Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightവേനൽമഴയിൽ...

വേനൽമഴയിൽ വെള്ളക്കെട്ട് കൊയ്ത്ത്​ മുടങ്ങി

text_fields
bookmark_border
harvest
cancel
camera_alt

​വേന​ൽ​മ​ഴ​യി​ൽ ഉ​ണ്ടാ​യ വെ​ള്ള​ക്കെ​ട്ട് മൂ​ലം കൊ​യ്ത്ത്​ മു​ട​ങ്ങി​യ

ചെ​റി​യ​നാ​ട് പെ​രു​മ്പ പാ​ട​ശേ​ഖ​രം

ചെ​ങ്ങ​ന്നൂ​ർ: വേ​ന​ൽ​മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ വെ​ള്ള​ക്കെ​ട്ട്​ മൂ​ലം കൊ​യ്ത്ത്​ മു​ട​ങ്ങി​യ​ത് കൃ​ഷി​ക്കാ​ർ​ക്ക്​ ക​ന​ത്ത തി​രി​ച്ച​ടി​യാ​യി. ചെ​റി​യ​നാ​ട് പ​ഞ്ചാ​യ​ത്ത് ര​ണ്ടാം​വാ​ർ​ഡി​ൽ പെ​രു​മ്പ പാ​ട​ശേ​ഖ​ര​ത്തി​ലെ 40 ഏ​ക്ക​ർ നി​ല​ത്തി​ലെ കൊ​യ്ത്താ​ണ് മു​ട​ങ്ങി​യ​ത്. കൊ​യ്ത്ത് ആ​രം​ഭി​ച്ച​പ്പോ​ൾ സ​മീ​പ​മു​ള്ള പി.​ഐ.​പി മെ​യി​ൻ ക​നാ​ലി​ലെ ചോ​ർ​ച്ച കാ​ര​ണം പാ​ട​ശേ​ഖ​ര​ത്തി​ൽ​നി​ന്ന്​ വി​ള​വെ​ടു​ക്കാ​ൻ ക​ഴി​യാ​തെ​വ​ന്നു.

തു​ട​ർ​ന്ന് ക​നാ​ലി​ലെ ഒ​ഴു​ക്ക് ത​ൽ​കാ​ലം നി​ർ​ത്തി​വെ​ച്ചാ​ണ് വി​ള​വെ​ടു​പ്പാ​രം​ഭി​ച്ച​ത്. ഇ​തി​നാ​യി കു​ട്ട​നാ​ട്ടി​ൽ​നി​ന്ന്​ കൊ​യ്ത്ത്​ യ​ന്ത്ര​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി എ​ത്തി​ച്ചു. കൊ​യ്ത്തു പു​ന​രാ​രം​ഭി​ച്ച​പ്പോ​ഴാ​ണ് ശ​ക്ത​മാ​യ മ​ഴ​പെ​യ്ത​ത്. ഇ​തെ​തു​ട​ർ​ന്ന് പാ​ട​ശേ​ഖ​രം മു​ഴു​വ​ൻ വെ​ള്ള​ക്കെ​ട്ടി​ലാ​യി. സ​മീ​പ​മു​ള​ള പെ​രു​മ്പ കാ​യ​ലോ​ടി തോ​ട് നി​ക​ന്ന​തി​നാ​ൽ നീ​രൊ​ഴു​ക്ക് ഇ​ല്ലാ​താ​യ​തു​മൂ​ലം പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യി. തോ​ടി​നു ആ​ഴം വ​ർ​ധി​പ്പി​ക്കാ​ൻ ന​ബാ​ർ​ഡി​ലേ​ക്ക് കൃ​ഷി​വ​കു​പ്പി​ൽ​നി​ന്ന്​ സ​മ​ർ​പ്പി​ച്ച പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ല​ഭി​ക്കാ​ൻ കാ​ല​താ​മ​സ​മു​ണ്ടാ​യ​തും കൃ​ഷി​നാ​ശ​ത്തി​ന്​ കാ​ര​ണ​മാ​യി. ദു​രി​ത​ത്തി​ലാ​യ ക​ർ​ഷ​ക​ർ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് പാ​ട​ശേ​ഖ​ര ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Summer rainHarvestWaterlogging
News Summary - Waterlogging in summer rains Harvest stopped
Next Story