ല് ഹെക്ടറിന് നേരത്തെ 11,000 രൂപ നൽകിയിരുന്നത് ഇനി 22,000 രൂപയാകും. കായ്ഫലമുള്ള ഒരു തെങ്ങിന് നിലവിലുണ്ടായിരുന്ന 770 രൂപ 1,540 ആയി വർധിപ്പിച്ചു. ഒരു തേങ്ങക്ക് 15 രൂപയും ഒരുകിലോ കൊക്കോക്ക് 30 രൂപയും ലഭിക്കും. തെങ്ങ് നശിച്ചാല്‍ തേങ്ങയുടെ എണ്ണം കൂടി നഷ്ടപരിഹാരത്തിന് പരിഗണിക്കും.
വിളകള്‍, വര്‍ധിപ്പിച്ച നഷ്ടപരിഹാരത്തുക എന്നിവ
തെങ്ങ് (കായ്ഫലമില്ലാത്തത്): 770, തെങ്ങ് (ഒരുവര്‍ഷം വരെയുള്ളത്): 220, വാഴ (കുലച്ചത്): 220, വാഴ (കുലക്കാത്തത്): 166, റബര്‍ (ടാപ്പിങ് നടക്കുന്നത്): 660, റബര്‍ (ടാപ്പിങ് ഇല്ലാത്തത്): 440, കശുമാവ് (കായ്ഫലമുള്ളത്): 330, കശുമാവ് (കായ്ഫലമില്ലാത്തത്): 220, കവുങ്ങ് (കായ്ഫലമുള്ളത്-ഒന്നിന്): 330, കവുങ്ങ്: 220, കൊക്കോ: 220, കാപ്പി: 220, കുരുമുളക്: 166, കപ്പ: 330, നിലക്കടല (ഹെക്ടറിന്): 4400, എള്ള് (50 സെന്റിന്): 2840, പച്ചക്കറി (10 സെന്റിന്): 440, ജാതിക്ക (കായ് ഫലമുള്ളത്): 880, ജാതിക്ക (കായ് ഫലമില്ലാത്തത്): 330, ഗ്രാമ്പൂ (കായ്ഫലമുള്ളത്): 440, ഗ്രാമ്പൂ (കായ് ഫലമില്ലാത്തത്): 220, ഏലം (ഹെക്ടറിന്): 5500, വെറ്റിലക്കൊടി (ഒരു സെന്റിന്): 660, പയര്‍വര്‍ഗങ്ങള്‍ (ഒരു ഹെക്ടറിന്): 2200, കിഴങ്ങ് വര്‍ഗങ്ങള്‍ (ചേന, ചേമ്പ് തുടങ്ങിയവ-10 സെന്റിന്): 330, കരിമ്പ് (ഒരു ഹെക്ടറിന്): 5500, കൈതച്ചക്ക (10 സെന്റിന്): 1650, തീറ്റപ്പുല്ല് (10 സെന്റിന്): 330, മള്‍ബറി (50 സെന്റിന്): 1650, പരുത്തി (10 സെന്റിന്): 660.

