Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightവെയിൽ കത്തുന്നു​; ...

വെയിൽ കത്തുന്നു​; കാർഷിക മേഖല വാടും

text_fields
bookmark_border
വെയിൽ കത്തുന്നു​;  കാർഷിക മേഖല വാടും
cancel

പ​ന്ത​ളം: ചൂ​ടു​ക​ന​ക്കു​ന്ന​ത്​ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ വി​ള​വ് കു​റ​യാ​ൻ കാ​ര​ണ​മാ​കു​മെ​ന്ന് ക​ർ​ഷ​ക​ർ. നെ​ൽ​ച്ചെ​ടി​ക​ൾ​ക്ക് സാ​ധാ​ര​ണ 32 മു​ത​ൽ 35 ഡി​ഗ്രി​വ​രെ ചൂ​ട്​ താ​ങ്ങാ​ൻ ക​ഴി​യും. ഇ​പ്പോ​ൾ പ​ല​സ്ഥ​ല​ത്തും 37 ഡി​ഗ്രി​വ​രെ രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​ണ് ക​ർ​ഷ​ക​രെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്ന​ത്.

ചൂ​ടു​കൂ​ടി​യാ​ൽ വി​ള​വ് എ​ത്തേ​ണ്ട സ​മ​യ​ത്തി​നു മു​മ്പ്​ നെ​ൽ​ച്ചെ​ടി​ക​ൾ ക​തി​രി​ടു​ക​യും വി​ള​യു​ക​യും ചെ​യ്യും. സാ​ധാ​ര​ണ ഗ​തി​യി​ൽ 85 ദി​വ​സം​കൊ​ണ്ടാ​ണ് നെ​ൽ​ച്ചെ​ടി​ക​ൾ പൂ​ക്കു​ന്ന​ത്. ചൂ​ടു​കൂ​ടി​യ​തോ​ടെ 75 ദി​വ​സം കൊ​ണ്ടു​ത​ന്നെ ക​തി​രി​ടും. ഉ​മ​പോ​ലു​ള്ള നെ​ല്ല് സാ​ധാ​ര​ണ 120 മു​ത​ൽ 125 ദി​വ​സം​കൊ​ണ്ടാ​ണ് വി​ള​വ് എ​ത്തു​ന്ന​ത്. അ​ത് 10 ദി​വ​സം മു​മ്പു​ത​ന്നെ വി​ള​യു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. നെ​ല്ലി​ന്റെ ഓ​ല​ക​ൾ ക​രി​ഞ്ഞു​ണ​ങ്ങു​ക​യും ചെ​യ്യും.

ഇ​ത് ക്ഷീ​ര​ക​ർ​ഷ​ക​രെ​യും ബാ​ധി​ക്കും. ഒ​രേ​ക്ക​ർ പാ​ട​ത്തു​നി​ന്ന്​ കൃ​ത്യ​സ​മ​യ​ത്ത് വി​ള​വെ​ത്തി​യാ​ൽ ശ​രാ​ശ​രി 25 ക്വി​ന്റ​ൽ നെ​ല്ല് ല​ഭി​ക്കും. കാ​ലാ​വ​ധി എ​ത്തു​ന്ന​തി​നു മു​മ്പ്​ വി​ള​ഞ്ഞാ​ൽ അ​ത് 20 ക്വി​ന്റ​ലാ​യി കു​റ​യും.

കാ​ഴ്ച​യി​ൽ നെ​ൽ​ച്ചെ​ടി​ക​ളി​ൽ മാ​റ്റം കാ​ണു​ക​യി​ല്ല എ​ങ്കി​ലും പ​തി​ര് അ​ള​വ് കൂ​ടു​ത​ലാ​കും. ഇ​ത് സം​ഭ​ര​ണ​വേ​ള​യി​ൽ ക​രാ​റു​കാ​ർ കി​ഴി​വ് ആ​വ​ശ്യ​പ്പെ​ടാ​ൻ വ​ഴി​വെ​ക്കും. ചൂ​ടു​കൂ​ടി​യെ​ങ്കി​ലും ന​ദി​ക​ളി​ൽ ജ​ല​നി​ര​പ്പ് കു​റ​യാ​ത്ത​തി​നാ​ൽ നെ​ല്ലി​ന്റെ ചു​വ​ട്ടി​ൽ ഈ​ർ​പ്പം ല​ഭി​ക്കു​ന്നു​ണ്ട് എ​ന്ന​തു മാ​ത്ര​മാ​ണ് ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സം. ചൂ​ടു​കൂ​ടു​ന്ന​ത് ക​ര​കൃ​ഷി​ക്കും പ്ര​തി​സ​ന്ധി​യാ​ണ്. പാ​വ​ൽ, പ​ട​വ​ലം, വെ​ള്ള​രി എ​ന്നി​വ​യു​ടെ ഉ​ൽ​പാ​ദ​നം കു​റ​ഞ്ഞു. ചൂ​ടു​കൂ​ടി​യ സ​മ​യ​ത്ത് ല​ഭി​ക്കു​ന്ന വി​ള​വി​ന് വ​ലു​പ്പം കു​റ​വാ​യ​തി​നാ​ൽ മാ​ർ​ക്ക​റ്റി​ൽ വേ​ണ്ട​ത്ര വി​ല ല​ഭി​ക്കു​ന്നി​ല്ലെ​ന്നും ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:summeragricultural sector
News Summary - The sun is burning; The agricultural sector will wither
Next Story