ലോകത്തിലെ ഏറ്റവും വിലയേറിയ പഴം
text_fieldsലോകത്തിലെ ഏറ്റവും വിലകൂടിയ പഴം ഏതാണ്? ഡ്രാഗൺ ഫ്രൂട്ട്, കിവി എന്നിവയെല്ലാം വില കൂടിയ പഴങ്ങളാണ്. എന്നാൽ ഇതുമായി താരതമ്യപ്പെടുത്താൻ പോലും കഴിയില്ല ഏറ്റവും വില കൂടിയ പഴമായ യുബാരി തണ്ണിമത്തന്‍റെ കാര്യത്തിൽ.
അതിസമ്പന്നർക്ക് മാത്രം പ്രത്യേകം തയ്യാറാക്കുന്ന പഴമാണ് യുബാരി കിംഗ്. 2019ൽ ഒരു ജോടി യുബാരി കിംഗ് പഴം വിറ്റത് 42,450 ഡോളറിന് (31.6 ലക്ഷം രൂപ). അതായത് ഒരെണ്ണത്തിന് 15 ലക്ഷം രൂപയിലധികം. റിപോർട്ടുകൾ അനുസരിച്ച് ഒരു കിലോഗ്രാം യുബാരി തണ്ണിമത്തന് 20 ലക്ഷം രൂപ വരെ വിലവരും.
ജപ്പാനിലെ ഹൊക്കായിഡോയിലുള്ള യുബാരി എന്ന പ്രദേശത്താണ് ഈ മത്തൻ വളരുന്നത്. ലോകത്ത് മറ്റൊരു മണ്ണിലും യുബാരി വളരില്ലത്രെ. അതാണ് ഈ പഴത്തിന്‍റെ ഡിമാന്‍റിന് കാരണം. ജപ്പാനിലെ യുബാരി മേഖലയിൽ മാത്രം വളരുന്ന ഈ പഴം വൻതോതിലുള്ള കൃഷിയിൽ നിന്ന് വ്യത്യസ്തമായി ഹരിതഗൃഹത്തിനുള്ളിൽ മാത്രമേ വളർത്താനാവൂ. ഓരോ തണ്ണിമത്തനും വളരാൻ 100 ദിവസമെടുക്കും.
യുബാരിയിലാണ് ഇത് കൃഷിചെയ്യുന്നതെങ്കിലും അവിടത്തെ സാധാരണ കടകളിലോ, സൂപ്പർമാർക്കറ്റുകളിലോ ഇത് വാങ്ങാൻ കിട്ടാറില്ല. പ്രത്യേക സ്റ്റോറുകൾ വഴിയാണ് ഇവയുടെ വിൽപന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

