Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightവിളവെടുത്ത വാഴ...

വിളവെടുത്ത വാഴ വളമാക്കാം; സാങ്കേതികവിദ്യയുമായി കെ.വി.കെ

text_fields
bookmark_border
വിളവെടുത്ത വാഴ വളമാക്കാം; സാങ്കേതികവിദ്യയുമായി കെ.വി.കെ
cancel

കൊ​ച്ചി: വി​ള​വെ​ടു​ത്ത ശേ​ഷം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ക്കു​ന്ന വാ​ഴ​ത്ത​ണ്ടു​ക​ൾ മ​ണ്ണി​ന് ഗു​ണ​ക​ര​മാ​ക്കി മാ​റ്റു​ന്ന രീ​തി പ​രി​ച​യ​പ്പെ​ടു​ത്തി എ​റ​ണാ​കു​ളം കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം (കെ.​വി.​കെ). ട്രാ​ക്ട​റി​ൽ ഘ​ടി​പ്പി​ച്ച യ​ന്ത്ര​മു​പ​യോ​ഗി​ച്ച് വാ​ഴ​ത്ത​ണ്ടു​ക​ൾ വ​ള​രെ ചെ​റി​യ ക​ഷ്ണ​ങ്ങ​ളാ​ക്കി മാ​റ്റി എ​ളു​പ്പ​ത്തി​ൽ മ​ണ്ണി​ൽ ല​യി​ച്ചു ചേ​രാ​നും വ​ള​മാ​ക്കി മാ​റ്റാ​ൻ കം​പോ​സ്റ്റി​ങി​ന് പാ​ക​പ്പെ​ടു​ത്തു​ന്ന​തു​മാ​ണ് സി.​എം.​എ​ഫ്.​ആ​ർ.​ഐ​യു​ടെ കീ​ഴി​ലു​ള്ള കെ.​വി.​കെ പ്ര​ദ​ർ​ശി​പ്പി​ച്ച സാ​ങ്കേ​തി​ക​വി​ദ്യ. വി​ള​വെ​ടു​പ്പ് ക​ഴി​യു​ന്ന​മു​റ​യ്ക്ക് ഇ​വ പൊ​ടി​ച്ചു​മാ​റ്റു​ന്ന​തി​ലൂ​ടെ വേ​ഗം ല​യി​ച്ച് ചേ​ർ​ന്ന് മ​ണ്ണി‍െൻറ ജൈ​വാം​ശം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് പു​റ​മെ, സ്ഥ​ലം ലാ​ഭി​ക്കാ​നും ആ​വ​ശ്യ​മെ​ങ്കി​ൽ വാ​ഴ​ത്ത​ണ്ടു​ക​ൾ ക​മ്പോ​സ്റ്റി​ങ്​ ന​ട​ത്തി വ​ള​മാ​ക്കി മാ​റ്റാ​നും ക​ഴി​യും. ഒ​രു ഏ​ക്ക​ർ തോ​ട്ട​ത്തി​ൽ 30 ട​ൺ വ​രെ വാ​ഴ​ത്ത​ണ്ടു​ക​ൾ ഉ​ണ്ടാ​കും. ഇ​വ മ​ണി​ക്കൂ​റി​ൽ 4 ട​ൺ എ​ന്ന തോ​തി​ൽ യ​ന്ത്ര​മു​പ​യോ​ഗി​ച്ച് ചെ​റു​ക​ഷ്ണ​ങ്ങ​ളാ​ക്കി മാ​റ്റാ​ൻ ക​ഴി​യും. ഇ​വ മ​ണ്ണി​ൽ ല​യി​ച്ചു​ചേ​രു​ന്ന​തോ​ടെ രാ​സ​വ​ള​ങ്ങ​ളു​ടെ ഉ​പ​യോ​ഗം 16 ശ​ത​മാ​നം വ​രെ കു​റ​യ്ക്കാ​നാ​കു​മെ​ന്ന് വി​ദ​ഗ്ധ​ർ പ​റ​യു​ന്നു. വി​ള​വെ​ടു​ത്ത​ശേ​ഷ​മു​ള്ള വാ​ഴ​ത്ത​ണ്ടു​പ​യോ​ഗി​ച്ച് ശേ​ഖ​രി​ച്ച് വെ​ക്കാ​വു​ന്ന ത​ര​ത്തി​ലു​ള്ള കാ​ലി​ത്തീ​റ്റ നി​ർ​മി​ക്കു​ന്ന​ത് ഫ​ല​പ്ര​ദ​മാ​കു​മോ​യെ​ന്ന​തും പ​ഠ​ന​വി​ധേ​യ​മാ​ക്കു​ന്നു​ണ്ട്.

മാ​ലി​ന്യ​ത്തി​ൽ​നി​ന്നും സ​മ്പാ​ദ്യ​മെ​ന്ന കേ​ന്ദ്ര സ​ർ​ക്കാ​റി‍െൻറ സ്വ​ച്ഛ് ഭാ​ര​ത് അ​ഭി​യാ​നി‍െൻറ ഭാ​ഗ​മാ​യാ​ണ് ഈ ​സാ​ങ്കേ​തി​ക​വി​ദ്യ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്. ആ​വ​ശ്യ​ക്കാ​ർ​ക്ക് കെ.​വി.​കെ​യു​ടെ ട്രാ​ക്ട​റും യ​ന്ത്ര​ങ്ങ​ളും ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്. ഫോ​ൺ 9562120666.

Show Full Article
TAGS:banana farmers 
News Summary - Useless banana stalks can be fertilized after harvest
Next Story