Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാടനേക്കാൾ വലുത്, തേനിന്റെ മധുരവും; ജനപ്രിയമാകുന്ന ‘തായ് ജംബോ കിങ്’ സപ്പോട്ട

text_fields
bookmark_border
തൈകൾ എവിടെനിന്ന് ലഭിക്കും‍?
നാടനേക്കാൾ വലുത്, തേനിന്റെ മധുരവും; ജനപ്രിയമാകുന്ന ‘തായ് ജംബോ കിങ്’ സപ്പോട്ട
cancel
camera_alt

‘തായ് ജംബോ കിങ്’ സപ്പോട്ട

എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു ഫലമാണ് സപ്പോട്ട. വെറുതെ കഴിക്കാനും കട്ടിപ്പാലിൽ ഷേക്ക് അടിച്ച് കുടിക്കാനും ഈ പഴത്തിന് ആരാധകരേറെയാണ്. ചിലയിടങ്ങളിൽ ‘ചിക്കു’ എന്നും വിളിക്കപ്പെടുന്ന സപ്പോട്ടയ്ക്ക് കൂടുതൽ പരിചരണമൊന്നും വേണ്ട വളർത്താൻ. ഉഷ്ണമേഖല പ്രദേശങ്ങൾ അനുയോജ്യമായതിനാൽ കേരളത്തിലെ കാലാവസ്ഥയിലും സുലഭമായി വളരുന്നവയാണ്. പലവിധത്തിലുള്ള സപ്പോട്ട ഇനങ്ങൾ ഉണ്ടെങ്കിലും നിലവിൽ കൂടുതൽ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ് ‘തായ് ജംബോ കിങ്’ സപ്പോട്ട.

സാധാരണ സപ്പോട്ടയേക്കാൾ വലുതും വളരെ മധുരമുള്ളതുമായ ഒരു അപൂർവ ഇനമാണ് ‘തായ് ജംബോ കിങ്’ സപ്പോട്ട. നല്ല മധുരവും കാരമലിന്റെയോ ബ്രൗൺ ഷുഗറിന്റെയോ പോലെയുള്ള സ്വാദാണ്. നാടനേക്കാൾ ഇരട്ടിയെന്നോണം ഈ ഇനത്തിലെ ഒരു പഴത്തിന് സാധാരണയായി 300 ഗ്രാം മുതൽ 650 ഗ്രാം വരെ തൂക്കം ഉണ്ടാകും. ഓറഞ്ച് അല്ലെങ്കിൽ ചുവപ്പു കലർന്ന തവിട്ട് നിറത്തിലുള്ള ഉൾഭാഗമാണ് തായ് ജംബോ കിങ്ങിന്. ആരോഗ്യ ഗുണങ്ങൾ പറയുകയാണെങ്കിൽ ധാരാളം നാരുകളും, വിറ്റാമിൻ എ, സി എന്നിവയും അടങ്ങിയിട്ടുണ്ട്. ഗ്രാഫ്റ്റ് ചെയ്ത ചെടികൾ ആയതിനാൽ വളരെ പെട്ടെന്ന് കായ്ച്ചുതുടങ്ങും. വീടുകളിലെ ടെറസ് ഗാർഡനുകളിലും വലിയ ഗ്രോ ബാഗുകളിലും ഡ്രമ്മുകളിലും ഇത് എളുപ്പത്തിൽ വളർത്താം.

തൈ നടുമ്പോൾ

തൈ നടുമ്പോൾ തന്നെ മണ്ണിൽ ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് എന്നിവ നന്നായി കലർത്തി വേണം അടിവളമായി നൽകാൻ. ഇത് വേരുകൾ വേഗത്തിൽ വളരാൻ സഹായിക്കും. സപ്പോട്ടയ്ക്ക് ദിവസവും 6 മുതൽ 8 മണിക്കൂർ വരെ നേരിട്ടുള്ള സൂര്യപ്രകാശം ലഭിക്കണം. തണലുള്ള സ്ഥലങ്ങളിൽ വെച്ചാൽ കായ്ഫലം കുറയുന്നതിന് കാരണമായേക്കാം. അത്യാവശ്യം വലുതായാൽ കൂടുതൽ കായ്കൾ ഉണ്ടാകാനും അവയുടെ വലിപ്പം കൂട്ടാനും ബോറോൺ പ്രയോഗിക്കുന്നത് നല്ലതാണ്.

ആഴ്ചയിൽ 2-3 തവണ നന്നായി നനച്ചു കൊടുക്കുക. വേനൽക്കാലത്ത് കൃത്യമായി നനയ്ക്കുന്നത് വളർച്ചയെ സഹായിക്കും. എന്നാൽ ചുവട്ടിൽ വെള്ളം കെട്ടിക്കിടക്കാനും പാടില്ല. ചിലപ്പോൾ പെട്ടെന്ന് തൈകളിലോ കായ്കളിലോ വെള്ളപ്പൂപ്പൽ (മീലിബഗ്ഗ്) രോഗം കാണാറുണ്ട്. ഇത് ഒഴിവാക്കാൻ ഇടയ്ക്കിടെ വേപ്പെണ്ണ മിശ്രിതം അടിച്ചുകൊടുക്കുന്നത് ഒരു പ്രതിരോധ മാർഗമാണ്. കൃത്യമായ പരിചരണമാണ് പ്രധാനമായും സപ്പോട്ടയ്ക്കും പ്രധാനമായും വേണ്ടത്.

കേരളത്തിലെ പ്രമുഖ നഴ്സറികളിൽ നിന്നും ആമസോൺ പോലുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽനിന്നും തായ് ജംബോ കിങ് ഇനത്തിന്റെ ഒട്ടുതൈകൾ വാങ്ങാൻ സാധിക്കും. തൃശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആയുഷ് കേരള നഴ്സറി, എറണാകുളത്തെ വെളിയത്ത് ഗാർഡൻസ് എന്നിവ കേരളത്തിലുടനീളം ഓൺലൈൻ വഴി തൈകൾ ലഭ്യമാക്കുന്ന പ്രധാന നഴ്സറികളാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The Popularity of 'Thai Jumbo King' Sapota
Next Story