Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_right'വൈഗ' കാർഷിക ഉന്നതി...

'വൈഗ' കാർഷിക ഉന്നതി മേളക്ക് ഉജ്ജ്വല തുടക്കം

text_fields
bookmark_border
വൈഗ കാർഷിക ഉന്നതി മേളക്ക് ഉജ്ജ്വല തുടക്കം
cancel
camera_alt

‘വൈ​ഗ 2021’ കാ​ർ​ഷി​ക പ്ര​ദ​ർ​ശ​നം തൃ​ശൂ​ർ ടൗ​ൺ​ഹാ​ളി​ൽ മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്​​ത ശേ​ഷം വേ​ദി​യി​ലെ

പ്ലാ​വി​ൻ തൈ​ക്ക് വെ​ള്ള​മൊ​ഴി​ക്കു​ന്നു. മ​ന്ത്രി വി.​എ​സ്. സു​നി​ൽ കു​മാ​ർ സ​മീ​പം  

തൃ​ശൂ​ർ: വൈ​ഗ കാ​ർ​ഷി​ക ഉ​ന്ന​തി മേ​ള​യു​ടെ അ​ഞ്ചാം പ​തി​പ്പ്​ തൃ​ശൂ​ർ ടൗ​ൺ​ഹാ​ളി​ൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്​​തു. കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ പ്ര​ക​ട​മാ​യ മാ​റ്റം കൊ​ണ്ടു​വ​രാ​നും കൃ​ഷി​യെ ആ​ധു​നി​ക​വ​ത്​​ക​രി​ക്കാ​നും വൈ​ഗ​ക്ക് ക​ഴി​െ​ഞ്ഞ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

കൃ​ഷി​മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മൂ​ല്യ​വ​ർ​ധി​ത ഉ​ൽ​പാ​ദ​ന രം​ഗ​ത്ത് വൈ​ഗ​യി​ലൂ​ടെ വ​ൻ കു​തി​ച്ചു​ചാ​ട്ട​മാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

വൈ​ഗ​യി​ലൂ​ടെ പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ട അ​മ്പ​തി​ല​ധി​കം സം​രം​ഭ​ക​ർ ദേ​ശീ​യ ത​ല​ത്തി​ലും അ​ന്ത​ർ സം​സ്ഥാ​ന ത​ല​ത്തി​ലും ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​പ​ണ​നം ചെ​യ്യു​ന്നു​ണ്ട്. പു​തി​യ സം​രം​ഭ​ക​രു​ടെ സ​ഹാ​യ​ത്തി​നാ​യി 46 കോ​ടി രൂ​പ വ​ക​യി​രു​ത്തി.

തൃ​ശൂ​ർ ആ​സ്ഥാ​ന​മാ​യ ക​ർ​ഷ​ക ക്ഷേ​മ​നി​ധി ബോ​ർ​ഡ് ഈ​യാ​ഴ്ച ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്നും സു​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു.

വൈ​ഗ​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യ വെ​ർ​ച്വ​ൽ എ​ക്സി​ബി​ഷ​​ൻ സ്വി​ച്ച് ഓ​ണും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു. ഇ​ടു​ക്കി ജി​ല്ല​യി​ലെ മ​ണ​ക്കാ​ട് കൃ​ഷി ഓ​ഫി​സ​ർ ആ​ന​ന്ദ് വി​ഷ്ണു പ്ര​കാ​ശ് ത​യാ​റാ​ക്കി​യ 2021ലെ ​വൈ​ഗ ക​ല​ണ്ട​ർ കൃ​ഷി​മ​ന്ത്രി പ്ര​കാ​ശ​നം ചെ​യ്തു.

'സ​സ്നേ​ഹം കൃ​ഷി​മ​ന്ത്രി' പു​സ്ത​ക പ്ര​കാ​ശ​നം മേ​യ​ർ എം.​കെ. വ​ർ​ഗീ​സി​ന് ന​ൽ​കി മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ്​ നി​ർ​വ​ഹി​ച്ചു. ഫെ​ബ്രു​വ​രി 14 വ​രെ ന​ഗ​ര​ത്തി​ലെ അ​ഞ്ച്​ വേ​ദി​ക​ളി​ലാ​യാ​ണ്​ വൈ​ഗ ന​ട​ക്കു​ക. അ​ഞ്ച്​ ദി​വ​സം ക​ർ​ഷ​ക​ർ​ക്കും കാ​ർ​ഷി​ക സം​രം​ഭ​ങ്ങ​ൾ​ക്കു​മാ​യി സാ​ങ്കേ​തി​ക സെ​ഷ​നു​ക​ളു​ണ്ടാ​കും.

കാ​ർ​ഷി​ക​മേ​ഖ​ല​യി​ലെ നൂ​ത​ന ആ​ശ​യ​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന പ്ര​ദ​ർ​ശ​ന സ്​​റ്റാ​ളു​ക​ളും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. കാ​ർ​ഷി​ക സം​രം​ഭ​ക​ർ​ക്കാ​യി വെ​ർ​ച്വ​ൽ പ്ലാ​റ്റ്ഫോ​മി​ൽ ബി ​ടു ബി ​മീ​റ്റ്, കാ​ർ​ഷി​ക​മേ​ഖ​ല​യി​ലെ വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്തു​ന്ന​തി​ന് അ​ഗ്രി ഹാ​ക്ക​ത്തോ​ൺ എ​ന്നി​വ​യും പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​ണ്.

ഡോ. ​ര​ത്ത​ൻ യു. ​ഖേ​ൽ​ക്ക​ർ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ആ​ർ. ച​ന്ദ്ര​ബാ​ബു വൈ​ഗ സാ​ങ്കേ​തി​ക മാ​ർ​ഗ​രേ​ഖ അ​വ​ത​രി​പ്പി​ച്ചു.

എം.​എ​ൽ.​എ​മാ​രാ​യ മു​ര​ളി പെ​രു​നെ​ല്ലി, കെ.​വി. അ​ബ്​​ദു​ൾ ഖാ​ദ​ർ, ഗീ​ത ഗോ​പി, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പി.​കെ. ഡേ​വി​സ്, വൈ​സ് പ്ര​സി​ഡ​ൻ​റ് ഷീ​ന പ​റ​യ​ങ്ങാ​ട്ടി​ൽ, ഡെ​പ്യൂ​ട്ടി മേ​യ​ർ രാ​ജ​ശ്രീ ഗോ​പ​ൻ, കൗ​ൺ​സി​ല​ർ​മാ​രാ​യ പി.​കെ. ഷാ​ജ​ൻ, സാ​റ​മ്മ റോ​ബ്സ​ൺ, കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ൻ​റ് വി. ​ന​ന്ദ​കു​മാ​ർ, കൃ​ഷി വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ. ​കെ. വാ​സു​കി, കാ​ർ​ഷി​കോ​ൽ​പാ​ദ​ന ക​മീ​ഷ​ണ​ർ ഇ​ഷി​ത റോ​യ്, ക​ല​ക്ട​ർ എ​സ്. ഷാ​ന​വാ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vaiga 2021agricultural exhibition
News Summary - vaiga agricultural exhibition 2021 inaguration
Next Story