ഏലക്ക ഉണക്കാൻ സംവിധാനമൊരുക്കി വനം വകുപ്പ്
text_fieldsഇടമലക്കുടി വനം വികസന ഏജൻസിയുടെ പുതിയ ഏലം ഡ്രയർ യൂനിറ്റ്
അടിമാലി: ഇടമലക്കുടിയിലെ ആദിവാസികളിൽനിന്ന് ശേഖരിക്കുന്ന ഏലക്ക യന്ത്രസഹായത്തോടെ ഉണക്കുന്നതിന് സംവിധാനമൊരുക്കി വനം വകുപ്പ്. ഇടമലക്കുടിയിൽ പ്രവർത്തിക്കുന്ന വനം വികസന ഏജൻസിയാണ് പുതിയ ഏലം ഡ്രയർ യൂനിറ്റ് തയാറാക്കിയത്. മൂന്നാർ ഗൂഡാർവിള റോഡിലുള്ള സെൻട്രൽ നഴ്സറിയിലാണ് ദിവസവും 300 കിലോവരെ ഏലക്ക ഉണക്കുന്നതിനുള്ള യന്ത്രവും മറ്റു സൗകര്യവും തയാറാക്കിയിരിക്കുന്നത്.
യു.എൻ.ഡി.പി സഹായത്തോടെ ഒമ്പത് ലക്ഷം രൂപ ചെലവിട്ടാണ് പദ്ധതി. ഇടമലക്കുടിയിലെ ആദിവാസികൾ കൃഷി ചെയ്യുന്ന ഏലക്ക ഇടനിലക്കാരുടെ ചൂഷണമൊഴിവാക്കി വനം വികസന ഏജൻസിയാണ് ഏതാനും വർഷങ്ങളായി വാങ്ങുന്നത്. പൂർണമായും ജൈവവളങ്ങൾ മാത്രം ഉപയോഗിച്ച് കൃഷി ചെയ്യുന്ന ഏലക്കക്ക് മെച്ചപ്പെട്ട വില ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആധുനിക ഡ്രയർ യൂനിറ്റ് ആരംഭിക്കുന്നതെന്ന് ഡി.എഫ്.ഒ രാജു കെ. ഫ്രാൻസിസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

