തിരൂർ വെറ്റില സ്പെഷൽ തപാൽ കവർ പുറത്തിറക്കി
text_fieldsതപാൽ വകുപ്പിെൻറ തിരൂർ വെറ്റില
സ്പെഷൽ കവർ പ്രകാശനം ചെയ്യുന്നു
തിരൂർ: ഭൗമസൂചിക പദവി ലഭിച്ച തിരൂർ വെറ്റിലക്ക് ആദരമായി തിരൂർ വെറ്റില സ്പെഷൽ കവർ പുറത്തിറക്കി തപാൽ വകുപ്പ്. തിരൂർ തപാൽ സൂപ്രണ്ട് ഓഫിസിൽ നടന്ന ചടങ്ങിൽ കോഴിക്കോട് നോർത്തേൺ റീജ്യൻ പോസ്റ്റ് മാസ്റ്റർ ജനറൽ ടി. നിർമലാദേവി പ്രകാശനം നിർവഹിച്ചു. ചടങ്ങ് കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
തപാൽ ഡിവിഷൻ സൂപ്രണ്ട് കെ. ഗീത അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൻ എ.പി. നസീമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. യു. സൈനുദ്ദീൻ, ജില്ല പഞ്ചായത്ത് അംഗം ഫൈസൽ എടശ്ശേരി, കൃഷി അസി. ഡയറക്ടർ എസ്. ബീന, വെറ്റില ഉൽപാദക സംഘം ഭാരവാഹികളായ നാട്ടേരിക്കൽ ഉണ്ണി, മേലേതിൽ ബീരാൻകുട്ടി, ഇ.പി. കുഞ്ഞീൻ, പറമ്പാട്ട് ഷാഹുൽ ഹമീദ്, എം. സെയ്താലിക്കുട്ടി ഹാജി എന്നിവർ സംസാരിച്ചു. വി.എം. പ്രദീപ് സ്വാഗതവും പി.പി. ജലജ നന്ദിയും പറഞ്ഞു.

