മകരക്കൊയ്ത്തിന് ഉമയനല്ലൂർ ഏലാ ഒരുങ്ങി
text_fieldsമകരക്കൊയ്ത്തിന് ഒരുങ്ങിയ ഉമയനല്ലൂർ ഏല
കൊട്ടിയം: ജില്ലയിലെ പ്രധാന നെല്ലറകളിലൊന്നായ ഉമയനല്ലൂർ ഏലാ മകരക്കൊയ്ത്തിന് തയാറായി. മഞ്ഞപ്പട്ടണിഞ്ഞപോലെ ഒരേ ഉയരത്തിൽ ഏലായാകെ നെല്ലുവിളഞ്ഞുകിടക്കുകയാണ്. 144 ഏക്കറുള്ള ഏലായിൽ നൂറിലധികം കർഷകരാണ് നെൽകൃഷി നടത്തിയത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി നൂറുമേനി വിളവാണ് പ്രതീക്ഷ.
കർഷക കൂട്ടായ്മയായ ഉമയനല്ലൂർ പാടശേഖര സമിതിയുടെ മേൽനോട്ടത്തിൽ കൃഷി വകുപ്പിന്റെ സഹകരണത്തോടെയാണ് കൃഷിയിറക്കിയത്. ഉമ, 20 എന്നീ ഇനങ്ങളിൽപെട്ട വിത്താണ് ഉപയോഗിച്ചത്. വിത്തും വളവും സബ്സിഡിയും മയ്യനാട് കൃഷി ഭവനാണ് നൽകിയത്. ഇത്തവണത്തെ വിളവെടുപ്പ് ഉത്സവമാക്കാനാണ് പാടശേഖര സമിതി തീരുമാനം. 17നാണ് വിളവെടുപ്പുത്സവം. രാവിലെ 10.30ന് ഏലായിൽ നടക്കുന്ന ചടങ്ങിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യും. എം. നൗഷാദ് എം.എൽ.എ സോയിൽ ഹെൽത്ത് കാർഡ് വിതരണം ചെയ്യും. മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് റാഫി അധ്യക്ഷനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

