വിയറ്റ്നാമിെൻറ ഗാഗ് പഴം ചിറയിൻകീഴിലും വിളവെടുപ്പിനൊരുങ്ങുന്നു
text_fieldsആറ്റിങ്ങൽ: വിയറ്റ്നാമിെൻറ സ്വന്തമെന്ന് അറിയപ്പെടുന്ന പഴവർഗ ഇനമായ ഗാഗ് ചിറയിൻകീഴിലും വിളവെടുപ്പിനൊരുങ്ങുന്നു. ചിറയിന്കീഴ് പാലകുന്ന് പ്രിയ കോട്ടേജില് കൃഷ്ണന് ആചാരിയുടെ വീടിന്റെ മട്ടുപ്പാവിലാണ് കൗതുകമായി ഗാഗ് പഴങ്ങള് പാകമായി നില്ക്കുന്നത്.
നാല് വ്യത്യസ്ത നിറങ്ങളിലൂടെയാണ് കായ് പാകമാകുന്നത്. അതിനാൽ കാഴ്ച സൗന്ദര്യം കൂടി ഇവ സമ്മാനിക്കുന്നു. ആദ്യ പച്ചനിറത്തിലാണ് പൂവിരിഞ്ഞ് കായ് ആകുന്നതെങ്കിലും ശേഷം മഞ്ഞ നിറവും തുടർന്ന് ഓറഞ്ച് നിറവും ചുവപ്പ് നിറവും ആകും. ചുവപ്പ് നിറമാകുന്നതോടെ പാകമാകും. സ്വർഗത്തിലെ പഴമെന്നും ഇതിന് വിളിപ്പേരുണ്ട്. വള്ളിയില് പടര്ന്ന പന്തലിച്ചാണ് ഇവ വളരുന്നത്. കായ്ക്ക് ഒരു കിലോയോളം ഭാരമുണ്ടാകും. ഇവിടെ പ്രത്യേകം തയാറാക്കിയ പന്തലിലാണ് ഗാഗിനെ വളര്ത്തിയത്.
വിയറ്റ്നാം സ്വദേശിക്ക് ആവശ്യമായ പ്രത്യേക പരിചരണം നല്കിയാണ് വളര്ത്തിയിരിക്കുന്നത്. വിയറ്റ്നാമില് പ്രധാന കാര്ഷികവിള കൂടിയാണ് ഗാഗ്.
പത്ത് സെന്റ് മാത്രം സ്ഥലമുള്ള മെക്കാനിക് കൂടിയായ കൃഷ്ണന് ആചാരി വര്ഷങ്ങളായി മട്ടുപ്പാവ് കൃഷിയാണ് ചെയ്തുവരുന്നത്. വിവിധ തരത്തിലുള്ള കാര്ഷികവിളകള് കൃഷിചെയ്ത് വരുന്നതിനിടെയാണ് ഗാഗ് പഴത്തെക്കുറിച്ചും അതിന്റെ ഔഷധഗുണത്തെക്കുറിച്ചും അറിയാൻ ഇടയാക്കിയത്. ഇതിന്റെ വിത്തിനായി തിരയുന്നതിനിടെ കൊച്ചി സ്വദേശിയിൽനിന്ന് ഇത് ലഭിച്ചു.
വിയറ്റ്നാമിന്റെ ഈ സ്വര്ഗീയ പഴത്തിന് കേരളത്തിൽ 1500 രൂപയാണ് വില. കൊച്ചിയിലും ആലപ്പുഴയിലും ഇത് കൃഷി ചെയ്യുന്നവരുണ്ട്. തിരുവനന്തപുരം ജില്ലയിൽ ആദ്യമായാണ് ഒരാൾ ഗാഗ് കൃഷി ചെയ്യുന്നതും വിജയിക്കുന്നതുമെന്ന് കൃഷ്ണൻ ആചാരി പറയുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

