വർഗീസേട്ടെൻറ കാരറ്റ് കൃഷി ഹിറ്റായി; ഏറ്റെടുക്കാൻ കൃഷിവകുപ്പ്
text_fieldsവർഗീസേട്ടെൻറ വീട്ടിൽ കാരറ്റ് കൃഷിയെ കുറിച്ച് പഠിക്കാനായി എത്തിയ ഉദ്യോഗസ്ഥർ
കൽപ്പറ്റ: ഇത്തിരി പോന്ന സ്ഥലത്ത് ഒത്തിരി കൃഷി ചെയ്ത് വൈറലായ വയനാട് പുൽപ്പള്ളിയിലെ കർഷകൻ വർഗീസിന് ഒടുവിൽ കൃഷി വകുപ്പിെൻറ അംഗീകാരം. മാധ്യമം ഓൺലൈനിലൂടെ ജനശ്രദ്ധയാകർഷിച്ച അദ്ദേഹത്തിെൻറ കാരറ്റ് കൃഷി രീതി സംസ്ഥാനം മുഴുവൻ വ്യാപിപ്പിക്കാനൊരുങ്ങുകയാണ് കൃഷിവകുപ്പ്. ഇതേ കുറിച്ച് പഠിക്കാൻ വകുപ്പ് നിയോഗിച്ച പ്രത്യേക സംഘം അദ്ദേഹത്തിെൻറ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു.
ആത്മ പ്രൊജക്ട് ഡയറക്ടർ ഷൈനി, ഫാം ഇൻഫർമേഷൻ ബ്യൂറോ ഉപദേശകസമിതി അംഗം സി.ഡി സുനീഷ്, ഹോർട്ടികൾച്ചർ ഡെപ്യൂട്ടി ഡയറക്ടർ എ.ജെ സുനിൽ എന്നിവരുടെ നേതൃത്വത്തിൽ കാർഷിക സർവകലാശാലയിലെ ശാസ്ത്രജ്ഞരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് അദ്ദേഹത്തിെൻറ വീട്ടിലെത്തിയത്. വർഗീസേട്ടെൻറ വ്യത്യസ്തമായ കൃഷിരീതി സംസ്ഥാനം മുഴുവൻ വ്യാപിപ്പിക്കുന്നതിനെ കുറിച്ച് വിദഗ്ധ സംഘം പഠനം നടത്തും. ഇതിനൊപ്പം കൃഷി വകുപ്പിേൻറയും ഹോർട്ടികൾച്ചറിേൻറയും വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി അദ്ദേഹത്തിന് ധനസഹായം നൽകുന്നതിനെ കുറിച്ചും പരിശോധിക്കും.
നേരത്തെ കൃഷിമന്ത്രി വി.എസ് സുനിൽ കുമാർ വർഗീസേട്ടനെ കുറിച്ചുള്ള മാധ്യമം വീഡിയോ ഫേസ്ബുക്ക് പേജിൽ പങ്കുവെക്കുകയും അദ്ദേഹത്തെ വിളിച്ച് അഭിനന്ദനമറിയിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

