നൂതന സാങ്കേതികവിദ്യയിൽ പൈതൃകസംഘത്തിന്റെ തണ്ണിമത്തൻ കൃഷി
text_fieldsആലങ്കോട് എറവറാകുന്ന് പൈതൃകം കർഷകസംഘത്തിന്റെ തണ്ണിമത്തൻ കൃഷിക്കായി തടമെടുക്കുന്നു
ചങ്ങരംകുളം: ആലങ്കോട് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ പരിധിയിലെ എറവറാകുന്ന് പാടശേഖരത്ത് പൈതൃകം കർഷകസംഘത്തിന്റെ നേതൃത്വത്തിൽ നൂതന സാങ്കേതിക വിദ്യയായ ഓപ്പൺ പ്രിസിഷ്യൻ രീതിയിൽ രണ്ടേക്കർ സ്ഥലത്ത് തണ്ണി മത്തൻ കൃഷിക്ക് തുടക്കമായി. തണ്ണി മത്തൻ, ഷമാം, പൊട്ടുവെള്ളരി, കക്കിരി കൃഷിക്കായി പ്രാരംഭ പ്രവർത്തനം തുടങ്ങി. കളകൾ മുളക്കാതിരിക്കാനും ഈർപ്പം ലഭിക്കാനുമായി പ്രത്യേക പുതയിടുന്ന ഷീറ്റുകളിലെ ദ്വാരങ്ങളിലാണ് തൈകൾ നടുന്നത്.
കൂടാതെ ഡ്രിപ് പൈപ്പിലൂടെ ചെടിയുടെ കടക്കൽ തന്നെ വെള്ളവും വളവും നൽകാമെന്നതാണ് ഇതിന്റെ പ്രത്യേകത. യുവകർഷകർക്ക് എല്ലാ സഹായങ്ങളും സൗജന്യമായി നൽകാൻ കർഷകസംഘം തയാറാണ്. ഇവർ കൃഷി ചെയ്യുന്ന പച്ചക്കറികളും തണ്ണി മത്തനും കൃഷിയിടത്തിന് സമീപത്തെ പൈതൃകം കർഷക സംഘത്തിന്റെ ഇക്കോ ഷോപ്പിലും ചങ്ങരംകുളത്തെ ഇക്കോ ഷോപ്പിലും ലഭിക്കും.
വിത്തുകളും, മൾച്ചിങ് ഷീറ്റ്, ഡ്രിപ് പൈപ്പ്, തുടങ്ങിയ കാർഷിക ഉപകരണങ്ങളും കർഷകർക്ക് ചങ്ങരംകുളത്തെ ഇക്കോ ഷോപ്പ് അഗ്രോ മിനി മാർട്ടിൽ നിന്ന് വാങ്ങാം. പൈതൃകം കർഷക സംഘാംഗങ്ങളായ സുഹൈർ, സബാഹ് സാലാം, ടി.എച്ച്. ഷാഹിർ, ഇ.എം. ഉബൈദ്, ഇ.എം. മൂസ, എൻ.എം. അബ്ബാസ്, അമീറാ സബാഹു എന്നിവരാണ് പ്രധാനമായും തണ്ണി മത്തൻ കൃഷിക്ക് നേതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

